Chapter Title : തേജാത്മികം 13 [Nishinoya]
ഓടിക്കാൻ പഠിച്ച് ഇപ്പൊ അതിൽ ആണ് ജോലിക്ക് പോക്ക് എല്ലാം വളരെ നല്ലപോലെ മുന്നോട്ട് പോവുന്നു.
"...ദേവു നാളെ കിച്ചുവിന്റെ അച്ഛന്റെയും അമ്മയുടെയും വെഡിങ് അനിവെർസറി ആണ്. നിന്നെയും കൂട്ടി ചെല്ലാൻ അവൻ പറഞ്ഞിട്ടുണ്ട്..." രാത്രിയിൽ അടുക്കളയിൽ നിന്ന ദേവുവിനോട് തേജസ് കാര്യം പറഞ്ഞു.
"... നാളെ എപ്പോഴ പരിപാടി..." ദേവു തിരക്കി.
"... വലിയ പരുപാടി ഒന്നും ഇല്ല. ഉച്ചക്ക് കേക്ക് കട്ട് ചെയ്ത് എല്ലാർക്കും ഊണ് കൊടുക്കും. ഒരുപാട് പേരൊന്നും ഇല്ല അവനും നമുക്കും അറിയാവുന്ന കുറച്ചു പേര്..." തേജസ് പറഞ്ഞു.
"...അയ്യോ നാളെ ഉച്ചക്കോ..? എനിക്ക് നാളെ ജോലിക്ക് പോണോലോ..."
"... നീ ലീവ് അക്ക്. നമ്മുടെ കിച്ചു അല്ലെ വിളിച്ചേ. അവൻ വിളിക്കുമ്പോൾ എങ്ങനെയാ പോകാതിരിക്കുന്നെ..."
"... ഈ മാസം തന്നെ ഒരുപാട് ലീവ് ആയി. ആ മാനേജർ ഇനി ലീവ് തരുമെന്ന് തോന്നുന്നില്ല..."
"... നീ എങ്ങനേലും ഇറങ്ങാൻ നോക്ക് അവൻ ഇത്രയും കാര്യമായി ക്ഷണിച്ചിട്ട് ചെന്നില്ലങ്കിൽ മോശം അല്ലെ..."
"... എന്നൽ ഒരു കാര്യം ചെയ്യാം ഉച്ചക്ക് ചോർകഴിക്കാൻ 1 മണിക്കൂർ ബ്രേക്ക് ഉണ്ട്. മാനേജറോട് ചോദിച്ചിട്ട് ആ സമയത്ത് ഇറങ്ങാം..."
"... എന്നാ അങ്ങനെ ചെയ്യാം. ഞാൻ ഉച്ചക്ക് നിന്നെ കൂട്ടാൻ വരാം..." തേജസ് ദേവുവിനോട് പറഞ്ഞു.
"... എന്റെൽ സ്കൂട്ടി ഉണ്ടല്ലോ ഞാൻ അങ്ങ് വന്നോളാം..."
"... വേണ്ട. നീ ഇപ്പോഴാ അത്യാവശ്യം നന്നായി വണ്ടി ഓടിക്കുന്നെ അതിന്റെ ഇടക്ക് സമയം ഇല്ലെന്ന് പറഞ്ഞ് സ്പീഡിൽ വണ്ടി ഓടിച്ചു ഒന്നും വരുത്തി വയ്ക്കണ്ട. ഞാൻ വന്ന് നിന്നെ കൂട്ടിക്കോളം..." ദേവു തേജസ് പറഞ്ഞതിന് സമ്മതം മൂളി.
പിറ്റേന്ന് ഉച്ചക്ക് ദേവു പറഞ്ഞ സമയത്ത് തന്നെ ഞാൻ അവൾ ജോലി ചെയ്യുന്ന ഷോപ്പിൽ എത്തി. എത്തുമ്പോൾ വിളിച്ചാൽ മതി അപ്പോൾ ഇറങ്ങി വരാം എന്നാണ് ദേവു പറഞ്ഞത്. അതിൻ പ്രകാരം പുറത്ത് എത്തി ഞാൻ അവളെ കാൾ ചെയ്യ്തു. റിങ് കേൾക്കുന്നുണ്ട് എന്നാൽ ആരും എടുക്കുന്നില്ല. ഒരു പത്ത് മിനിറ്റ് വെയിറ്റ് ചെയ്തിട്ടും കാൾ എടുക്കുന്നുമില്ല ദേവുവിനെ പുറത്തേക്ക്
💬 Comments
View all comments