Chapter Title : തേൻവണ്ട് 18 [ആനന്ദൻ]
കുറച്ചു പർച്ചേസ് ഉണ്ട്. പിന്നെ വേറെ ഡ്രസ്സ് ഇട്ടേക്കു ഈ വേഷത്തിൽ പോകണ്ട.
ആ വേകുന്ന വരെ കാത്ത തനിക്ക് ഇനി അൽപ്പം കൂടി കാത്തിരുന്നാൽ എന്താ. എന്ന് ചിന്തിച്ചു കൊണ്ടു ജിജോ വാതിൽ തുറന്നു ഡെലിവറിബോയിയുടെ കൈയ്യിൽ നിന്നും ഫുഡ് പാക്കറ്റ് വാങ്ങി.അതു ഡെയിനിങ് റൂമിലെ ടേബിളിൽ വച്ചതിനു ശേഷം അവൻ പോയി ഡ്രസ്സ് മാറി. തിരികെ ഡെയിനിങ്റൂമിൽ എത്തിയപ്പോൾ നീലിമ ഡ്രസ്സ് ഒക്കെ മാറി വന്നിരിക്കുന്നു. ഒരുതരം ശരീരം മുഴുവനും മറയുന്ന ശരീര മുഴുപ്പുകൾ ഒന്നും വെളിയിൽ കാണിക്കാത്ത ഒരു തീ മഞ്ഞ ഒരു ടോപ്പും ഒരു പാന്റ്സും ആണവളുടെ വേഷം. തനി കന്നടിക സ്ത്രീ ആണെന്നെ ആ വേഷത്തിൽ അവളെ കണ്ടാൽ പറയുക.
ഫുഡ് കഴിച്ചു ഇരുവരും
അങ്ങനെ ഷോപ്പിംഗ് നടത്തുവാൻ ഇറങ്ങി. ഏതാനും ഡ്രസ്സ് പിന്നെ പഴം പച്ചക്കറി സാധങ്ങൾ വാങ്ങി. അതിനു മുൻപേ സിറ്റി കറങ്ങി. BMTC ബസിൽ
ഒരുദിവസത്തെ പാസ് എടുത്ത് ആണവർ കറങ്ങിയത്. കറക്കവും സാധനങ്ങൾ വാങ്ങലും ഒക്കെയായി വൈകുന്നേരം മാത്രമാണവർ മടങ്ങിഎത്തിയത്. അടുത്ത. അഞ്ചു ദിവസതേക്കുള്ള സാധനങ്ങൾ വാങ്ങിയിട്ടുണ്ടായിരുന്നു. കുറച്ചു മുല്ലപൂക്കൾകൂടി അവർ വാങ്ങിയിരുന്നു. അതിന്റെ മണം മൂക്കിൽ എത്തിയപ്പോൾ നാട്ടിലെ മുല്ലയുടെ അടുത്തെങ്ങും വരില്ല ഇവിടെ കിട്ടുന്ന മുല്ലപ്പൂക്കൾ എന്ന് ജിജോക്ക് തോന്നി. മുല്ല മാല വാങ്ങുന്നില്ലേ എന്ന് ജിജോ ചോദിച്ചപ്പോൾ നീലിമ പറഞ്ഞു അതു വേണ്ടന്നെ.
നീലിമ ശരിക്കും ജിജോയുടെ ഭാര്യയെപ്പോലെ തന്നെയായിരുന്നു പെരുമാറ്റം എല്ലാം. ജിജോ ഒരു അവളുടെ കൂടെ ഭർത്താവായിതന്നെ നടന്നു.
സമയം സന്ധ്യയായി കഴിക്കാൻ ഉള്ളത് പുറത്തു നിന്നും
💬 Comments
View all comments