Chapter Title : തേജാത്മികം 2 [Nishinoya]
ഞാൻ പുറത്ത് പോയി പഠിച്ചു അവൻ നാട്ടിലും. ഞാൻ തിരിച്ചു നാട്ടിൽ വന്നപ്പോ അവൻ പഠിക്കാൻ വേണ്ടി പുറത്ത് പോയി. ആഴ്ചയിൽ ഒന്ന് രണ്ട് തവണ വിളിക്കും. ഇന്നലെ ചേട്ടനോട് സംസാരിച്ചോണ്ട് ഇരുന്നപ്പോഴാ അവൻ വിളിച്ചേ. പുറത്ത് നിന്ന് ഒരാൾ കഷ്ട്ടപെട്ട് വിളിക്കുമ്പോൾ എങ്ങനാ എടുക്കാതിരിക്കുന്നെ അതാ..."
"... അത് ശെരിയ. വിദേശത്ത് നിന്ന് ഒരാൾ വിളിക്കുമ്പോൾ കാൾ എടുത്തില്ലേൽ അത് മോശാ..."
"... നിങ്ങളുടെ സൊള്ളൽ ഇതുവരെ കഴിഞ്ഞില്ലേ ഇന്റർവെൽ കഴിയാറായി ..." രണ്ട് കൈ നിറയെ കടിയും വായിൽ എന്തോ ചവച്ചോണ്ട് അജു ഞങ്ങൾക്ക് അരികിലേക്ക് എത്തി.
"... എന്താടാ ഇത് കട മുഴുവൻ നിന്റെ രണ്ട് കൈയിൽ ഉണ്ടല്ലോ..." അജുവിനെ കണ്ടതും എന്റെ കണ്ണ് തള്ളിപ്പോയി.
"...ഇനി എന്തെങ്കിലും ബാക്കി ഉണ്ടോ ചേട്ട..." എന്റെ അതെ അവസ്ഥയിൽ ആയിരുന്നു തനുവും.
"... നീ ഒന്നും എടുത്തില്ലേ..." വെറും കൈയോടെ നിക്കുന്ന അഞ്ജലിയോട് ഞാൻ ചോദിച്ചു.
"... ഇവൾക്ക് നാണം ആണെന്ന് തോന്നുന്നു. ഞാൻ ഒരുപാട് നിർബദ്ധിച്ചിട്ട ഒരു കടിയെങ്കിൽ എടുത്തത്. അടുത്ത തവണ എന്റെകൂടെ കട്ടക്ക് നിൽക്കുന്നവരെ കൊണ്ട് വരണം കേട്ടല്ലോ..." അജു തനുവിന് താക്കീത് നൽകി.
"... ഇന്നത്തോടെ ഈ ഓഫർ തീർന്നു. ഇനി ഇങ്ങനെയുള്ള ഓഫർ തരണം എങ്കിൽ ഞാൻ വല്ല ലോണും എടുക്കണം..." തനു അത് പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങി.
"... എന്നാ ഞങ്ങൾ പോട്ടെ..." ഞങ്ങളുടെ അനുവാദവും വാങ്ങി അഞ്‌ജലിയും തനുവും ക്ലാസ്സിലേക്ക് മടങ്ങി. ഞാൻ കൈകൊണ്ട് ഫോൺ വിളിക്കുന്ന കാര്യം സൂചിപ്പിക്കാൻ മറന്നില്ല.
"... തേജസ് ഏട്ടൻ പാവം ആണല്ലേ..." ക്ലാസ്സിലേക്ക് നടക്കവേ അഞ്ജലി തനുവിനോട് ചോദിച്ചു.
"... ആഹ് പുള്ളി നൈസ് ആണ് എനിക്ക് ഇഷ്ട്ട. അല്ല നിന്റെ അജു ചേട്ടൻ എന്ത് പറയുന്നു..." കുണുങ്ങി ചിരിച്ചോണ്ട് തനു അഞ്ജലിയോട് ചോദിച്ചു.
"... എന്റെ അജു ചേട്ടനോ. ഒന്നു പോടീ..."
"...പുള്ളി വിളിച്ച ഉടനെ പിറകെ പോകുന്നത് കണ്ടല്ലോ. എന്ത് പറഞ്ഞു കക്ഷി..." തനു അഞ്ജലിയോട് ചോദിച്ചു.
"...നിങ്ങൾക്ക് ശല്യമാവണ്ട എന്ന് കരുതിയ ഞാൻ
💬 Comments
View all comments