0%

Chapter Title : തേജാത്മികം 9 [Nishinoya]

Author : Nishinoya Read All Parts 688

എന്താടോ ഇത് തന്റെ സൗണ്ട് കേൾക്കാൻ വേണ്ടിയല്ലേ ഫോൺ വിളിക്കാൻ പറഞ്ഞത്. ഇപ്പോഴും താൻ ഇങ്ങനെ മൂളിക്കൊണ്ട് ഇരുന്നാൽ എങ്ങനെയാ..." നിരാശയോടെ ഞാൻ ചോദിച്ചു.

"...ഞാൻ പിന്നെ വിളിക്കാം അമ്മ അപ്പുറത്ത് ഉണ്ട് ഉറക്കെ സംസാരിച്ചാൽ ശരിയാവില്ല..." അടക്കി പിടിച്ച സൗണ്ടോടെ അവൾ പറഞ്ഞു.

"... വയ്ക്കല്ലേ വയ്ക്കല്ലേ..."

"... എന്താ..." അവൾ ഫോൺ കട്ട്‌ ആക്കുന്നത് തടഞ്ഞത് എന്തിനാന്ന് അറിയാൻ ചോദിച്ചു.

"...ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല. എന്നെ ഇഷ്ട്ടായോ..." ഞാൻ വീണ്ടും ആ ചോദ്യം ആവർത്തിച്ചു.

"... ഇഷ്ട്ടം ഇല്ലാതെ ആരേലും കല്യാണത്തിന് സമ്മതിക്കോ. എനിക്ക് ഏട്ടനെ ഇഷ്ട്ടായി..." അത്രയും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ആക്കി പോയി.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു ആ സമയത്ത്. എന്ത് ചെയ്യണം എന്നൊരു പിടിയും ഇല്ല. എന്നോട് ഒരു പെണ്ണ് ഇഷ്ട്ടാണെന്ന് പറഞ്ഞിരിക്കുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ ഫോണിലൂടെ സംസാരിച്ചും ഇടക്ക് ഇടക്കുള്ള നേരിട്ട് കാണലിലൂടെയും ഞാനും വേദികയും അടുത്തു. അച്ഛനും അവളുടെ ചെറിയച്ഛനും മറു സൈഡിൽ ഈ കല്യാണം നടത്താനുള്ള തിരക്കിൽ ആയിരുന്നു. ഞങ്ങളുടെ വീട്ടിലെ കടബാധിതയെ പറ്റി വേദികയുടെ വീട്ടിൽ അറിയില്ലായിരുന്നു. വേദികയോടെ അതേപറ്റി സംസാരിച്ചപ്പോ അവൾ എന്റൊപ്പം നിന്നു. എന്നാൽ അവളുടെ അമ്മ.

"... മോളെ നമുക്ക് ഈ ബന്ധം വേണ്ട..." വേദികയുടെ അമ്മ അവളോട് തറപ്പിച്ച് പറഞ്ഞു.

"...അമ്മ ഇത് എന്തൊക്കെയാ പറയുന്നേ. നിച്ഛയം കഴിഞ്ഞിട്ട് ഈ വിവാഹത്തിൽ നിന്നും ഒഴിയാനോ..."

"...നിച്ഛയം അല്ലെ കഴിഞ്ഞോളൂ അല്ലാതെ വിവാഹം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ..."

"... അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ കല്യാണം മതി..."

"... മോളെ നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല. അവരുടെ പേര് കേട്ട തറവാട് ആയോണ്ട് ആണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്. എന്നാൽ അത് എപ്പ വേണോ മുങ്ങാൻ പോവുന്ന കപ്പൽ ആണെന്ന് ഞാൻ അറിഞ്ഞില്ല. നീ ആ വീട്ടിലേക്ക് ചെന്ന പട്ടിണി കിടന്ന് ചാവേണ്ടി വരും..."

"... ഞാൻ അമ്മയോട് പറഞ്ഞത് അല്ലെ എനിക്ക് ഇപ്പൊ കല്യാണം വേണ്ട എന്ന്. അപ്പൊ അമ്മ കൊണ്ട് വന്ന

💬 Comments

View all comments