Chapter Title : തേജാത്മികം 13 [Nishinoya]
ഒന്ന് പറയാവോ..." മാനേജറേ അവഗണിച്ച് അവിടെ കൂടിനിന്ന മറ്റുള്ളവരെ നോക്കി ഞാൻ ചോദിച്ചു.
"...ഞാൻ പറയാം. ഈ മാടം ബില്ല് അടക്കാനായി ബാഗിൽ നിന്നും പൈസ എടുക്കാൻ നോക്കുന്ന സമയത്ത് മാഡത്തിന്റെ ഒക്കത്ത് ഇരുന്ന കൊച്ചിന്റെ കാലിൽ തൊട്ടും തലോടിയും പദസ്വരം ഊരി എടുത്തു. ഷോപ്പിന് പുറത്ത് പോയ മാഡം കൊച്ചിന്റെ പാദസ്വരം കാണാൻ ഇല്ലാഞ്ഞിട്ട് തിരക്കി വന്നപ്പോ ഇവൾ അതുമായി മുങ്ങാൻ ശ്രെമിക്കുവായിരുന്നു. ഞങ്ങൾ എല്ലാം കൈയോടെ പൊക്കി..." എന്തോ വലിയ കാര്യം ചെയ്തപോലെ മാനേജർ പറഞ്ഞു തീർത്തു.
"... ദേവു എന്താ ഉണ്ടായേ..." ഞാൻ ദേവുവിനെ നോക്കി.
"... ഞാൻ... ഞാൻ... എടുത്തിട്ടില്ല ഏട്ടാ. ആ കുഞ്ഞിനെ കണ്ടപ്പോ നമ്മുടെ കല്ലുമോളെ പോലെ തോന്നി അതുകൊണ്ട് അതിനെ കൊഞ്ചിച്ചോണ്ട് ഞാൻ സംസാരിച്ചതാ. മാഡം ആയിരുന്നു അവസാനത്തെ കസ്റ്റമർ. മാഡം പോയപ്പോ മാനേജറോട് കിച്ചുവിന്റെ വീട്ടിൽ പോകുന്ന കാര്യം പറയാൻ ഇറങ്ങുമ്പോഴാ നിലത്ത് പാദസരം കിടക്കുന്നത് കണ്ടത്. അത് ആരുടേത് എന്ന് അറിയാൻ വേണ്ടി എടുത്ത് നോക്കുമ്പോഴാ ഇവരെല്ലാം..." പറഞ്ഞു മുഴുവിക്കാൻ കഴിയാതെ ദേവു പൊട്ടിക്കരഞ്ഞു. ഞാൻ അവളുടെ തോളിൽ തട്ടി അശ്വസിപ്പിച്ചു.
"...കഥയൊക്കെ കൊള്ളാം കേൾക്കാൻ നല്ല രസം ഉണ്ട്😏..." മാനേജറുടെ വക പുച്ഛം എത്തി.
"... ഇവിടത്തെ മുതലാളിയുടെ റൂം ഏതാടാ😡..." മാനേജറുടെ അടുത്ത് ഞാൻ ചോദിച്ചു.
"... അതൊക്കെ നീ എന്തിനാ അറിയുന്നേ..."
"... കൂടുതൽ ചോദ്യം ഇല്ല..." എന്റെ ശബ്ദത്തിലെ ഗംഭീര്യവും ദേഷ്യത്തോടുള്ള നോട്ടവും കണ്ട് അവൻ എന്നെയും കൂട്ടി മുതലാളിയുടെ മുറിയിലേക്ക് പോയി. ഒപ്പം ഞാൻ ദേവുവിനെയും കൂട്ടി. മാനേജർ അകത്ത് കയറി എന്തോ സംസാരിച്ച ശേഷം എന്നെയും ദേവുവിനെയും അകത്തേക്ക് വിളിപ്പിച്ചു.
"...തേജസ് ഏട്ടാ... നിങ്ങൾ എന്താ ഇവിടെ..." ഡോർ തുറന്ന് അകത്തേക്ക് കയറിയതും ഇരുന്ന കസേരയിൽ നിന്നും ചാടി എഴുനേറ്റ് ഓണർ എന്റെ അടുത്തേക്ക് വന്നു. ഓണറുടെ പെരുമാറ്റം കണ്ട് ദേവൂവും മാനേജറും അന്തം വിട്ട് നിൽക്കാണ്.
"...സാർ ഇല്ലേ..." ചെറിയ പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
"...അച്ഛൻ പുതിയ ഷോപ്പിന്റെ പേപ്പർ വർക്ക് ആയിട്ട് പോയേക്ക. ഇപ്പൊ
💬 Comments
View all comments