Chapter Title : തേൻവണ്ട് 17 [ആനന്ദൻ]
രണ്ടിനെയും വീട്ടിൽ വിട്ടിട്ട് ജോലിക്ക് പോകണം
പോകുന്ന വഴി പെണ്ണമ്മ എന്ന അവന്റെ അമ്മച്ചിയുടെ സംസാര വിഷയം അന്ന ആയിരുന്നു.
അമ്മച്ചി. ഞാൻ അന്നേ പറഞ്ഞത് ആണ് കേട്ടില്ല ആരും ഇപ്പോൾ എങ്ങനെ ഇരിക്കുന്നു
ബിന്റോ. എനിക്ക് മനസിലായി പറ്റിപോയില്ലേ
അമ്മച്ചി. ഇനിയും സമയം ഉണ്ട് നിനക്ക് ഇതിൽ നിന്ന് ഊരാൻ
ബിന്റോ. അമ്മച്ചി എനിക്ക് സാധിക്കില്ല
അമ്മച്ചി. എന്താ കാരണം ആ വീടും പറമ്പും നിന്റെ പേരിൽ അല്ലെ അത് വച്ചു വില പേശണം അല്ലപിന്ന നിനക്ക് ഒരു കൊച്ചിനെ തരാൻ പോലും കഴിവില്ലത്തെ അവളെ എന്തിനാണ്
അപ്പോൾ അവന്റെ പെങ്ങൾ ബിൻസി അമ്മച്ചിയെ പിന്തുണച്ചു
ബിൻസി. ശരിയാ അമ്മച്ചി പറഞ്ഞെ
ബിന്റോ. കെട്ടിപ്പോയില്ലേ ഡി
ബിൻസി. പറഞ്ഞിട്ട് കാര്യം ഇല്ലാ റോസ് മോളെ പോലെയുള്ള പെണ്ണിനെ ആയിരുന്നു നിനക്ക് കിട്ടേണ്ടിയിരുന്നേ
അമ്മച്ചി. ഏത് റോസ് ആണ് പെണ്ണെ
ബിൻസി. ജിജോ കെട്ടുവാൻ പോകുന്ന പെണ്ണ് അമ്മച്ചിക്ക് മനസ്സിലായോ ഇവന്റെ കോളേജിൽ പഠിച്ചത്
അമ്മച്ചി. ആ മനസിലായി ആ മാലാഖയെ പോലെയുള്ള കൊച്ചു അല്ലെ വർക്കിച്ചന്റെ മകൾ
ബിൻസി. അതെ ഇവന്റെ കോളജിൽ ജൂനിയർആയി പഠിച്ചതല്ല .
അമ്മച്ചി. എന്ത് കണ്ടിട്ടാ ആ കൊച്ചിന്റെ വീട്ടുകാർ ആ കാട്ടു മാക്കാൻ പോലെയുള്ള ജിജോയെകൊണ്ട് കെട്ടിക്കുന്നെ
ബിൻസി. അവൻ അത്രക്ക് കറുത്തത് ഒന്നുമല്ല അമ്മച്ചി
സ്വല്പം ഇരുണ്ട നിറം അവൻ നല്ല ഒത്ത ഒരു പുരുഷൻ ആണ്. എന്താ ഒരു തലയെടുപ്പ് എടുപ്പ് ( അവൾ. അവന്റെ രൂപം മനസിൽ നോക്കി )
അമ്മച്ചി. ആര് പറഞ്ഞു ഇവനെ വച്ചു നോക്കുമ്പോൾ അവൻ വെറും പാഴ് . ആ കൊച്ചിന്റെ വീട്ടുകാർക്ക് വട്ടല്ലേ. ഞാൻ ഇവന് വേണ്ടി ആലോചിക്കാൻ പണ്ടേ വച്ചിരുന്നതാ പക്ഷെ യോഗം ജിജോയ്ക്കാ
ഇതു കേട്ടപ്പോൾ ബിന്റോയുടെ മനസു കലികൊണ്ട് അപ്പോൾ അമ്മച്ചിക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ.ആ കരിവണ്ട് അവനു റോസിനെ കിട്ടുന്നത് ഞാൻ സഹിക്കില്ല. പണ്ടേ അവനോടു തനിക്ക് ഒരു തരം വെറുപ്പ് ആയിരുന്നു. ഗതികേട് കൊണ്ട് ആണ് അവനുമായി കൂട്ട് കൂടിയിരുന്നേ
💬 Comments
View all comments