0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 657

മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി.

"... മോൻ ഊണ് കഴിച്ചിട്ട് അല്ലെ പോവു..." ആന്റി വിളിച്ചു ചോദിച്ചു. അതിന് തനു അതെന്ന് മറുപടി നൽകി.

"...ഇതാണ് എന്റെ ലോകം..." അവളുടെ മുറി തുറന്ന് രണ്ട് കൈകളും വിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ മുറിക്ക് ചുറ്റും കണ്ണോടിച്ചു. മുറിയുടെ ചുവരിലായി അവളുടെ പല പോസിൽ ഉള്ള ചിത്രങ്ങൾ തൂക്കി വച്ചിരിക്കുന്നു. ഓരോ മൂലയിലായി ഇൻഡോർ പ്ലാന്റ്സ് നല്ല അടുക്കും ചിട്ടയുമുള്ള മുറി.

"...വാ ഞാൻ ഒരു സൂത്രം കാണിച്ചു തരാം..." അതുംപറഞ്ഞ് എന്നെ ആ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിലേക്ക് കൊണ്ടുപോയി.

"...ഈ വീട്ടിൽ റൂമിൽ നിന്നും ബാൽക്കണിയിലേക്ക് നേരെ ഇറങ്ങാൻ പറ്റുന്ന ഏക മുറി ഇതാണ്. അതുകൊണ്ടാ ഞാൻ ഈ മുറി എന്റെ സ്വർഗമായി തിരഞ്ഞെടുത്തത്..." തനു നല്ല ആവേശത്തോടെയാണ് ഓരോ കാര്യങ്ങൾ എനിക്ക് പറഞ്ഞു തരുന്നത്. അതിനെല്ലാം ഞാൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു.

"... എന്താ ഏട്ടാ ഒന്നും മിണ്ടാത്തെ. ഇഷ്ട്ടായില്ലേ..." ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടതും പെണ്ണിന്റെ മുഖം വാടി.

"...ഏയ്യ് ഞാൻ നീ പറയുന്നത് എല്ലാ കേൾക്കായിരുന്നു..."

"... അതൊന്നും അല്ല. എനിക്ക് അറിയാം ഏട്ടൻ വേറെന്തോ ആലോചിച്ചു നിക്കുവാ..." തനുവിന്റെ പരിഭവം തുടങ്ങി.

"... അപ്പോഴേക്കും എന്റെ പെണ്ണിന്റെ മുഖം വാടിയല്ലോ.അതൊക്കെ വിട് താഴെ ആന്റിയോട് എന്താ പറഞ്ഞെ ഞാൻ കൂടെ പഠിക്കുന്നത് ആണെന്നോ..." ഒരു വഷളൻ ചിരിയോടെ ഞാൻ തനുവിന്റെ അടുത്തേക്ക് നീങ്ങി അവൾ പതിയെ പതിയെ പിന്നിലേക്ക് ചുവട് വച്ചു.

"... ആണോ ഞാൻ കൂടെ പഠിക്കുന്നത് ആണോ..." ഞാൻ ഒന്നുകൂടി എടുത്ത് ചോദിച്ചു അവൾ അല്ലന്ന് തലയാട്ടി. പിന്നിലേക്ക് നടന്നു തനു ചുവരിൽ തട്ടി നിന്നും. ഞാൻ അവളുടെ രണ്ട് വശത്തൂടെ ചുവരിൽ കൈവച്ച് അവളെ തടഞ്ഞു നിർത്തി.

"...ഏട്ടാ വേണ്ട ബാൽക്കണി ആണ് ആരെങ്കിലും കാണും..."എന്റെ നെഞ്ചിൽ കൈവച്ച് അവൾ പറഞ്ഞു.

"...അതിന് ഞാൻ എന്റെ തനുക്കുട്ടിയെ ഒന്നും ചെയ്തില്ലല്ലോ..." മുന്നിലേക്ക് കിടന്ന അവളുടെ മുടി ചെവിക്കൂടക്ക് പിന്നിലേക്ക് ഒതുക്കി ഞാൻ ചോദിച്ചു.

"... എനിക്ക് അറിയാം എന്താ ഉദ്ദേശം എന്നൊക്കെ..."

"... ആണോ എന്നാ പറയ് എന്താ ഉദ്ദേശം..."

"... അത് അത്..." അവളുടെ കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാൻ തുടങ്ങി.

"... മുഖത്തു നോക്കടി..." താഴേക്ക് നോക്കിയ തനുവിന്റെ താടിയിൽ പിടിച്ച് ഉയർത്തികൊണ്ട് ഞാൻ പറഞ്ഞു.

"... ഏട്ടാ

💬 Comments

View all comments