0%

Chapter Title : തേജാത്മികം 13 [Nishinoya]

Author : Nishinoya Read All Parts 1567

ഞാൻ പറഞ്ഞു.

"...എന്താടോ നോക്കി നിൽക്കുന്നെ.സോറി പറയടോ..." ഓണർ മാനേജറോട് പറഞ്ഞു.

"...ഇവിടെ വെച്ച് വേണ്ട സാർ. പിന്നെ എനിക്ക് ഒരു ഹെൽപ് കൂടി ചെയ്യാവോ..." ഞാൻ ചോദിച്ചതിന് ഓണർ സമ്മതം മൂളി.

"... ഈ വിശുൽസ് ബില്ലിങ് സെക്ഷനിലേ എല്ല tv ഡിസ്പ്ലേയിലും കാണിക്കാവോ..." ഓണർ അതിന് സമ്മതം മൂളി. ശേഷം മാനേജറേയും ദേവുവിനെയും കൊണ്ട് ബില്ലിങ് സെക്ഷനിലേക്ക് നീങ്ങി.

"...ഒരു തെറ്റിദ്ധാരണ മൂലം എന്റെ ഭാഗത്ത് നിന്ന് നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ഞാൻ ക്ഷമ ചോദിക്കുന്നു..." അവിടെ കൂടി നിന്ന എല്ലാരേയും സാക്ഷിയാക്കി മാനേജർ ദേവുവിനോട് മാപ്പ് പറഞ്ഞു. അപ്പോഴും ആ വിശുൽസ് അവിടത്തെ സ്‌ക്രീനിൽ എല്ലാം റിപീറ്റ് ചെയ്ത് ഓടുന്നുണ്ടായിരിന്നു.

"... ഠേ..." മാപ്പ് പറഞ്ഞതും മാനേജരുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. അവിടെ കൂടി നിന്ന എല്ലാരും ഒന്ന് ഞെട്ടി.

"... ഇത് എന്തിനാണെന്ന് നിനക്ക് മനസ്സിലായോടാ നായെ. നീ കാരണം അവളുടെ കണ്ണ് നിറഞ്ഞതിന്😡..." അവന്റെ ഷർട്ടിന് കുത്തിപിടിച്ചു ഞാൻ പറഞ്ഞു.

"...ഏട്ടാ..." ഞെട്ടൽ ഒന്ന് മാറിയതും ദേവു എന്നെ വിളിച്ചു.

"...ഇതൊരു ഷോപ്പ് ആയതോണ്ട് ഞാൻ ഇതിൽ ഒതുക്കുവാ. വല്ലതും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ നീ എന്റെ ഗാരേജിലേക്ക് വന്നാൽ മതി കേട്ടോടാ. പിന്നെ ഇന്നത്തോടെ ഇവൾ ഇവിടത്തെ പണി നിർത്തുവാ. ഈ മാസം ഇവൾ ഇവിടെ പണിയെടുത്ത പൈസ ഒരു അണ കുറയാതെ ഇപ്പൊ കിട്ടണം..." മാനേജറേ പിന്നിലോട്ട് തള്ളി ഞാൻ അവന്റെ ഷർട്ടിൽ നിന്നും കൈയെടുത്തു.

"... അതെ നിങ്ങളുടെ കൊച്ചിന്റെ സ്വർണം കിട്ടിയിട്ട് വേണ്ട ഞങ്ങൾക്ക് ജീവിക്കാൻ.ഇനിയെങ്കിലും കാര്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുത്..." കൊച്ചുമായി നിന്ന സ്ത്രീയോട് ഞാൻ പറഞ്ഞു.

അപ്പോഴേക്കും മാനേജർ ദേവുവിന് കൊടുക്കാനുള്ള ശമ്പളവുമായി വന്നു. അതും വാങ്ങി ദേവുവിനെയും കൊണ്ട് അവിടെന്ന് പടിയിറങ്ങി.

തുടരും...

**__________**_____________** ___________**

കാണാതായപ്പോൾ കുറച്ചുപേർ എങ്കിലും എന്നെ തേടി എത്തിയതിൽ ഒരുപാട് സന്തോഷം. ഒപ്പം കൃത്യസമയത്ത് ഈ പാർട്ട്‌ നിങ്ങളിലേക്ക് എത്തിക്കാൻ കഴിയാത്തത്തിൽ ക്ഷമ ചോദിക്കുന്നു.

എല്ലാ തവണ പോലെയും weekend ഈ പാർട്ട്‌ നിങ്ങളിലേക്ക്

💬 Comments

View all comments