Chapter Title : തേജാത്മികം 12 [Nishinoya]
വെറുതെ അവളെ ബുദ്ധിമുട്ടിക്കാതെ ഉമ്മറത്ത് കല്ലുവുമായി കളിച്ചിരുന്നു. രാത്രിയും പുറത്ത് നിന്ന് ഭക്ഷണം വരുത്തിച്ച് കഴിച്ചു. രാവിലെ മുഴുവൻ അലഞ്ഞു തിരിഞ്ഞു നടന്ന ദേവുവിനെ രാത്രി ഭക്ഷണം ഉണ്ടാക്കാൻ പറയുന്നത് ശരിയല്ലല്ലോ. അന്ന് രാത്രിയും രണ്ടുപേരും രണ്ട് കട്ടിലിൽ ആയിരുന്നു. കല്ലു ദേവുവിന്റെ ഒപ്പവും.
പിറ്റേന്ന് രാവിലെ എഴുനേറ്റ് പല്ലും തേച്ച് കുളിച്ച് ഭക്ഷണം കഴിക്കാൻ ഡയനിങ് ടേബിളിൽ ഇരിക്കുമ്പോൾ ആണ് കുളിച്ചൊരുങ്ങി കൈയിൽ ഒരു ബാഗുമായി ദേവു വരുന്നത്.
"... നീ ഇത് എങ്ങോട്ടാ..." മനസ്സിലാവാതെ അവളെ അടിമുടിനോക്കി ഞാൻ ചോദിച്ചു.
"...ഞാൻ textiles പോവാൻ ഇറങ്ങിയത..."
"... നീ ജോലിക്ക് പോവാണോ..."
"... അതെ..." ദിർഥിയിൽ ഓരോന്ന് ചെയ്യുന്ന കൂട്ടത്തിൽ ദേവു പറഞ്ഞു.
"... ഇവിടെന്ന് ആദ്യമായിട്ട് അല്ലെ പോണേ ഞാൻ നിന്നെ കൊണ്ട് ആക്കാം..." കഴിക്കാൻ ഇരുന്ന ഞാൻ വണ്ടിയുടെ ചാവി എടുക്കാനായി എഴുന്നേറ്റതും ദേവു എന്നെ വിലക്കി.
"...വേണ്ട ഞാൻ പൊയ്ക്കോളാം. പിന്നെ ഭക്ഷണം ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട് കഴിക്കണേ..." അതും പറഞ്ഞ് ദേവു വേഗത്തിൽ മുറ്റത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി.
എന്നാലും കല്യാണം കഴിഞ്ഞ് ജോലിക്ക് പോകുന്ന കാര്യം അവൾക്ക് എന്നോട് ഒന്ന് സൂചിപ്പിക്കായിരുന്നു. ദേവുവിന്റെ പോക്ക് നോക്കി തേജസ് സ്വയം പറഞ്ഞു.
തേജസ് ദേവു ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ തുടങ്ങിയെകിലും അത് തൊണ്ടകുഴിയിൽ നിന്നും ഇറങ്ങിയില്ല. ഒരുപിടി കഴിക്കാൻ ശ്രെമിച്ചശേഷം അവൻ അത് അതുപോലെ കൊണ്ടുപോയി കളഞ്ഞു. ഉറങ്ങിക്കിടന്ന കല്ലുവിനെ വിളിച്ചെഴുനേൽപ്പിച്ച് അവളെ പല്ല് തേപ്പിച്ച് കുപ്പായം മാറ്റി തേജസ് തന്നെ ഊട്ടി.
"... എന്താടാ രാവിലെ തന്നെ ഇവളെയും കൂട്ടി ഇങ്ങോട്ട്..." ഒക്കത്ത് കല്ലുവിനെയും വെച്ച് വരുന്ന തേജസിനോട് മാമി ചോദിച്ചു.
"...ഒന്നുമില്ല മാമി ദേവു ജോലിക്ക് പോയി. ഞാനും ഷോപ്പിലേക്ക് പോയ ഇവളെ നോക്കാൻ ആരും ഇല്ല അതാ ഇങ്ങോട്ട് കൊണ്ട് വന്നത്..."
"... ദേവു ജോലിക്ക് പോയോ..." അതിശയത്തോടെ മാമി ചോദിച്ചെങ്കിലും ഞാൻ അതിന് ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് മൂളി.
"...കല്ലുമോളെ അമ്മുമ്മേട അടുത്ത് വാ....ഇവളെ ഞാൻ നോക്കിക്കോളാം നീ ഷോപ്പിൽ പൊയ്ക്കൊ..." എന്റെ ഒക്കത്ത് ഇരുന്ന കല്ലുവിനെ എടുക്കാൻ കൈനീട്ടി മാമി പറഞ്ഞു.
"... മാമിയെ ബുദ്ധിമുട്ടിക്കാണെന്ന് അറിയാം. രണ്ട് ദിവസത്തിന് ഉള്ളിൽ ഇവളെ പ്ലേ സ്കൂളിൽ ആക്കും അതുവരെ ..." മടിച്ചു മടിച്ചു തേജസ് പറഞ്ഞു.
"... ഞാൻ പറഞ്ഞോ എനിക്ക് ബുദ്ധിമുട്ട് ആണെന്ന്. വേണ്ടാത്തത് പറഞ്ഞാൽ
💬 Comments
View all comments