0%

Chapter Title : തേജാത്മികം 12 [Nishinoya]

Author : Nishinoya Read All Parts 1019

കഴിച്ചു മാമ..." ഞാൻ മറുപടി നൽകി.

"...അല്ലെങ്കിലും വെച്ച് ഉണ്ടാക്കാൻ നീ അവിടെ സാധനങ്ങൾ ഒന്നും വാങ്ങി വച്ചിട്ടില്ലല്ലോ..." അതിനിടയിൽ കൂടി മാമി എനിക്കിട്ട് ഒന്ന് കുത്തി.

"...അതൊക്കെ പോട്ടെ. ഇവൾ നിങ്ങളെ ബുദ്ധിമുട്ടിച്ചൊന്നും ഇല്ലല്ലോ..." കല്ലുവിനെ ഇക്കിളി ഇട്ടുകൊണ്ട് ഞാൻ മമ്മിയോട് തിരക്കി.

"...ചെറിയ കുറുമ്പ് ഒക്കെ ഉണ്ടായിരുന്നു. പിള്ളേർ ആയാൽ അങ്ങനെ വേണമല്ലോ. ചെറുപ്പത്തിൽ നീ തന്നെ എന്തോരം കുരുത്തക്കെടാ കാണിച്ചു കൂടിയേ അത് വെച്ച് നോക്കുമ്പോൾ ഇവൾ കാണിക്കുന്നത് ഒന്നും അല്ല..."

"...ഭാര്യയുടെ മുന്നിൽ വെച്ചാണോ എന്നെ കളിയാക്കുന്നെ..." മാമിയുടെ കാതിൽ സ്വകാര്യം പറയുമ്പോലെ പറഞ്ഞ് ഞാൻ മാമിയുടെ കവിളിൽ കുത്തി.

"...അടങ്ങി നിക്കടാ ചെക്കാ..."കവിളിൽ തടവികൊണ്ട് മാമി എന്നെ ശാസിച്ചു.

"... എന്ന ഞങ്ങൾ ഇറങ്ങട്ടെ..." കുറച്ചു സമയം അവർക്ക് ഒപ്പം നിന്നിട്ട് ഞാൻ ചോദിച്ചു.

"...നീ ഇത് എവിടെ പോണു. ഉച്ചക്ക് ചോർ കഴിച്ചിട്ട് പോയാൽ മതി..."

"... നിങ്ങൾ അല്ലെ എന്റെ വീട്ടിൽ പാചകത്തിന് സാധന സാമഗ്രികൾ ഒന്നും ഇല്ലന്ന് പറഞ്ഞെ ആദ്യം അത് പോയി വാങ്ങട്ടെ. ഊണ് ഒക്കെ ഇനിയും കഴിക്കാലോ..." മാമനോടും മാമിയോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

ഷോപ്പിലേക്കുള്ള യാത്രയിൽ വണ്ടിയിൽ പാട്ട് വച്ചതും കല്ലുമോൾ ഡാൻസും തുടങ്ങി. ദേവുവിന്റെ മടിയിൽ ഇരുന്ന് തുള്ളി കളിച്ചാണ് കക്ഷിയുടെ ഇരുപ്പ്. ആദ്യം തന്നെ പാത്രകടയിലേക്കാണ് പോയത് പിന്നെ പലചരക്കു കടയിലേക്ക്. കല്ലുവിനെ എന്റെ കൈയിൽ ഏൽപ്പിച്ച് ദേവു വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ തുടങ്ങി. ഞാൻ ആണെങ്കിൽ കല്ലുവിനെയും കൊണ്ട് അവിടെ ആകെ ചുറ്റി നടന്നു.

"...എവിടെ എന്തിനാ നിർത്തിയെ..." തുണിക്കടയ്ക്ക് മുന്നിൽ വണ്ടി നിർത്തിയതും ദേവു എന്നെ നോക്കി.

"...തുണികടയിൽ എന്തിനാ വരുന്നത് എന്ന് നിനക്ക് അറിയില്ലേ..." ഫൺ അടിക്കാൻ നോക്കിയതാ ദേവുവിന്റെ തുറിച്ചു നോട്ടത്തിന് മുന്നിൽ പാളിപ്പോയി.

"...നിനക്കും മോൾക്കും കുറച്ചു ഡ്രെസ്സ് എടുക്കാം എന്ന് കരുതി..." സീറ്റ്‌ ബെൽറ്റ്‌ അഴിക്കുന്ന കൂട്ടത്തിൽ ഞാൻ പറഞ്ഞു.

"...അതൊന്നും വേണ്ട. ആവിശ്യം ഉള്ള ഡ്രസ്സ് ഒക്കെ വീട്ടിൽ ഉണ്ടല്ലോ..."

"...പിന്നെ ഞാൻ കണ്ടത് അല്ലെ. പണ്ട് എങ്ങാണ്ട് എടുത്ത രണ്ട് ഡ്രസ്സിന്റെ കാര്യം അല്ലെ നീ പറയുന്നേ..." കാറിൽ നിന്നും ഞാൻ ഇറങ്ങിയിട്ടും ദേവു അനങ്ങാതെ ഇരുന്നു.

"...എന്റെ ആവശ്യത്തിന് അത് മതി..." ഞാൻ അവളെ താഴ്ത്തിപറഞ്ഞത് അവൾക്ക് ഇഷ്ടപെടാതെ അവൾ പറഞ്ഞു.

"...ദേ നോക്ക് നീ ഇപ്പൊ

💬 Comments

View all comments