Chapter Title : തേജാത്മികം 5 [Nishinoya]
അവിടെ എന്തോ പാചകം ചെയ്യുന്നുണ്ട്.
"... നിങ്ങൾക്ക് എന്താ തള്ളേ ചെവി കേൾക്കില്ലേ. ഇന്ന് ഇവിടെ ഒന്നും ഉണ്ടാക്കിയില്ലേന്ന്..." അടച്ച് വച്ചിരുന്ന പാത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി ഞാൻ ചോദിച്ചു.
"... ഞാൻ ഒന്നും ഉണ്ടാക്കിയില്ല..." അമ്മയും കടുപ്പത്തിൽ തന്നെ പറഞ്ഞു.
"... ഒന്നും ഉണ്ടാക്കിയില്ല എന്നോ? പിന്നെ നിങ്ങൾക്ക് ഇവിടെ എന്താ പണി 😡..."
"... നിനക്ക് ഇവിടെ എന്താ പണി. കള്ളും കുടിച്ച് തോന്നുമ്പോൾ കേറി വരുന്നവനൊന്നും വെച്ച് വിളമ്പി കൊടുക്കാൻ എനിക്ക് മനസ്സില്ല..."
"... ദേ തള്ളേ നിങ്ങളോട് ഞാൻ ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിൽ ഇടപെടരുതെന്ന്..."
"...അതുപോലെ തന്നെയാ എന്റെ കാര്യത്തിൽ നീയും ഇടപെടാൻ വരണ്ട. സമയ സമയം വെച്ച് വിളമ്പി ഊട്ടാൻ നീ സമ്പാദിച്ച് കൊണ്ട് വന്നിട്ടൊന്നും ഇല്ലല്ലോ..." അമ്മ എന്നോട് ചൂടാവാൻ തുടങ്ങി.
"... അല്ലെങ്കിലും നിങ്ങളുടെ ഒണക്ക ചോറും കറിയും ആർക്ക് വേണം..." അവിടെ ഉണ്ടായിരുന്ന പാത്രങ്ങൾ എല്ലാം തട്ടി മറിച്ച് ഞാൻ വീട് വിട്ട് ഇറങ്ങി. ബൈക്ക് വിറ്റ പൈസ കൈയിൽ ഉള്ളത് കൊണ്ട് പിന്നീടുള്ള ആഹാരം കഴിപ്പ് പൂർണമായും പുറത്തിന്നായി. ഉറങ്ങാൻ മാത്രമേ വീട്ടിൽ പോകു. ദിവസങ്ങൾ കടന്നുപോയി ഇപ്പൊ ഞാൻ ഫുൾ ടൈം താമരയായി മറികഴിഞ്ഞു തനുവിന്റെ ഓർമകളെക്കാൾ ഇത്രയും കാലം ഒരു പൊട്ടനെപോലെ അവൾ പറയുന്നത് കേട്ട എന്നോട് തന്നെ എനിക്ക് വെറുപ്പും ദേഷ്യവും വന്നത്.
"... ടാ... തേജസേ വാതിൽ തുറക്കാടാ... തുറക്കാൻ..." രാവിലെ തന്നെ നിർത്താതെ ഉള്ള അമ്മയുടെ വാതിലിൽ മുട്ട് കേട്ടാണ് ഞാൻ ഉറക്കം
💬 Comments
View all comments