Chapter Title : തേൻവണ്ട് 21 [ആനന്ദൻ]
കണക്ക് ഒക്കെ നോക്കാൻ
അന്ന. ( മനസ്സിൽ. തള്ളയുടെ ഒടുക്കത്തെ ഒരു കണക്ക് എന്നെ മാക്സിമം ബുദ്ധിമുട്ടിക്കുവാ ) നോക്കാം ചേച്ചി
വിലാസിനി. അല്ല മോളെ നീ ഒരു ഓഫീസിൽ പോകുന്നില്ലേ
അന്ന. പൊന്നു ചേച്ചി ഒരു തലവേദന
വിലാസിനി. മോളെ ഇതുവരെ വിശേഷം ഒന്നും ആയിട്ടില്ലേ ഇതുവരെ മോളുടെ അമ്മായിഅമ്മ പറഞ്ഞിരുന്നു
അന്ന. ആയില്ല
വിലാസിനി. മോളുടെ കുഴപ്പം ആണെന്ന് അവൾ പറഞ്ഞെ. അതുകൊണ്ട് മോൾ എത്രയും പെട്ടന്ന് വേറെ ഡോക്ടറെ കാണണം നമ്മളുടെ അടുത്ത ടൗണിൽ ഒരു ഡോക്ടർ ഉണ്ട് എന്റെ മോളെ കെട്ടിച്ച വീടിന്റെ അടുത്തുള്ള ഒരു പെങ്കൊച്ചിന് കുട്ടികൾ ഇല്ലാതെ ഇരുന്നതാ. കൊച്ചിന്റെ കെട്ടിയവന് പ്രശ്നം ഇല്ലായിരുന്നു അവൾക്കയിരുന്നു കുഴപ്പം ഇപ്പോൾ എല്ലാം ശരിയായി
അന്ന. നോക്കണം ചേച്ചി
വിലാസിനി. പെട്ടന്ന് ആട്ടെ നിന്റെ അമ്മായിഅമ്മയോട് പറഞ്ഞപ്പോൾ ഒരു ആറു മാസം കഴിയട്ടെ എന്ന് ആണ് പറഞ്ഞെ അപ്പോൾ അങ്ങോട്ട് തന്നെ പൊക്കോ.മോളോട് പറഞ്ഞു ഞാൻ ഡീറ്റെയിൽസ് എടുത്തു തരാം. മോളെ ബിന്റോ എവിടെ
അന്ന. ജോലിക്ക് പോയി
വിലാസിനി. എന്നാൽ ഞാൻ പോട്ടെ മോളെ മോൾ ചെന്നു റസ്റ്റ് എടുക്ക്. അടുത്ത ആഴ്ചയിൽ കണക്ക് നോക്കി വച്ചാൽ മതി ഞാൻ വരാം
അവർ പോയി. തന്റെ അമ്മായിഅമ്മ തള്ള എന്തിനാ അവരുടെ കുടുംബശ്രീയുടെ കണക്ക് നോക്കാൻ തനിക്ക് തന്നു തനിക്ക് പണി തരുന്നേ. കൂടാതെ തനിക്ക് ആണ് കുഴപ്പം എന്ന് അവർ എല്ലാവരുടെയും അടുത്ത് പറഞ്ഞിരിക്കുന്നെ. അതും ഒരു ഡോക്ടറെ കാണാതെ തന്നെ.
അവൾ മുൻവശത്തെ വാതിൽ അടച്ചു ചവിട്ടി
💬 Comments
View all comments