0%

Chapter Title : തേജാത്മികം 7 [Nishinoya]

Author : Nishinoya Read All Parts 584

കരുതിയെ. നിനക്ക് വയ്യാത്ത സ്ഥിതിക്ക് റസ്റ്റ്‌ എടുത്തോ..." തേജസിനെ അധികം ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ദേവൻ പോവാൻ ഒരുങ്ങി.

"... നീ രാവിലെ എന്റെ വീട്ടിൽ വന്നിരുന്നോ..." തേജസിന്റെ മുറിയുടെ വാതിൽക്കൽ എത്തിയതും ദേവൻ തിരിഞ്ഞ് അവനോട് ചോദിച്ചു.

"... ഇ... ഇല്ല... എന്താടാ..." ഒരു പതർച്ചയോടെ തേജസ്‌ ചോദിച്ചു.

"... രാവിലെ നിന്റെ ബൈക്കിന്റെ സൗണ്ട് കേട്ടപോലെ തോന്നി അതാ ചോദിച്ചേ..." ദേവൻ ഉള്ളിലെ സംശയം പ്രകടിപ്പിച്ചു.

"... അത് നിനക്ക് തോന്നിയത് ആവും ഞാൻ രാവിലെ ഒരു കസ്റ്റമറിനെ കാണാൻ പോയതാ..." തേജസ്‌ എങ്ങെനെയോ പറഞ്ഞൊപ്പിച്ചു. ദേവൻ അതിനൊന്ന് മൂളി പുറത്ത്‌ അമ്മയോട് കുറച്ചു നേരം സംസാരിച്ചശേഷം മടങ്ങി.

"... അമ്പോ..ദേവു ചേച്ചി കുളിച്ച് അമ്പലത്തിലൊക്കെ പോയിട്ടാണല്ലോ വരവ്. അപ്പൊ ഇന്ന് കാക്ക മലന്ന്പറക്കും..." വർഷോപ്പിലേക്ക് എത്തിയ ദേവൂനെ കണ്ട് കിച്ചു ചോദിച്ചു.

"... പോടാ അവിടെന്ന്. നിന്റെ ആശാൻ എവിടെടാ..." കൈയിലെ പ്രസാദം കിച്ചുവിന് നേരെ നീട്ടി ദേവു ചോദിച്ചു.

"... ഓ ആശാന് രാവിലെ എന്തോ പരിപാടി ഉണ്ട് വരാൻ താമസിക്കും എന്ന് പറഞ്ഞു. ആഹാ പായസം ഒക്കെ ഉണ്ടല്ലോ... " കൈയിൽ മറ്റൊരു ഇലയിൽ പായസം കണ്ടതും കിച്ചു അത് എടുക്കാൻ നോക്കി അപ്പൊ തന്നെ ദേവൂന്റെ വക തലക്കിട്ട് കിഴുക്കും കിട്ടി.

"... ഹാ... എന്തിനാ ചേച്ചി ഇപ്പൊ എന്നെ തല്ലിയെ..." തല തടവികൊണ്ട് കിച്ചു ചോദിച്ചു.

"... ഇതേ നിനക്ക് ഉള്ളത് അല്ല. നിന്റെ ആശാന് ഉള്ളത് ആണ്..."

"...അതിന് മാത്രം ആശാന് എന്താ ഇത്ര പ്രത്യേകത..." കിച്ചുന് പായസം കൊടുക്കാത്ത ദേഷ്യത്തിൽ അവൻ ചോദിച്ചു.

"... അതൊന്നും നീ അറിയണ്ട..." ചിറി കോട്ടികൊണ്ട് ദേവു പറഞ്ഞു.

"... എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് കേട്ടോ..." നാണം അഭിനയിച്ചുകൊണ്ട് കിച്ചു പറഞ്ഞു.

"... എന്ത് മനസ്സിലാവുന്നുണ്ട് എന്ന്..." കിച്ചുനെ ദേവു തുറിച്ചു നോക്കി.

"... ആശാനും ദേവു ചേച്ചിയും തമ്മിൽ..." ബാക്കി പറയാതെ കിച്ചു മുഖം പൊത്തി അവളെ ഒളിഞ്ഞു നോക്കി.

"... ച്ചി... പോടാ അവിടെന്ന്..." നാണത്താൽ ദേവു

💬 Comments

View all comments