0%

Chapter Title : തേജാത്മികം 12 [Nishinoya]

Author : Nishinoya Read All Parts 1035

നേരെപോയി പല്ലുതേച്ചു കുളിച്ച് ഷോപ്പിലേക്ക് തിരിച്ചു.

"...ടാ ഞായറാഴ്ച നീ ദേവൂനെയും കൊച്ചിനെയും കൂട്ടി വീട്ടിലേക്ക് വരണം കേട്ടോ..." ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിന്റെ ഇടക്ക് മാമൻ പറഞ്ഞു.

"...എന്താ മാമ പ്രത്യേകിച്ച്..." ഞാൻ കാര്യം തിരക്കി.

"...നിന്നെയും ദേവൂനെയും വിളിച്ച് വിരുന്ന് തരണം എന്ന് നിന്റെ മാമി കുറച്ചു ദിവസമായി പറയുന്നു. ഞാനും വിചാരിച്ചു വിവാഹം കഴിഞ്ഞ് നിങ്ങൾ എങ്ങും പോയില്ലല്ലോ ഞായർ അവൾക്ക് ലീവും ആണല്ലോ. അന്ന് വേറെ പരുപാടി ഒന്നും ഇല്ലല്ലോ..." മാമൻ സംശയത്തോടെ ചോദിച്ചു.

"... വേറെ പരുപാടി ഒന്നും ഇല്ല. ഞാൻ അവളോട് ഒന്ന് ചോദിച്ച് മാറ്റം വല്ലതും ഉണ്ടെങ്കിൽ ഞാൻ പറയാം..." അതിന് മാമൻ ഒന്ന് മൂളി.

"...അഹ് പിന്നെ നീതു നിന്നെ തിരക്കി. കഴിച്ചിട്ട് അങ്ങോട്ട് ഒന്ന് ചെല്ല്..." ഞാൻ അതിന് ഒന്ന് മൂളി.

"...എന്താ ചേച്ചി എന്നെ കാണണം എന്ന് പറഞ്ഞത്..."

"...എടാ അടുത്ത മാസം ഞാൻ ഇവിടെന്ന് ഇറങ്ങാട..."

"...അതെന്താ ചേച്ചി പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം..."

"... എടാ നിനക്ക് അറിയാലോ അഖിലേഷേട്ടൻ പുറത്തും ഞാൻ ഇവിടെയും അല്ലെ. അവിടെ എനിക്ക് ഒരു ജോലി ഏട്ടൻ സെറ്റ് ആക്കിയിട്ടുണ്ട് അപ്പൊ ഉടനെ പോവേണ്ടി വരും..."

"...ആണോ. ചേച്ചി ഇവിടെ ഉള്ളതോണ്ട് എനിക്ക് ഈ വശത്തേക്ക് നോക്കേണ്ടതെ ഇല്ലായിരുന്നു. ചേച്ചി പോയ എല്ലാം അവതാളത്തിൽ ആവും. സാരമില്ല വേറൊരാളെ കിട്ടോന്ന് നോക്കട്ടെ. ചേച്ചിയുടെ പരിചയത്തിൽ ആരെങ്കിലും ഉണ്ടൊന്നും നോക്ക്..."

"...ഞാൻ നോക്കാടാ..." ചിരിച്ചോണ്ട് ചേച്ചി പറഞ്ഞു.

ഞാൻ ഷോപ്പ് പുതുക്കി പണിതപ്പോ car accessories കൂടെ തുടങ്ങിയർന്നല്ലോ. നീതു ചേച്ചിയാണ് അതിന്റെ കാര്യങ്ങൾ ഒക്കെ നോക്കികൊണ്ടിരുന്നത്. കസ്റ്റമർ ഡീലിങ്ങും സ്റ്റോക്ക് ചെക്ക് ചെയ്യുന്നതും എല്ലാം ചേച്ചിയാണ്. സ്റ്റോക്ക് തീരുമ്പോൾ ഓർഡർ ചെയ്യാൻ മാത്രമേ എന്റെ ആവശ്യം ഉള്ളു. അത്രക്ക് സഹായം ആയിരുന്ന ചേച്ചിയാണ് പോവുന്നത്. ഇനി പുതിയ ഒരാളെ കണ്ടെത്തണം.

ഇന്ന് സ്കൂൾ കഴിഞ്ഞ് ബസ് ഇറങ്ങി വരുന്ന കല്ലുവിനെ കൂട്ടാൻ ഞാൻ വീട്ടിൽ നേരത്തെ എത്തി.

"... അച്ഛൻ രാവിലെ എവിടെ പോയതാ. ഞാൻ എണീറ്റപ്പോ

💬 Comments

View all comments