0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 1.5K

തമാശകളും പറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു പെട്ടിക്കട ഞങ്ങളുടെ അടുത്തേക്ക് വരുന്നപോലെ തോന്നി. നോക്കുമ്പോൾ കിച്ചു ആ കട മുഴുവൻ വാങ്ങിയ മട്ടുണ്ട്.

"... ആശാനേ അപ്പുറത്തെ സീറ്റിലേക്ക് മാറി ഇരുന്നേ..." വന്നപാടെ അവൻ എന്നോട് പറഞ്ഞു.

"...ഞാൻ എന്തിനാ മാറുന്നെ അത് നിന്റെ സീറ്റ്‌ അല്ലെ..."

"... ആശാനേ ഇവർക്ക് ഒരേ നിർബന്ധം ഞാൻ അവർക്ക് ഒപ്പം ഇരിക്കണം എന്ന്. ഹൊറർ പടം അല്ലെ അപ്പൊ ഇവര് വെറുതെ പേടിക്കണ്ടല്ലൊ..." ഞാൻ അവനെ ഇരുത്തി ഒന്ന് നോക്കിയതും അവന് കണ്ണുകൊണ്ട് എന്നോട് യാചിച്ചു. അവസാനം ഞാൻ അവന്റെ സീറ്റിൽ ഇരുന്നു എന്റെ സീറ്റിൽ ദേവൂവും. കിച്ചു ആണെങ്കിൽ അവരുടെ അടുത്തും. പടം തുടങ്ങിയതും ദേവു പിന്നെയും എന്റെ തോളിൽ തന്നെ. ഇടക്ക് ദേവു നാമം ജപിക്കുന്നത് ഒക്കെ കേൾക്കാം. അവസാനം എങ്ങനെയോ പടം കണ്ട് ഇറങ്ങി.

"... സൂപ്പർ പടം ആയിരുന്നു അല്ലെ ചേച്ചി..." ദേവൂനോട് കിച്ചു ചോദിച്ചതും അവൾ അതിന് മൂളി.

"... ഏറെ നാൾക്ക് ശേഷ നല്ലൊരു ഹൊറർ മൂവി കാണുന്നത്. ചില സീൻ ഒക്കെ കണ്ട് ഞാൻ തന്നെ പേടിച്ചുപോയി..." കിച്ചു സിനിമയെക്കുറിച്ചു പറഞ്ഞു തുടങ്ങി.

"... ഓ അത്രക്ക് പേടിക്കാൻ ഒന്നും ഇല്ല..." ദേവു സാധാരണമട്ടിൽ പറഞ്ഞു.

"...ചേച്ചിക്ക് പേടിയൊന്നും തോന്നിയില്ലേ..." അതിശയത്തോടെ കിച്ചു ചോദിച്ചതും ദേവു ഇതൊക്കെ എന്ത് എന്ന മട്ടിൽ പുച്ഛിച്ചു.

"...ഈ ധൈര്യശാലി അവിടെ എന്തൊക്കെയാ കാട്ടി കൂട്ടിയത് എന്ന് ഞാൻ അവരോട് പറയട്ടെ..." ആരും കേൾക്കാതെ ദേവൂന്റെ ചെവിയിൽ ഞാൻ ചോദിച്ചു.

"... എന്റെ

💬 Comments

View all comments