0%

Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : Kambikathakal Read All Parts 580
മറുപടിയായി നൽകിയത് " ഏയ് യ് ......................... മുകളിൽ നിന്നുള്ള കൂക്കുവിളി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഞാനും അവളും ഒരുപോലെ ചമ്മി. ക്ലാസ്സിലെ മുഴുവൻ പിളേരും മുകളിൽ ഇതും കണ്ടു കൊണ്ട് നിൽക്കുകയായിരുന്നു. ഞങ്ങൾ ആകെ ചമ്മി നാറി എന്നു പറഞ്ഞാൽ മതിയല്ലോ. പിന്നെ അവിടം തൊട്ട് ക്ലാസ്സു വരെ ഞങ്ങളെ ആനയിച്ചു കൊണ്ടുള്ള റാലി ആയിരുന്നു. കോളേജ് മുഴുവൻ അറിഞ്ഞു പുതിയ പ്രണയ ജോഡികളുടെ വിശേഷം.
ഞാനും അവളും തല ഉയർത്തി തന്നെ നേരിട്ടു കാരണം ഞങ്ങളുടെ സ്നേഹം സത്യമായിരുന്നു....പിറ്റേന്ന് ക്ലസ്സിലെത്തി അവൾ എത്തിയിട്ടില്ല, സമയം ആകുന്നേ ഉള്ളു .... ഞാൻ എന്റെ സീറ്റിലിരുന്നു. പെൺപിള്ളേർ എന്നെ നോക്കി ആടക്കി ചിരിക്കുന്നുണ്ട്. ജിതിൻ എന്റെ അടുത്തു വന്ന് കൺഗ്രാറ്റ്സ് പറഞ്ഞ് ചളിയടി തുടങ്ങി ഞാനതും കേട്ടിരുന്നു. ക്ലാസ്സിലേക്ക് വന്ന ആളിനെ കണ്ടപ്പോൾ എന്റെ ശ്രദ്ധ അങ്ങോട്ട് പോയി. ഒരു കറുത്ത ചുരിദാറിൽ എന്റെ വെളുത്ത സുന്ദരി. ഞാൻ അവളെ നോക്കി ചിരിച്ചു. "ഉം..........." ക്ലാസ്സിലെ ആ ഇരുത്തിയുള്ള മൂളലാണ് എന്നെ ഉണർത്തിയത് ക്ലാസ്സിലെ പിളേർ കളിയാക്കുകയാണ്. രേവതി പോയി അവളുടെ സീറ്റിലിരിക്കാൻ പോയതും റിയ അതു തടഞ്ഞു. റിയ ക്ലാസ്സിലെ തന്റേടിയായ പെണ്ണാണവൾ. "നീ ഇനി ഇവിടെ ഇരിക്കില്ല. " അവളുടെ ആ പറച്ചിൽ ക്ലാസ്സിലെ എല്ലാപേരെയും നിശബ്ദരാക്കി. റിയ രേവതിയുടെ കയ്യിൽ പിടിച്ച് വലിച്ച് എന്റെ അടുത്തിരുത്തി. "ഇനി മുതൽ ഈ പ്രണയ ജോഡികൾ ഇവിടെ ഒരുമിച്ചിരിക്കും " . അവളുടെ ആ പറച്ചിൽ ക്ലാസ്സിൽ ഒരു ചിരിക്ക് തിരികൊളുത്തി . ടീച്ചർമാരടക്കം എല്ലാവരും

💬 Comments

View all comments