Chapter Title : തേജാത്മികം 7 [Nishinoya]
വടിച്ചു നക്കിയിട്ട് പൊയ്ക്കോണം😏..." എന്റെ തോളിൽ തട്ടി അത്രയും പറഞ്ഞ് അവൻ എന്റെ പക്കൽ നിന്നും നടന്നകന്നു. ഒന്നും ചെയ്യാൻ കഴിയാതെ ദേഷ്യം കടിച്ചമർത്തി ഞാൻ അവിടെത്തന്നെ നിന്നു.
ദേവന്റെ ബന്ധുക്കൾ ഏറെ സന്തോഷത്തോടെ നിരഞ്ജനെയും കൂടെ ഉള്ളവരെയും യാത്രയാക്കി. ഞാൻ ഇതിലൊന്നും പങ്കുചേരാതെ മാറിനിന്നു. എങ്കിലും പോകുന്ന വേളയിൽ വിജയി ഭാവത്തിൽ നിരഞ്ജൻ എന്നെ നോക്കാൻ മറന്നില്ല. അവർ പോയ ശേഷം ദേവന്റെ ബാക്കി ബന്ധുക്കൾക്ക് വിളമ്പി കൊടുക്കാൻ ദേവൻ എന്നെയും കിച്ചുവിനെയും കൂട്ടി. കഴിച്ചു കഴിയുന്ന വിധം ഓരോരുത്തരായി സ്ഥലം കാലിയാക്കി. അവസാനം കഴിക്കാൻ ഞാനും കിച്ചുവും ദേവനും ബാക്കിയായി.
"... മക്കളെ നിങ്ങൾ കഴിക്കുന്നില്ലേ..." ദേവന്റെ അമ്മ ഞങ്ങളോട് ചോദിച്ചു.
"... പിന്നെ കഴിക്കാതെ. ഭയങ്കര വിശപ്പ് അമ്മ വന്ന് വിളമ്പി തന്നെ..." ദേവൻ സ്നേഹത്തോടെ അമ്മയെ വിളിച്ചു.
"...ഞങ്ങളും സഹായിക്കാം അമ്മേ..." അപ്പുറത്ത് മാറിയിരുന്ന് ദേവൂനോട് സംസാരിച്ചോണ്ട് ഇരുന്ന ദേവുവിന്റെ കൂട്ടുകാരികളും ഓടി എത്തി.
ശേഷം എല്ലാരും കൂടി ഞങ്ങൾക്ക് വിളമ്പാൻ തുടങ്ങി കൂട്ടത്തിൽ ദേവൂവും അവർക്ക് ഒപ്പം ഉണ്ടായിരുന്നു. വിളമ്പുന്നതിന്റെ ഇടക്ക് കിച്ചു ഓരോ വളിപ്പ് അടിച്ചോണ്ടിരുന്നു അമ്മയും ദേവനും പെണ്ണ് പടകളും നിർത്താതെ ചിരിച്ചോണ്ടിരുന്നു. എന്നാൽ ഞാനും ദേവൂവും മുഖരായിരുന്നു. കഴിച്ചു കഴിഞ്ഞതും ഞങ്ങൾ എല്ലാരും അടുത്തുള്ള കുള പടവിലേക്ക് പോയി. പെണ്ണ് പടക്ക് കിച്ചുവിനെ നല്ലപോലെ ബോധിച്ചു എല്ലാരും അവന് ചുറ്റുമുണ്ട്. പടവിലെ തണലുള്ള ഇടത്തായി ഞങ്ങൾ എല്ലാരും ഇരുന്നു. മറ്റുള്ളവർ കാര്യമായ എന്തോ ചർച്ചയിൽ ആയിരുന്നു ഇടക്ക് ദേവനെ അവന്റെ അച്ഛൻ വിളിച്ചതും അവൻ വീട്ടിലേക്ക് പോയി. കിച്ചു ആണെങ്കിൽ കുളം ഒന്ന് മൊത്തത്തിൽ കാണാൻ പെൺപടകളെയും കൊണ്ട് പോയി. ഇപ്പൊ ആ കുളപടവിൽ ഞാനും ദേവൂവും മാത്രം.
"... നിരഞ്ജനെ നിനക്ക് അറിയാവുന്നത് അല്ലെ പിന്നെ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചേ..." മൗനം വെടിഞ്ഞ് ഞാൻ ചോദിച്ചു.
"... സമ്മതം😏. എല്ലാർക്കും സ്വന്തം അന്തസ്സും അഭിമാനവും നേട്ടങ്ങളുമാണ് വലുത് അതിന്റെ ഇടയിൽ എന്റെ ഇഷ്ട്ടവും ഇഷ്ടക്കേടും ആര് നോക്കാൻ..." കൈയിലെ കുഞ്ഞ് കല്ലുകൾ ഓരോന്നായി കുളത്തിലേക്ക്
💬 Comments
View all comments