Chapter Title : തേജാത്മികം 14 [Nishinoya]
എങ്കിലും ഇപ്പോഴും ഒരു മൂഖ അവസ്ഥയിൽ തന്നെ. വൈകിട്ട് ഷോപ്പിൽ പോയി ഒരു പയ്യനെയും കൂട്ടി ദേവു പണി ചെയ്തിരുന്ന ഷോപ്പിൽ നിന്നും അവളുടെ വണ്ടി എടുപ്പിച്ചു.
"... നിന്നെക്കൊണ്ട് അവിടെ നിന്ന് റിസൈൻ ചെയ്പ്പിച്ചത് തെറ്റായി പോയെന്ന് തോന്നുന്നുണ്ടോ..." പിറ്റേന്ന് വൈകിട്ടും മുഖം തെളിയാതെ നിൽക്കുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.
"... ഏയ്യ്. ഏട്ടൻ അത് ചെയ്തില്ലെങ്കിൽ ഞാൻ തന്നെ പണി മതിയാക്കാൻ നിൽക്കായിരുന്നു. എന്നെ വിശ്വാസം ഇല്ലാത്ത ഇടത്ത് ഞാൻ എന്തിനാ കടിച്ചു തൂങ്ങി നിൽക്കുന്നെ..." രാത്രിയിലേക്കുള്ള ചപ്പാത്തി ചുട്ടുകൊണ്ട് ദേവു മറുപടി പറഞ്ഞു.
"...പിന്നെന്തിനാ നീ ഇപ്പോഴും അതെ പറ്റി ആലോചിച്ച് വിഷമിക്കുന്നെ..." ഞാൻ അവളോട് തിരക്കി.
"... ഞാൻ അതെല്ലാം മറക്കാൻ ശ്രമിക്കുക ഏട്ടാ. പക്ഷെ വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ആ സംഭവം എല്ലാം ഓർമ്മവരും..." ദേവു അവളുടെ അവസ്ഥ പറഞ്ഞു.
"... ഞാനും കല്ലുവും പോയാൽ നീ ഇവിടെ ഒറ്റക്ക് അല്ലെ ചിലപ്പോ അതിന്റെ ആവും. നിനക്ക് ജോലിക്ക് പോണം എന്നുണ്ടോ..." എന്റെ ചോദ്യത്തിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.
"...നിനക്ക് ജോലിക്ക് പോണം എന്നുണ്ടെങ്കിൽ എന്റൊപ്പം ഷോപ്പിൽ വന്നൂടെ..." ദേവു പെട്ടെന്ന് എന്നെ തിരിഞ്ഞു നോക്കി.
"... അല്ല എന്റെ ഷോപ്പിലെ നീതു ചേച്ചിയെ അറിയില്ലേ. പുള്ളിക്കാരി ഉടനെ വിദേശത്ത് ഭർത്താവിന്റെ അടുത്തേക്ക് പോവും. വേറൊരിടത്ത് പണിക്ക് പോവുന്നതിനേക്കാൾ നിനക്ക് എന്റൊപ്പം വന്നൂടെ ..." ഞാൻ എങ്ങനെയോ കാര്യങ്ങൾ പറഞ്ഞു.
"... പെട്ടെന്ന് ഒരു തീരുമാനം എടുക്കണ്ട ആലോചിച്ചു പറഞ്ഞാൽ മതി..." അത്രയും പറഞ്ഞ് ഞാൻ കല്ലുവിന്റെ അടുത്തേക്ക് പോയി.
"... നീ രാവിലെ ഒരുങ്ങി ഇത് എങ്ങോട്ടാ..." പിറ്റേന്ന് രാവിലെ ഷോപ്പിൽ പോവാൻ കുളിച്ച് ഞാൻ ആഹാരം കഴിക്കുന്ന സമയത്ത് ദേവു ഒരുങ്ങി വന്നു.
"...ഏട്ടന്റെ കൂടെ ഷോപ്പിലേക്ക്..." അത് കേട്ടതും വായിൽ വെച്ച ഇഡലി അറിയാതെ തൊണ്ടയിൽ കൂടി ഇറങ്ങിപോയി.
"... ഇത്രപെട്ടെന്ന് തീരുമാനം എടുത്തോ..." അറിയാതെ ഞാൻ ചോദിച്ചുപോയി.
"... ഇതിൽ തീരുമാനം എടുക്കാൻ മാത്രം എന്താ ഉള്ളത്. ഇവിടെ ഇരുന്ന ബോർ അടിച്ചു ചാവും. നമുക്ക് സ്വന്തമായി ഷോപ്പ് ഉള്ളപ്പോ ഞാൻ പിന്നെ എന്തിനാ വല്ലവന്റെയും ആട്ടും തുപ്പും കേൾക്കാൻ പോണേ..." നിസാരമട്ടിൽ ദേവു പറഞ്ഞു.
"... നമ്മുടെ ഷോപ്പോ 🫣..." അതിശയത്തോടെ ഞാൻ ചോദിച്ചു.
"... എന്താ അങ്ങനെ അല്ലെ..." താൻ പറഞ്ഞത് തെറ്റായി പോയോ
💬 Comments
View all comments