Chapter Title : തേജാത്മികം 13 [Nishinoya]
എഴുതാം. അത് പുരട്ടി ഒന്ന് ചൂട് പിടിച്ചാൽ മതി..." പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് അറിഞ്ഞപ്പോഴാണ് തേജസിന്റെ ശ്വാസം ഒന്ന് നേരെ വീണത്.
ഹോസ്പിറ്റലിൽ ബില്ല് ഒക്കെ സെറ്റിൽ ചെയ്ത് ദേവുവിനെയും കല്ലുവിനെയും കൊണ്ട് നേരെ വീട്ടിലേക്ക്. പോകുന്ന വഴി കല്ലു ഐസ്ക്രീം വേണമെന്ന് പറഞ്ഞ് വാശി പിടിച്ചപ്പോ ദേവു അത് അവളെ വിലക്കാൻ ശ്രെമിച്ചു. തേജസ് ഇതൊന്നും ശ്രദ്ധിക്കാതെ കടയിൽ കയറി കല്ലുവിന് ഐസ്ക്രീം വാങ്ങി കൊടുത്തു. കൂട്ടത്തിൽ ദേവുവിനും ഒരെണ്ണം വാങ്ങി. ജീപ്പിൽ ഇരുന്ന് ഐസ്ക്രീം കുടിക്കുന്ന വേളയിൽ ആണ് കല്ലു അത് ശ്രെദ്ധിക്കുന്നത്.
"...അച്ഛക്ക് ഐസ്ക്രീം വാങ്ങിയില്ലേ..."
"... എനിക്ക് വേണ്ട മോളു നീ കുടിച്ചോ..." ഡ്രൈവ് ചെയ്യുന്ന വേളയിൽ തേജസ് പറഞ്ഞു.
"... അച്ഛയും ഐസ്ക്രീം കുടിക്ക്... ആാാ..." ദേവുവിന്റെ മടിയിൽ ഇരുന്ന കല്ലു ഒരു സ്പൂൺ ഐസ്ക്രീം തേജസിന് നേരെ നീട്ടി. അവന് അത് നിരസിക്കാൻ തോന്നിയില്ല.
"... അച്ഛക്ക് മതി ബാക്കി മോള് കുടിച്ചോ..." രണ്ട് സ്പൂൺ കല്ലു നൽകിയത് കുടിച്ച ശേഷം തേജസ് വീണ്ടും വണ്ടി ഓടിക്കുന്നതിൽ ശ്രെദ്ധ ചെലത്തി.
ഇവർ തമ്മിലുള്ള സ്നേഹ പ്രകടനം എല്ലാം ഒരു നോക്കുത്തിയെപ്പോലെ ദേവു നോക്കി കണ്ടു. അതോടൊപ്പം തന്നെ കല്ലുവിന് ഐസ്ക്രീം വാങ്ങിയ കുട്ടത്തിൽ തന്നോട് ഒന്നും ചോദിക്കാതെ തനിക്കും ഒരെണ്ണം വാങ്ങിയ അദ്ദേഹത്തിന് ഐസ്ക്രീം വാങ്ങിയോ എന്ന് തിരക്കാത്തതിന്റെ കുറ്റബോധം അവളെ വേട്ടയാടി. തന്റെ മോൾക്ക് ഉള്ള പക്വത പോലും തനിക്ക് ഇല്ല എന്നൊരു തോന്നൽ.
വീട്ടിൽ എത്തിയതും തേജസ് ദേവുവിനെ താങ്ങി ഒരു കസേരയിൽ ഇരുത്തി. അന്നത്തെ ദിവസം ദേവുവിനെ ഇരുന്ന ഇടത്ത് നിന്ന് ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ ആ വീട്ടിലെ പണികൾ എല്ലാം തേജസ് ചെയ്തു. ദേവു രാവിലെ ഭക്ഷണം ഉണ്ടാക്കിയതുകൊണ്ട് അത് ഒഴിവായി. രാത്രി ഉമ്മറത്ത് കസേരയിൽ ഇരുന്ന് ചിന്തയിൽ ആഴ്ന്ന ദേവുവിന്റെ അടുത്തേക്ക് ഒരു പാത്രത്തിൽ ചൂടുവെള്ളവും ഓയ്ലമെന്റുമായി തേജസ് എത്തി.
"...എന്ത് ആലോചിച്ചു കൂട്ടുന്നെ..." തേജസ് വന്നത് പോലും അറിയാതെ ഇരിക്കുന്ന ദേവുവിനോട് അവൻ ചോദിച്ചു.
"...ഏയ്യ് ഒന്നുമില്ല. ഇതെന്താ
💬 Comments
View all comments