Chapter Title : തേൻവണ്ട് 17 [ആനന്ദൻ]
ജിജോ പതിയെ വണ്ടി അടുത്തുള്ള തോട്ടത്തിൽ ഇറക്കി അവിടെയുള്ള പാറയുടെ മറവിൽ വച്ചു. ഇവിടെ ഇരിക്കട്ടെ തന്റെ തോട്ടം അല്ലെ ആരോടു ചോദിക്കണം . അവിടെ നിന്ന് പതിയെ ബിന്റോയുടെ വീട് ലക്ഷ്യമാക്കി നീങ്ങി .വഴക്ക് കൂടുന്ന ശബ്ദം കേൾക്കാം അവന്റെ അമ്മച്ചി ആണ് കത്തി കയറുന്നെ അല്ലേലും ആ പെണ്ണുംപിള്ള വല്ലാതെ ടൈപ് സാധനം ആണ്. ആരെയും മൈൻഡ് ചെയ്യില്ല അസൂയയും കുശുമ്പ് തുടങ്ങിയാ പല പല ഗുണങ്ങളും ഒത്ത കൂടിയ ഒരു സാധനം . കൂടെയുള്ളത് മകൾ ആണ് ബിന്റോയുടെ ട്വിൻ സിസ്റ്റർ ആണ് എന്നാൽ അവന്റെ പോലെ അത്ര പരട്ട സ്വഭാവം അല്ല. പതിനെട്ടു വയസു ആയപ്പോൾ അവളുടെ കല്യാണം കഴിഞ്ഞു ഗൾഫൻ ആലോചന വന്നപ്പോൾ നടത്തി.കെട്ടിയവൻ ഗൾഫിൽ ആയിരുന്നു പക്ഷെ ഇപ്പോൾ വേറെ ഏതോ രാജ്യത്താണ്.അത്കൊണ്ട് കെട്ടിയവന്റെ വീട്ടിൽ നിലക്കാതെ ഭരണം ബിന്റോയുടെ തറവാട്ടിൽ ആണ്. അവിടെ ബിന്റോയുടെ അപ്പനും അനിയനും ഉണ്ട്. ഇവരെ ഭരിക്കൽ ആണ് മെയിൽ പണി. തന്നോട് ഒക്കെ അവൾക്കു പുച്ഛം ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വെളുത്ത വെള്ളലുവ പോലെ ഒരു പെണ്ണ് ആണ്. പേര് ബിൻസി നല്ലപോലെ അവളെ വായി നോക്കി നടന്നിട്ടുണ്ട്. ഒരു കുട്ടിയുണ്ട് അവൾക് രണ്ടു വയസ് ഉണ്ട് . കെട്ടിയവനെ ഇട്ട് വട്ട് കളിപ്പിക്കുന്നവൾ ആണ് എന്നാണ് പരക്കെ സംസാരം.അയാളുടെ ഭാഗ്യത്തിന് വർഷത്തിൽ ഒരു മാസം സഹിച്ചാൽ മതി അത്രക്ക് തങ്കപ്പെട്ട മുതൽ ആണ് എന്നാണ് ബന്ധുക്കൾ പറയുന്നത് ശരിയാണോ എന്തോ
നീ ഒരുത്തി കാരണം ആണ് എന്റെ മോന്റെ ജീവിതം നശിച്ചത് മറ്റവളെ
ആ തള്ള ആണ്
എന്നാ ഒരു സൗണ്ട് അവർക്ക് ഒരുമാതിരി ലൗഡ് സ്പീക്കറിൽ നിന്നും വരുന്ന പോലെ നാട്ടുകാർ മുഴുവൻ കേൾക്കും
ഇടക്ക് അന്നയുടെ ശബ്ദം കേൾക്കാം നിങ്ങളുടെ മോൻ കാരണം എന്റെ ജീവിതം ആണ് പോയത്
അപ്പോൾ ബിൻസി പറയുന്നത് കേട്ടു നിനക്ക് തപസ്സു ഇരുന്നാൽ നിന്റെ ഈ സൗന്ദര്യം വച്ചു എന്റെ ആങ്ങളയെ പോലത്തെ ഒരു അതി സുന്ദരനായ പയ്യനെ ഒക്കെ കിട്ടുമോ
💬 Comments
View all comments