0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 1.5K

പേടിയോടെ എന്നെ നോക്കി നെഞ്ചിൽ കൈവച്ച് ദേവു ദീർഘശ്വാസം വലിച്ചു.

"...കോളേജ് ഇപ്പൊ ഇങ്ങോട്ട് ആക്കിയോ. രാവിലെ വലിയ കാര്യത്തിൽ പഠിക്കാൻ പോണെന്നു പറഞ്ഞ് ഇറങ്ങിയത് അല്ലെ..."

"... അത് ചേട്ട കോളേജിൽ നല്ല ബോർ ക്ലാസ്സ്‌ ആയിരുന്നു. അപ്പൊ ഇവളുമാർ പറഞ്ഞു സിനിമക്ക് പോവാന്ന് അതാ ഇങ്ങോട്ട് വന്നത്. അല്ല ചേട്ടൻ എന്താ ഇവിടെ..."

"... എന്നെ ദേ ഈ മരമാക്രി കൊണ്ട് വന്നതാ..." കിച്ചുനെ ചൂണ്ടി കാട്ടി ഞാൻ പറഞ്ഞു.

"...ദേവു ചേച്ചി ക്ലാസ്സ്‌ കട്ട്‌ ചെയ്ത് വന്നത് ആണല്ലേ..." ദേവൂനെ ആക്കിക്കൊണ്ട് കിച്ചു പറഞ്ഞു.

"...നീ പോടാ..." ദേവു കിച്ചുവിനെ ശാസിച്ചു

".. ആഹാ അത്രക്ക് ആയോ. എന്നാ ചേച്ചി ക്ലാസ്സ്‌ കട്ട്‌ ചെയ്ത് സിനിമക്ക് വന്നത് ഞാൻ ദേവേട്ടനോട് പറഞ്ഞ് കൊടുക്കും..." കിച്ചുവും വിട്ടുകൊടുക്കാൻ തയ്യാർ അല്ലായിരുന്നു.

"... എന്റെ പൊന്ന് കിച്ചു ചതിക്കല്ലേടാ. ദേവട്ടനോട് പറയല്ലേടാ ഞാൻ നിനക്ക് സ്നാക്സ് വല്ലതും വാങ്ങി തരാടാ ..." അതിന് കിച്ചു ഗമയിൽ ആലോചിക്കാം എന്നൊക്കെ പറയുന്നുണ്ട്. എനിക്ക് ആണെങ്കിൽ ഇതൊക്കെ കണ്ട് ചിരി വന്നു.

"...എന്താ ഇരുന്ന് ചിരിക്കുന്നേ. നിങ്ങളോടുകൂടിയ പറയുന്നേ ചേട്ടനോട് ഒന്നും പോയി പറയരുത് കേട്ടല്ലോ..." എന്റെ ചിരി കണ്ട് കയ്യിൽ അടിച്ചോണ്ട് ദേവു താകീത് തന്നു.

"...ഉത്തരവ്..." ഇച്ചിരി കുനിഞ്ഞ് ഞാൻ പറഞ്ഞു.

അപ്പോഴേക്കും സിനിമ തുടങ്ങി. അത്രയും നേരം വീരശൂരപരക്രമി പോലെ ഇരുന്നവൾ ഭയപ്പെടുത്തുന്ന ഓരോ സീൻ വരുമ്പോൾ എന്റെ കൈയിൽ മുറുക്കെ പിടിക്കും. അവസാനം സീനിന്റെ കാഠിന്യം കൂടിയതോടെ പൂർണമായും എന്റെ കൈക്ക് പിന്നിൽ

💬 Comments

View all comments