0%

Chapter Title : തേജാത്മികം 14 [Nishinoya]

Author : Nishinoya Read All Parts 2453

നാണം കെടുത്തും..." അതും പറഞ്ഞ് ചെറിയ ചമ്മലോടെ വാ തുറന്ന് ആ ഉരുള സ്വീകരിച്ചു.

"... ഇനി ഇതെല്ലാം കണ്ട് നിനക്ക് വാരി തന്നില്ല എന്ന് വേണ്ട..." അതും പറഞ്ഞ് ദേവൻ വേദികക്കും ഒരു ഉരുള നൽകി. പിന്നെ അവിടെ മത്സരിച്ച് ഭാര്യമാരെ ഊട്ടുന്നതിന്റ ബഹളം ആയിരുന്നു. ദേവൂവും വേദികയും ഇതെല്ലാം വളരെ സന്തോഷത്തോടെ ആസ്വദിച്ചു.

"... നോക്ക് ദേവു. ഒരമ്മ പെറ്റ അളിയന്മാരെ പോലെ രണ്ടും കെട്ടിപ്പിടിച്ച് കിടക്കണ കണ്ടില്ലേ..." ഊണിനുശേഷം കട്ടിലിൽ കെട്ടിപിടിച്ചു കിടക്കുന്ന തേജസിനെയും ദേവനെയും നോക്കി വേദിക പറഞ്ഞു. അത് കണ്ടപ്പോ ദേവുവിനും ചിരി വന്നു.

"... ഞാൻ അന്ന് പറഞ്ഞത് നിനക്ക് ഓർമ ഉണ്ടോ..." ഉച്ച ഉറക്കം കഴിഞ്ഞ് തിരിച്ചു പോവാൻ ഒരുങ്ങവേ ദേവൻ ദേവുവിനോട് ചോദിച്ചു.

"...നിന്നെയും കുഞ്ഞിനേയും അവൻ പൊന്നുപോലെ നോക്കും എന്ന് ഞാൻ പറഞ്ഞതിന് മാറ്റം വല്ലതും വന്നിട്ടുണ്ടോ..." ദേവന്റെ ചോദ്യത്തിന് നിറപുഞ്ചിരിയായിരുന്നു ദേവുവിന്റെ മറുപടി.

"... നീ ഇവിടെ നല്ല സന്തോഷത്തിൽ ആണെന്ന് എനിക്ക് അറിയാം അതുപോലെ അവനെയും നോക്കിയേക്കണെ. ഇവൻ ഒരു പാവമാ..." ഉറങ്ങി കിടക്കുന്ന തേജസിന്റെ നെറുകയിൽ തലോടുകൊണ്ട് ദേവൻ പറഞ്ഞു.

"...എന്നാ നമുക്ക് ഇറങ്ങിയാലോ ഏട്ടാ..." അപ്പോഴേക്കും മുറിയിലേക്ക് വേദിക വന്നു.

"... നിങ്ങൾ ഇപ്പോഴേ ഇറങ്ങുവാണോ. നിക്ക് ഞാൻ ഏട്ടനെ വിളിച്ചേഴുന്നേൽപ്പിക്കാം..." ഉറങ്ങി കിടക്കുന്ന തേജസിനെ ഉണർത്താൻ ദേവു ശ്രെമിച്ചു.

"... വേണ്ട അവൻ കിടന്നോട്ടെ. ഞങ്ങൾ ഇറങ്ങുവാ..." അതും പറഞ്ഞ് തേജസിനെ ഒന്ന് നോക്കിയ ശേഷം ദേവനും വേദികയും ഇറങ്ങി. അപ്പോഴും ദേവുവിന്റെ മനസ്സിൽ ദേവൻ പറഞ്ഞ വാക്കുകൾ നിഴലിച്ചു നിന്നു.

"... ദേവു അവരൊക്കെ പോയോടി..." നല്ല ഇരുട്ടിയ ശേഷമാണ് തേജസ്‌ ഉറക്കം എഴുനേറ്റ് അടുക്കളയിലേക്ക് വന്നത്.

"... അവരൊക്കെ എപ്പോഴേ പോയി..." അടുക്കളയിലെ പണികൾ തുടർന്നുകൊണ്ട് ദേവു പറഞ്ഞു.

"... എന്നെയൊന്ന് വിളിച്ചൂടാർന്നോ. വല്ലാത്ത തലവേദന ഒരു കട്ടൻ ഇട്ടു തരോ ദേവു..." നെറ്റിയിൽ കൈവെച്ച് തേജസ്‌ ദേവൂനോട് ചോദിച്ചു.

"...മൂക്കറ്റം കുടിച്ചിട്ട് തലവേദന എടുക്കുന്നെന്നോ😡..." അൽപ്പം ദേഷ്യത്തോടെ ദേവു ചോദിച്ചു.

"... അത്.. ദേവൻ

💬 Comments

View all comments