0%

Chapter Title : തേനീച്ച [ജാക്സൺ പക്ഷി]

Author : kkstories Read All Parts 2.9K

തയ്യാറായില്ല, അതിലൊന്നും ഉപ്പയ്ക്ക് താല്പര്യം ഇല്ല അയാളുടെ ശ്രദ്ധ മുഴുവൻ ബിസിനസ്‌ ആണ്. ഉപ്പ തന്നെ വീട്ടിലെ ജോലി ചെയ്യാൻ തുടങ്ങി. ജോലികൾ പകുതി എനിക്കും പങ്കിട്ടു തന്നുതുടങ്ങി. അങ്ങനെ എനിക്ക് ക്ലാസ്സ് തുടങ്ങി, വീട്ടിലെ ഭാരം പഠിത്തം എല്ലാം കൊണ്ടു ഞാൻ പൊരുതി മുട്ടി. അത് പോലെ തന്നെ ഉപ്പയും.

മാസങ്ങൾ കഴിഞ്ഞു ഉപ്പക്കും വീട്ടിജോലി മടുത്തു ബിസിനസ്‌ തിരക്കിൽ വീട്ടിലെ ജോലി ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടു.ഒടുവിൽ ബന്ധുക്കൾ വീണ്ടും ഉപ്പയെ നിക്കാഹ് ചെയ്യാൻ നിർബന്ധച്ചും ഗതികേട് കൊണ്ടു ഉപ്പ വീണ്ടും നിക്കാഹ് ചെയ്യാൻ സമ്മതിച്ചു.ഞാൻ ഈ വിവരം കേട്ട് ഞെട്ടി. ഉപ്പ ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.ഉമ്മയുടെ മരണ ശേഷം ഉപ്പ സ്ത്രീ വിഷയത്തിൽ പുറകോട്ട് ആയിരുന്നു.

തീരെ താല്പര്യം ഇല്ലായിരുന്നു പക്ഷെ വീട്ടിലെ ഭാരവും ബിസിനസും ഒരുമിച്ച് നടക്കില്ല എന്ന് ഉപ്പയ്ക്ക് മനസിലായി ഒടുവിൽ നിക്കാഹിനു സമ്മതിച്ചു.ഉപ്പാന്റെ ഈ തീരുമാനം എനിക്ക് വലിയ വഴിതിരിവ് ആയിരുന്നു.ജീവിതത്തിൽ എനിക്ക് ഉമ്മാന്റെ സ്നേഹം കിട്ടാതെ വളർന്നത് കൊണ്ടു ഉമ്മയായ് ഒരാൾ വരുന്നു എന്ന് അറിഞ്ഞപ്പോ എനിക്ക് സന്തോഷമായ്. ഉപ്പയ്ക്ക് അധികം പ്രായം ഒന്നും ആയില്ല ഒരു 45 വരും കാണാൻ ചെറുപ്പമാണ്,

ചെമ്പൻമുടികൾ പിന്നെ സായിപ്പിനെ പോലെ സുമുഖനും. ആദ്യം ഒരു പെണ്ണിനെ കണ്ടു അത് ഉപ്പയ്ക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ പിന്നീട് ഉപ്പയ്ക്ക് ഒരു വിവാഹ ആലോചന വന്നു.കുറച്ചു ദൂരെയാണ് പെണ്ണിന്റെ വീട്. അവരുടെ പേര് റഹീന. അങ്ങനെ ഞാനും ഉപ്പയും ബന്ധുക്കൾ ഒക്കെ പെണ്ണ് കാണാൻ പോയ്‌.

💬 Comments

View all comments