Chapter Title : തേജാത്മികം 2 [Nishinoya]
അപ്പൊ മുട്ടാം അല്ലെ..."
"... പിന്നല്ല..." അത് കേട്ടതും ഗിയർ ഡൌൺ ചെയ്ത് ചവിട്ടിവിട്ടു. അന്ന് ഉച്ചവരെ ഞങ്ങൾ കാറുമായി കറങ്ങി നടന്നു.
"... എന്താടാ പറ്റിയെ ഇവിടെ സ്ക്രച് ഉണ്ടല്ലോ..." വണ്ടിയുടെ ഡിക്കിയിൽ ആയി ചെറിയ സ്കോറിംഗ് കണ്ട് ഞാൻ തിരക്കി.
"... എടാ രാവിലെ വീട്ടിൽ നിന്നും വണ്ടി എടുത്തപ്പോ പറ്റിയതാ..."
"... നിന്റെ അച്ഛൻ അറിഞ്ഞോ..."
"... ഇല്ലടാ. ചെന്നിട്ട് വേണം പറയാൻ..."
"...ആ ബെസ്റ്റ് നിന്റെ അച്ഛൻ അറിഞ്ഞാൽ നന്നായിരിക്കും. നീ വാ നമുക്ക് മാമന്റെ അടുത്തേക്ക് പോവാം..." വണ്ടിയുമായി ഞാൻ എന്റെ മാമന്റെ പെയിന്റിംഗ് വർക്ഷോപ്പിലേക്ക് പോയി.
"... ആഹ് നീ വന്നോ. നിന്നെ ഞാൻ വിളിക്കാൻ ഇരിക്കയിരുന്നു..." എന്നെ കണ്ടപാടെ മാമൻ എന്റെ അടുത്തേക്ക് വന്നു.
"... എന്താ മാമ കാര്യം..."
"... എടാ ഒരു ഒരു ആൾട്ടോ ഫുൾ വർക്ക് ആയിട്ടു വന്നിട്ടുണ്ട്. നീ കൂടെ ഉണ്ടെങ്കിൽ ഒന്ന് ഉഷാർ ആയേനെ..."
വർക്ക്‌ഷോപ്പിൽ മാമനും വേറൊരു പണിക്കാരനുമാണ് ഉള്ളത്. ഫുൾ വർക്ക് വരുന്ന സമയത്ത് മാമൻ ഇതുപോലെ എന്നെ വിളിക്കും. കോളേജ് കട്ട് ആക്കി പണി തീരും വരെ ഇവിടെ കൂടും. വീട്ടിലേക്കുള്ളതും അല്ലറ ചില്ലറ വട്ട ചിലവിനുള്ളതും മാമൻ തരും. ഇപ്പൊ അതുപോലൊരു പണി വന്നിട്ടുണ്ട് അതാ കാര്യം.
"... ഇനി കോളേജ് കട്ട് ചെയ്താൽ പ്രശനം ആവും. മാമൻ ഒരു കാര്യം ചെയ്യ് വെള്ളിയാഴ്ച വണ്ടി പിടിക്ക് ശനിയും ഞായറുകൊണ്ട് നമുക്ക് സെറ്റ് ആക്കാം..."
"... എന്നാ അങ്ങനെ ചെയ്യാം. അല്ല ഇത് ദേവൻ മോൻ അല്ലെ..."
"... ആഹ് മാമ..." ദേവൻ മാമനെ നോക്കി ചിരിച്ചു.
"... എത്ര നാൾ ആയി മോനെ കണ്ടിട്ട്. ബാംഗ്ലൂരിൽ നിന്നും എപ്പോ വന്നു..."
"... ഇന്നലെ രാത്രി വന്നതേ ഉള്ളു മാമ. നാളെ വൈകിട്ട് തിരിച്ചു പോണം. മാമന് സുഖം അല്ലെ..."
"... ഓ അങ്ങനെ അങ്ങ് പോണു. അല്ലെ നീ ഇപ്പൊ എന്തിനാ വന്നേ..." മാമന്റെ ചോദ്യം എനിക്ക് നേരെയായി.
"... ഓ അത് ഞാൻ
💬 Comments
View all comments