Chapter Title : തേൻവണ്ട് 12 [ആനന്ദൻ]
തുടർന്ന്. മുഴുവനും എനിക്കിട്ട് ആണ്. അവസാനം ഞങ്ങളുടെ മൂന്നാമത്തെ വർഷം റോസ് കോളേജിൽ ജോയിൻ ചെയ്തു ഫസ്റ്റ് ഇയറിൽ. അന്ന് അവളുടെ ആ തിളക്കം ഉള്ള കണ്ണുകൾ കണ്ടു എനിക്ക് പ്രേമം ആയി കൂട്ടുകാരുടെ അടുത്ത് ഞാൻ പറഞ്ഞു. പക്ഷെ ബിന്റോ അന്ന് അവിടെ ഉണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു ഞാൻ അവളെ പ്രപ്പോസ് ചെയ്യാൻ ചെന്നപ്പോൾ അവൾ അന്ന് പറഞ്ഞ മറുപടി എന്റെ ഹൃദയം മുറിപ്പെടുത്തുന്ന ആയിരുന്നു. താല്പര്യം ഇല്ലാ എങ്കിൽ അത് പറഞ്ഞാൽ പോരെ ഇങ്ങനെ നിറം പറഞ്ഞു കളിയാക്കേണ്ട ആവശ്യം ഇല്ലാ. പക്ഷെ അതിനു പിന്നിൽ ബിന്റോ ആയിരുന്നു. അത് ഞാൻ അറിഞ്ഞത് തേർഡ് ഇയറിൽ കോളേജിൽ അവസാനം എക്സാം ഫീസ് അടക്കാൻ താമസിച്ച കൂട്ടുകാരന് ഞാൻ ഫീസ് അടച്ചു കൊടുത്തു അതിന്റെ നന്ദി എന്നവണ്ണം അവൻ പറഞ്ഞത് ആണ്. ഞാൻ അന്നയെ പ്രപ്പോസ് ചെയ്യുന്നതിന് മുൻപേ ബിന്റോ പ്രപ്പോസ് ചെയ്തു എന്നിട്ട് ഞാൻ വന്നു പ്രപ്പോസ് ചെയുമ്പോൾ അവഹേളിച്ചു വിടാൻ പറഞ്ഞു. അതേപോലെ തന്നെ റോസിന്റെ കാര്യത്തിലും ചെയ്തു. ഇതിന് അവൻ പറഞ്ഞ ന്യായം ഇതാണ്.
ജിജോയെ പോലെ കറുത്ത് ഇരിക്കുന്നവർ ഒന്നും ലൈൻ അടിക്കേണ്ടവരോ കല്യാണം കഴിക്കേണ്ടവരോ ഒന്നും അല്ല അന്നയെ പോലെ റോസിനെപ്പോലെയുള്ള വെളുത്തുതുടുത്ത പെൺകുട്ടികൾ. അത് എന്നെപോലെ ഉള്ള വെളുത്തു ഗ്ലാമർ ഉള്ള ആണെപിള്ളേർ ചെയേണ്ടത് ആണ്. അവന് ആ കരിവണ്ടിന് എന്ത് യോഗ്യത ഉണ്ട് റോസിനെ പോലെ ഉള്ള പെങ്കൊച്ചിനെ പ്രൊപ്പോസ് ചെയ്യാൻ. അതുകൊണ്ട് തന്നെ ആണ് ഞാൻ അവനെക്കാൾ മുമ്പേ കേറി പ്രൊപ്പോസ് ചെയ്തത്. എന്നെപോലെ ഉള്ള ഒരു ഗ്ലാമർ ചെറുക്കൻ പ്രപ്പോസ് ചെയ്താൽ പിന്നെ റോസ് എന്ത് ചെയ്യും സമ്മതിച്ചു അത്രതന്നെ. പിന്നെ അന്ന് അന്നയുടെ കാര്യത്തിലും ഞാൻ ഇത് തന്നെ ആണ് ചെയ്തത്. ഞാൻ അവനും ആയി കൂട്ടു വിടാത്തത് അവന്റെ വീട്ടിൽ ക്യാഷ് ഉണ്ട് എന്റെ തന്തപ്പടി ചോദിച്ചാൽ തരില്ല തല്ക്കാലം എനിക്ക് കരിവണ്ടിന്റെ ക്യാഷ് ആവശ്യമുണ്ട്. അവന്റെ കാശ് കൊണ്ട് അവൻ ഇഷ്ടപെട്ട പെൺകുട്ടികളെ ലൈൻ ആക്കി അവരുടെ കൂടെ
💬 Comments
View all comments