0%

Chapter Title : തേടുന്നതാരെ നീ [Smitha]

Author : സ്മിത Read All Parts 7.3K

പപ്പാ കൊറച്ച് ഏജ്ഡ് അല്ലേടാ?”

“ആടാ, പപ്പായ്ക്ക് ഇപ്പം അന്‍പത്തി ഒന്ന് വയസ്സ് പ്രായമുണ്ട്. മമ്മിയെക്കാള്‍ പതിനാറ് വയസ്സ് പ്രായം കൂടുതല്‍!”

“അയ്യോ! അതെന്നാ? സോറി...നിനക്ക് വെഷമം ആകൂങ്കി പറയണ്ട കേട്ടോ!”

“നിന്നോട് പറയാന്‍ എനിക്കെന്നാ വെഷമം?”

ഞാന്‍ വീണ്ടും അവന്‍റെ തോളില്‍ പിടിച്ചു.

“അമ്മമ്മ എന്നോട് പറഞ്ഞിട്ടിടുണ്ട് അതിന്‍റെ കാരണം,”

ഞാന്‍ പറഞ്ഞു.

“അമ്മമ്മ എന്ന് വെച്ചാ മമ്മീടെ അമ്മ. മമ്മിയ്ക്ക് ഒരാളുമായി പ്രേമം ഉണ്ടാരുന്നു. സ്കൂളില്‍ പഠിക്കുമ്പം. പത്തി പഠിക്കുമ്പഴാ. അത് വീട്ടില്‍ അറിഞ്ഞു. ആളൊരു ക്രിസ്ത്യാനിയാ. വീട്ടില്‍ അറിഞ്ഞപ്പം അന്നേരം പഠിപ്പ് നിര്‍ത്തി. മമ്മി ഒത്തിരി കരഞ്ഞെന്നോ ഒന്നും കഴിക്കാതെ ഇരുന്നെന്നോ ഒക്കെ അമ്മമ്മ പറഞ്ഞു. കാര്യം സീരിയസ്സാണ് എന്ന് കണ്ട് വല്യച്ചന്‍ മമ്മീനെ കെട്ടിച്ചു വിടുവാരുന്നു...”

“അത് കൊഴപ്പം ഇല്ല,’

രാജേഷ് പറഞ്ഞു.

“പക്ഷെ ഇത്രേം പ്രായവ്യത്യാസം ഉള്ള ആളുമായി....”

“അച്ഛന്റെ വീട്ടുകാരുടെ സ്വത്ത് ഭയങ്കരമായിരുന്നു....”

ഞാന്‍ പറഞ്ഞു.

“പിന്നെ മമ്മീനെ കെട്ടണം എന്നും പറഞ്ഞു കുറെ ആളുകള്‍ ഒക്കെ അന്ന് മെനക്കെട്ട് നടക്കുന്നുണ്ടായിരുന്നു...വലിയ വലിയ തറവാടുകളിലെ പലരും വല്യച്ഛന്റെ അടുത്ത് അമ്മയെ കല്യാണം കഴിക്കുന്ന ആഗ്രഹം പറയുമായിരുന്നു....”

“അത് പിന്നെ അങ്ങനെയല്ലേ!”

രാജേഷ് പറഞ്ഞു.

“ഇപ്പം നിന്‍റെ മമ്മിയെ കാണാന്‍ എന്ത് തേജസ്സാ! എന്തൊരു ഐശ്വര്യോം സൌന്ദര്യോമാ! അപ്പം അന്നേരത്തെ കാര്യം പറയാനുണ്ടോ!”

അപ്പോഴേക്കും അവന്‍റെ വീട്ടിലേക്ക് തിരിയുന്നിടമെത്തി.

“എടാ അനിലേ, ഒരു കാര്യം കൂടി...”

രാജേഷ് പറഞ്ഞു.
അത് കേള്‍ക്കാന്‍ ഞാന്‍ അവന്‍റെ മുഖത്തേക്ക് നോക്കി.

“നിന്‍റെ മമ്മി വീടിന് വെളിയില്‍ ആരും ഇതുവരെ കണ്ടിട്ടില്ലല്ലോ...നമ്മടെ ഫ്രണ്ട്സ് ഒക്കെ

💬 Comments

View all comments