Chapter Title : തേജാത്മികം 8 [Nishinoya]
കൂടി നിരഞ്ജനെ പിടിച്ച് പഞ്ഞിക്കിട്ടു. അന്നത്തെ അടിയിൽ അവന്റെ കയ്യും കാലും ഒക്കെ ഒടിഞ്ഞിരുന്നു..." ഞാൻ പറയുന്നത് ഒക്കെ അത്ഭുതത്തോടെ അവൻ ശ്രെദ്ധിച്ചു.
"...കുറച്ചു മാസങ്ങൾക്ക് മുമ്പ് അവന്റെ കൈ കാൽ ഒടിഞ്ഞെന്ന് അറിഞ്ഞായിരുന്നു. ചോദിച്ചപ്പോ ആക്‌സിഡന്റ് പറ്റിയെന്ന പറഞ്ഞെ..." ദേവന് അറിയാവുന്ന കാര്യങ്ങൾ അവൻ പറഞ്ഞു.
"...ആക്‌സിഡന്റ് പറ്റി എന്നൊക്കെ പറഞ്ഞത് നുണയ. എടാ ഇങ്ങനെ ഉള്ള ഒരാൾക്ക് നമ്മുടെ ദേവൂനെ കെട്ടിച്ചു കൊടുക്കണോ..."
"...നിനക്ക് ഇത് നേരത്തെ പറയായിരുന്നില്ലേ. ഇപ്പൊ നിച്ഛയവും കഴിഞ്ഞ് കല്യാണത്തിനുള്ള ഡേറ്റും ഫിക്സ് ചെയ്തു. ഇനി എന്താ ചെയ്യാ..." എന്ത് ചെയ്യും എന്ന് ഒരു എത്തും പിടിയുമില്ലാതെ ദേവൻ ആകെ ആശയകുഴപ്പത്തിലായി.
"... ഞാൻ അച്ഛനോട് ഒന്ന് സംസാരിക്കട്ടെ..." തേജസിനോട് അതും പറഞ്ഞ് ദേവൻ നേരെ വീട്ടിലേക്ക് തിരിച്ചു.
"... അച്ഛാ... അച്ഛാ..." വീട്ടിലേക്ക് എത്തിയ ദേവൻ അച്ഛനെ കാണാത്തത് കൊണ്ട് വീട് മുഴുവൻ വിളിച്ചു കൂകി.
"... എന്താടാ രാവിലെ തന്നെ മനുഷ്യനെ ചെവി തല കേൾപ്പിക്കാതെ വിളിച്ചു കൂവുന്നത്..." അടുക്കളയിൽ നിന്നും ഒരു തവിയും പിടിച്ചോണ്ട് ഹാളിലേക്ക് വന്ന് അമ്മ ചോദിച്ചു.
"... അച്ഛൻ എവിടെ..." വെപ്രാളത്തോടെ ദേവൻ ചോദിച്ചു.
"...അച്ഛൻ മുകളിൽ ഉണ്ട്. എന്താടാ കാര്യം..." അമ്മയോട് ഒന്നും വിവരിക്കാതെ ദേവൻ നേരെ മുകളിലേക്ക് പാഞ്ഞു.
"... അച്ഛാ..." ബാൽക്കണിയിലെ ചാരുകസേരയിൽ കണ്ണടച്ചിരുന്ന് സ്‌പീക്കറിലെ ഗാനത്തിന് ഒത്ത് മുറുക്കുകയാണ് അച്ഛൻ.
"... എന്താടാ..." കണ്ണ് തുറക്കാതെ തന്നെ അച്ഛൻ കാര്യം തിരക്കി.
"... അച്ഛാ നമ്മുടെ ദേവൂന് ഈ കല്യാണം വേണ്ട..."
മുറുക്കാൻ ചവച്ചോണ്ടിരുന്ന വായ നിഛലമായി. പെട്ടെന്ന് കണ്ണുകൾ തുറന്ന് ചാരുകസേരയിൽ നിവർന്നിരുന്ന് തറയിൽ വച്ചിരുന്ന കോളാമ്പി എടുത്ത് നീട്ടി തുപ്പിയ ശേഷം ദേവനോട് കാര്യം തിരക്കി.
"... അച്ഛാ ആ നിരഞ്ജൻ ആൾ അത്ര ശെരിയല്ല..."
"...മ്മ്...എന്ത് പറ്റി..."
"...അച്ഛാ അവൻ കുറച്ചുകാലം ആശുപത്രിയിൽ കിടന്നത് ആക്‌സിഡന്റ് പറ്റിയിട്ട് അല്ല. ഏതോ പെണ്ണിനെ കേറി പിടിച്ചതിന് കോളേജിലെ പിള്ളേർ എല്ലാം കൂടി എടുത്തിട്ട് പെരുമാറിയത..."
"...അത് അവന്റെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു. കോളേജ് കലോത്സവത്തിന് എങ്ങാണ്ട് വെച്ച് ഏതോ പെണ്ണിനെ കണ്ട് അവന് ഇഷ്ട്ടപെട്ടെന്ന്. അവളോട് ആ ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോ അവൾക്ക് അത് പിടിച്ചില്ല. അവളുടെ കൂട്ടുകാരോട് ചെന്ന് പറഞ്ഞ് ആകെ വിഷയം ഉണ്ടായെന്ന ഞാൻ അറിഞ്ഞേ..." മുറുക്കി തുപ്പിയ ശേഷം നിസാരമട്ടിൽ അച്ഛൻ പറഞ്ഞു.
💬 Comments
View all comments