Chapter Title : തേജാത്മികം 12 [Nishinoya]
കഴിച്ചായിരുന്നു. കല്ലുവിനും കൊടുത്തു..." മാമിക്ക് മറുപടിയും നൽകി ഞാൻ നേരെ ഷോപ്പിലേക്ക് പോയി.
വൈകിട്ട് 6 മണിയോടെ വർക്ക് എല്ലാം തീർത്ത് ഞാൻ മാമന്റെ വീട്ടിലേക്ക് പോയി.
"... നീ നേരത്തെ ഇങ്ങു പോന്നോ. സാധാരണ രാത്രി പത്ത് മണിയൊക്കെ കഴിയുന്നത് അല്ലെ..." നേരത്തെ വന്നതുകൊണ്ട് മാമി ചോദിച്ചു.
"... ദേവു ഇപ്പൊ വന്ന് കാണും. അപ്പൊ കല്ലുവിനെയും കൂട്ടി നേരത്തെ വീട്ടിൽ പോകാമെന്നു കരുതി..."
"...ആണോ. നീ ഒറ്റക്ക് ആണോ വന്നത് എന്റെ കെട്ടിയോനെ കൊണ്ട് വന്നില്ലേ..." മാമനെ എന്റൊപ്പം കാണാത്തതുകൊണ്ട് മാമി തിരക്കി.
"... മാമനെ ഞാൻ വിളിച്ചത. ഇപ്പൊ വരാം ഇപ്പൊ വരാന്നു പറഞ്ഞു കിച്ചുവിനോട് കത്തിവെയ്ക്കായിരുന്നു. സഹികെട്ടപ്പോ ഞാൻ ഇങ്ങു പോണു..." അതിന് മാമി ഒന്ന് പുഞ്ചിരിച്ചു.
"... എന്നാ ഞാൻ ഇറങ്ങട്ടെ മാമി. ദേവു അവിടെ ഒറ്റക്കെ ഉള്ളു..." അതും പറഞ്ഞു ഞാൻ കല്ലുവിനെയും കൂട്ടി വീട്ടിലേക്ക് പോവാൻ ഇറങ്ങി.
"... ഭാര്യയോട് എന്താ സ്നേഹം..." ബൈക്കിന്റെ അടുത്ത് എത്തിയതും മാമിയുടെ വക കളിയാക്കൽ എത്തി.
"... നിങ്ങടെ കെട്ടിയോന് നിങ്ങളോട് സ്നേഹം ഇല്ലെന്ന് പറഞ്ഞ് എനിക്ക് എന്റെ ഭാര്യയെ കളയാൻ പറ്റോ..." ഞാനും തിരിച്ചൊന്നും താങ്ങി.
"... ഉവ്വ് ഉവ്വേ. ടാ മോളെ ഞാൻ കുളുപ്പിച്ചിട്ടുണ്ട് ചെന്നിട്ട് ഡ്രസ്സ് മാറ്റികൊടുക്കണെ. നാളെ വരുമ്പോൾ അവൾക്ക് ഇടാൻ കുപ്പായം വല്ലതും കരുതിക്കോ..." അതിന് ഞാൻ 👍 എന്ന് കൈപൊക്കി കാട്ടി.
"... അമ്മമ്മേ റ്റാറ്റാ... നാളെ വരാട്ടോ... ഉമ്മ..." കല്ലു മാമിയെ റ്റാറ്റായും ഫ്‌ളൈയിങ് കിസ്സുംകൊണ്ട് മൂടി. മാമി തിരിച്ചു.
വീട്ടിൽ എത്തുമ്പോൾ വീട് ആകെ പ്രകാശബരിതം ആയിരുന്നു ഒപ്പം ഉമ്മറത്തു വിളക്കും കത്തുന്നുണ്ടായിരുന്നു.
"...അമ്മ വന്നിട്ടുണ്ടല്ലോ മോളെ..." ബൈക്ക് ഒതുക്കി കല്ലുവിനെ താഴേക്ക് ഇറക്കുന്ന കൂട്ടത്തിൽ ഞാൻ കല്ലുവിനോട് പറഞ്ഞു.
ശേഷം വിളക്കിന് മുന്നിൽ തൊഴുത ശേഷം ഞാൻ പതിയെ അകത്തേക്ക് നീങ്ങി. ഞാൻ ചെയ്യുന്നത് കണ്ട് കല്ലുവും കൈകൾ കൂപ്പി അകത്തേക്ക് കയറി. സൗണ്ട് ഉണ്ടാക്കാതെ ദേവുവിന്റെ മുറിയിൽ പോയി കല്ലുവിന്റെ ഡ്രസ്സ് മാറ്റികൊടുത്തു. ദേവു അടുക്കളയിൽ ആയത്കൊണ്ട്
💬 Comments
View all comments