തേജാത്മികം 4 [Nishinoya]
📝 Ongoing
👁 96421 views ❤ 411 likes 💬 21 comments
തേജാത്മികം 4
Thejathmikam Part 4 | Author : Nishinoya
[ Previous Part ] [ www.kkstories.com ]
സമയം പോകുന്ന പോക്കേ അടുത്ത അധ്യയന വർഷം ആരംഭിച്ചു ഞാൻ ഇപ്പൊ ഫൈനൽ ഇയർ ആയി തനു സെക്കന്റ് ഇയറും. ദേവു ആണേൽ നമ്മുടെ കോളേജിൽ ഫസ്റ്റ് ഇയർ ജോയിൻ ചെയ്തു. ജീവിതം വളരെ സന്തോഷത്തോടെ മുന്നേറുകയാ.
"... ദേവു..." തനുവിനോടൊപ്പം ക്യാന്റീനിൽ ഇരിക്കുമ്പോഴാണ് ദേവു അവിടേക്ക് വന്നത്. അവളെ കണ്ടതും കൈ കാണിച്ചു.
"... ആഹ് ചേട്ടൻ ഇവിടെ ഉണ്ടായിരുന്നോ..." കണ്ടപാടെ പെണ്ണ് ഞങ്ങടെ അരികിലേക്ക് ഓടി വന്നു.
"... എന്നാലും ചേട്ടൻ ഒരു സംഭവം തന്നെ. ചേട്ടന്റെ അനിയത്തി ആണെന്ന് പറഞ്ഞെ പിന്നെ എല്ലാർക്കും എന്നോട് എന്താ മതിപ്പ്..."
"...അതല്ലേ ഞാൻ ആദ്യമേ നിന്നോട് പറഞ്ഞത്..."
"... ഞാൻ കരുതി അന്ന് ചുമ്മാ പറഞ്ഞത് ആണെന്ന്. അല്ല ഇത് ആരാ ഏട്ടാ..." എന്റെ കൂടെ ഇരിക്കുന്ന തനുവിനെ സംശയത്തോടെ നോക്കി ദേവു ചോദിച്ചു.
"... ഇത്..." ഞാൻ പറയാൻ തുടങ്ങിയതും ദേവു അതിന്റെ ഇടക്ക് കയറി.
"...wait... Wait... ഞാൻ പറയാം. തനു ചേച്ചി അല്ലെ. സെക്കന്റ് ഇയർ zoology പിന്നെ തേജസ് ഏട്ടന്റെ🫣..." അവസാനം എത്തിയപ്പോ ഇവളിൽ ഇതുവരെ കാണാത്ത നാണം ഒക്കെ.
"... അല്ല എന്നെ കുറിച്ച് എങ്ങനെ അറിയാം..." അത്ഭുതതോടെ തനു ചോദിച്ചു.
"... അതൊക്കെ എനിക്ക് അറിയാം. ചേച്ചിയെ കുറിച്ച് ഞാൻ ഇത്രയും പറഞ്ഞില്ലേ അപ്പൊ ഞാൻ ആരാണെന്ന് അറിയോ..." ദേവു ചോദിച്ചതും തനു എന്നെ നോക്കി
💬 Comments
View all comments