തെങ്കാശിപ്പട്ടണം [JOE]
📝 Ongoing
👁 661224 views ❤ 575 likes 💬 24 comments
തെങ്കാശിപ്പട്ടണം
Thenkashipattanam Author : JOE
♫♫ ഒരു സിംഹം അലയും കാട്ടിൽ, ചുണയോടെ അലറും കാട്ടിൽ,
വഴി മാറി വന്നു ചേർന്ന് ഒരു കുഞ്ഞു മാൻകിടാവ് ♫♫
♫♫ അമറുന്ന സിംഹം അരികെ ,…ഇരുളുന്ന രാത്രി അരികെ
അറിയാത്ത കാട്ടിനുള്ളിൽ ,…പിടയുന്ന നെഞ്ചുമായി
ആരോരും കൂടെയില്ലാതലയുന്നു മാൻകിടാവ്
ആരോരും കൂടെയില്ലാതലയുന്നു മാൻകിടാവ് ♫♫
ഒരു കരച്ചിലോടാണ് ഗീതു പാട്ടവസാനിപ്പിച്ചത് .അവളെ പട്ടാപകൽ നാട്ടുകാരുടെ മുന്നിൽവെച്ചു ഗാനമേള കളിപ്പിച്ചപ്പോ കണ്ണനും ദാസനും ഓർത്തില്ല ഇത് ഇത്രവല്ല്യ പൊല്ലാപ്പാവുമെന്ന്..കൃത്യ സമയത് തന്നെ അവരുടെ കുഞ്ഞു പെങ്ങൾ കാവ്യ സ്ഥലത്തെത്തി.ഗജപോക്കിരികളായ ഏട്ടന്മാരുടെ എല്ലാ തല്ലുകൊള്ളിത്തരവും സഹിക്കേണ്ടി വരുന്ന കാവ്യക്ക് പക്ഷെ ഇത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു .അപ്രതീക്ഷിതമായി എത്തിയ കാവ്യയെ കണ്ട് ഏട്ടന്മാര് പരുങ്ങി.ഭൂലോക കില്ലാഡികളായ കെഡി കമ്പനി മുതലാളിമാർക്ക് ലോകത്ത് ആകെ പേടി സ്വന്തം പെങ്ങളെ ആരുന്നു.കാര്യം കൈ വിട്ടു പോയീന്നു അവർക്ക് മനസിലായി.ഗീതുവിനെ ഗാനമേള ട്രൂപ്പ്കാരുടെ കൂടെ പറഞ്ഞയച്ചതിനുശേഷം അവർ വീട്ടിലേക്ക് തിരിച്ചു.ഒരു ഭൂകമ്പമായിരുന്നു അവരെ വരവേറ്റത് .വീട്ടിലെ സകല സാധനങ്ങളും എറിഞ്ഞുടച്ചു കാവ്യാ തന്റെ അരിശം തീർക്കുന്നു.
"ഇത്രയുംനാളും പെണ്ണുങ്ങളെ ഉപദ്രവിക്കില്ലാരുന്നു,ഇപ്പൊ അതും തുടങ്ങി .കുഞ്ഞുന്നാള് മുതൽക്കേ തുടങ്ങിയതാ ഇങ്ങനെ തീ തിന്ന് ജ
💬 Comments
View all comments