Chapter Title : തേൻവണ്ട് 17 [ആനന്ദൻ]
ചോദിച്ചു ഇപ്പോൾ ഞാൻ കുപ്പി എടുത്തു കൊണ്ട് അവിടെ വക്കാം .
ബിന്റോ. വേണ്ട അമ്മച്ചിയും പെങ്ങളും വന്നിട്ടുണ്ട് ഇവിടെ മുട്ടൻ വഴക്കാ അമ്മച്ചിയും അന്നയും തമ്മിൽ കൂടെ പെങ്ങളും കൂടിയിട്ടുണ്ട്
ജിജോ. എന്താണ് കാര്യം
ബിന്റോ. അന്നയുടെ പ്രശ്നം കാരണം
ജിജോ. എന്ത്
ബിന്റോ. അപ്പോൾ വൈകിട്ട് കാണാം ഞാൻ അമ്മച്ചിയെ കൊണ്ട് വിടട്ടെ ഒപ്പം പെങ്ങളെയും. ഇന്ന് ജോലി കൂടുതൽ ആണ് അപ്പോൾ എട്ടു മണിക്ക് കാണാം.
ജിജോ. ഓകെ
ജിജോ പെട്ടന്ന് കുളിച്ചു റെഡിയായി ഇനി ബാംഗ്ലൂർ പോയി വന്നിട്ട് ഓഫീസിൽ വന്നാൽ മതിയെന്ന് മുതലാളി പറഞ്ഞിട്ടുണ്ട് .
ബിന്റോയുടെ വീട്ടിൽ ഒന്ന് പോകാം എന്തിനാണ് വഴക്ക് എന്നറിയാം.
അവൻ പതിയെ വണ്ടി ഇറക്കി സമയം എട്ടര കഴിഞ്ഞു അവൻ വണ്ടി വിട്ടു ബിന്റോയുടെ വീട് കണ്ടു അവിടെ ആളുകൾ ഉണ്ട് . ജിജോ പതിയെ വണ്ടി അടുത്തുള്ള തോട്ടത്തിൽ ഇറക്കി അവിടെയുള്ള പാറയുടെ മറവിൽ വച്ചു. ഇവിടെ ഇരിക്കട്ടെ തന്റെ തോട്ടം അല്ലെ ആരോടു ചോദിക്കണം . അവിടെ നിന്ന് പതിയെ ബിന്റോയുടെ വീട് ലക്ഷ്യമാക്കി നീങ്ങി .വഴക്ക് കൂടുന്ന ശബ്ദം കേൾക്കാം അവന്റെ അമ്മച്ചി ആണ് കത്തി കയറുന്നെ അല്ലേലും ആ പെണ്ണുംപിള്ള വല്ലാതെ ടൈപ് സാധനം ആണ്. ആരെയും മൈൻഡ് ചെയ്യില്ല അസൂയയും കുശുമ്പ് തുടങ്ങിയാ പല പല ഗുണങ്ങളും ഒത്ത കൂടിയ ഒരു സാധനം . കൂടെയുള്ളത് മകൾ ആണ് ബിന്റോയുടെ ട്വിൻ സിസ്റ്റർ ആണ് എന്നാൽ അവന്റെ പോലെ അത്ര പരട്ട സ്വഭാവം അല്ല. പതിനെട്ടു
💬 Comments
View all comments