0%

Chapter Title : തേജാത്മികം 2 [Nishinoya]

Author : Nishinoya Read All Parts 941

തനു എന്റെ പക്കലേക്ക് വന്നു. ശെരിക്കും ഒരു ദേവതയെ പോലെ തോന്നി. അവളുടെ അഴകിൽ മയങ്ങി ഞാൻ അങ്ങനെ നിന്നു. നെറ്റിയിൽ തണുപ്പ് തട്ടിയപ്പോഴാണ് ഞാൻ സോബോധത്തിലേക്ക് വന്നത്. നോക്കുമ്പോൾ കൈയിലെ വാഴയില തുമ്പിൽ നിന്നും ചന്ദനം എനിക്ക് അവൾ ചാർത്തുകയാണ്.

"...അമ്പലത്തിൽ കയറുന്നില്ലേ..." തനു എന്നോട് ചോദിച്ചു.

"... ഇല്ല. എന്താ വരാൻ പറഞ്ഞത്..."

"... കോളേജിൽ ഓണാഘോഷം ആയോണ്ട് സാരി ഉടുത്തതാ അപ്പൊ ആദ്യം ചേട്ടനെ കാണിക്കണം എന്ന് തോന്നി അതാ. എങ്ങനെ ഉണ്ട്..."

"... സുന്ദരി ആയിട്ടുണ്ട് 🥰..." എന്റെ ഹൃദയത്തിൽ തട്ടി വന്നതായിരുന്നു അത്.

"... ഓ ചോദിച്ചാലെ പറയു അല്ലെ 😒..." തനു മുഖം കോട്ടി. ഞാൻ അതിന് ഒന്ന് ഇളിച്ചു കാണിച്ചു.

"...എല്ലാം കൊള്ളാം പക്ഷെ എന്തോ ഒരു കുറവുണ്ട്..."

അവളെ മൊത്തത്തിൽ നോക്കി ഞാൻ പറഞ്ഞു. എന്താ സംഭവം എന്ന് അവളും തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി. അവളെയും കൂട്ടി ഞാൻ അടുത്തുള്ള പൂക്കടയിലേക്ക് പോയി. ഒരു മുഴം മുല്ലപൂ വാങ്ങി അത് കണ്ടതും കക്ഷി നാണത്തോടെ ചിരിച്ച് എനിക്ക് എതിർ വശത്തേക്ക് തിരിഞ്ഞു. ഞാൻ ആണെങ്കിൽ പെട്ടല്ലോ നാഥാ എന്ന അവസ്ഥയായി. കാരണം ഇത് എങ്ങന മുടിയിൽ ചൂടേണ്ടത് എന്ന് എനിക്ക് അറിയില്ലല്ലോ 😬. അവസാനം പൂ വിൽക്കുന്ന അമ്മ പറഞ്ഞരീതിയിൽ എങ്ങനെയോ ഒപ്പിച്ചു.

"...ഇപ്പോഴാ മോൾക്ക് ഒരു ഐശ്വര്യം വന്നത്. നിങ്ങളെ കാണാൻ സീത രാമനെ പോലുണ്ട്..." ആ അമ്മ ഞങ്ങളെ രണ്ടുപേരെയും കൈകൾ കൊണ്ട് ഉഴിഞ്ഞു സ്വന്തം തലയിൽ കൈ മടക്കി വച്ച് വെടി പൊട്ടിച്ചു. ഞാൻ തനുവിന്റെ തോളിൽ പിടിച്ച് എന്നോട് ചേർത്ത് നിർത്തി. പിന്നെ ഞങ്ങൾ ബൈക്കിൽ കയറി കോളേജിലേക്ക് തിരിച്ചു. തനു ആണെങ്കിൽ ഒരു സൈഡിലേക്ക് ഇരുന്ന് കൈ എന്റെ വയറിൽ കൂടി പിടിച്ച് എന്നോട് ചേർന്ന് ഇരുന്നു.

"... അതെ കോളേജ് എത്തി..." വണ്ടി നിർത്തിയത് പോലും അറിയാതെ എന്നെ കെട്ടിപ്പിടിച്ച് ഇരിക്കാണ് കക്ഷി.

"...ഏട്ടനെ മുണ്ടിലും ഷർട്ടിലും കാണാൻ നല്ല രസമുണ്ട്..."

"... എന്നിട്ട് നീ ഇത്

💬 Comments

View all comments