0%

Chapter Title : തേടുന്നതാരെ നീ [Smitha]

Author : സ്മിത Read All Parts 7.4K

അത് ഭംഗിയായിപ്പോകുന്നുണ്ട് എന്നാണോ അമ്മമ്മ ആരെയോ അറിയിക്കുന്നത്?
മറ്റൊരാൾ കൂടി തന്റെയും മമ്മിയുടെയും ബന്ധമറിയുന്നുണ്ടോ?
അപ്പോൾ?
അമ്മമ്മ സംഭാഷണം അവസാനിപ്പിച്ച് ഫോൺ തിരികെ മേശമേൽ വെച്ച് എന്നെ നോക്കി.

"എന്താ അമ്മമ്മേ?"

ഞാൻ ആകാക്ഷയോടെ തിരക്കി.

"കുട്ടൻ മമ്മിയെ എപ്പോഴെങ്കിലും വീടിനു വെളിയിലിറങ്ങി കണ്ടിട്ടുണ്ടോ?

"ഇല്ല..."

എനിക്കാലോചിക്കേണ്ടി വന്നില്ല ഉത്തരം പറയാൻ.

"കുട്ടനെ പ്രസവിക്കാൻ ... പിന്നെ വാവേനേം ... ആശുപത്രിയിൽ പോയിട്ടുള്ളതല്ലാതെ മമ്മി ഇതുവരെ മറ്റെവിടെയും പോയിട്ടില്ല...കല്യാണത്തിന് ശേഷം..."

അമ്മമ്മയുടെ മിഴികൾ നിറഞ്ഞു.

"അമ്പലത്തിൽപ്പോലും ഇതുവരെ ..."

മിഴികൾ തുടച്ചുകൊണ്ട് അമ്മമ്മ പറഞ്ഞു.
പിന്നെ വിദൂരതയിലേക്ക് നോക്കി.

"ഞങ്ങൾ കുട്ടന് വേണ്ടി കണ്ടുപിടിച്ച പേര് മഹേഷ് എന്നായിരുന്നു..."

അമ്മമ്മ തുടർന്നു.

"പക്ഷെ മമ്മി സമ്മതിച്ചില്ല...മമ്മിയാണ് നിനക്ക് അനിൽ എന്നുപേരിട്ടത്. അനിൽ ..അഗ്നി..തീയ്..."

"അതെന്താ?"

അമ്മമ്മയുടെ കണ്ണുകളിലെയും സ്വരത്തിലെയും അസാധാരണത്വം തിരിച്ചറിഞ്ഞ് ഞാൻ ചോദിച്ചു.

"അനിൽ മമ്മിയുടെ കാമുകൻ ആയിരുന്നു...കുട്ടനോട് മുമ്പ് അങ്ങനെ ഒരു കാര്യം അമ്മമ്മ സൂചിപ്പിചിരുന്നില്ലേ?”

അമ്മമ്മ ചോദിച്ചു.

അമ്മമ്മ മുമ്പ് വീട്ടില്‍ വന്നപ്പോള്‍ ഓരോരോ കാര്യങ്ങള്‍ പറയുന്നതിനിടയില്‍ ആരും കേള്‍ക്കാതെ അങ്ങനെയൊരാളെപ്പറ്റിപ്പറഞ്ഞത് ഞാന്‍ ഓര്‍ത്തു.

അയാളുടെ പേര് പക്ഷെ അനിൽ എന്നായിരുന്നു എന്ന് അറിയുന്നത് ഇപ്പോഴാണ്.
എനിക്ക്, സ്വന്തം മകന് കാമുകന്റെ പേര് നൽകണമെങ്കിൽ മമ്മി അയാളെ എന്ത് മാത്രം തീവ്രമായി സ്നേഹിച്ചിരുന്നിരിക്കണം!

"അനിൽ പീറ്റർ എന്നായിരുന്നു അയാളുടെ പേര്..."

അമ്മമ്മ തുടർന്നു.

"തെങ്ങു കയറുന്ന പണിയെടുക്കുന്ന ഹരിജനങ്ങളില്ലേ? അവര് മാർഗ്ഗം കൂടി ക്രിസ്ത്യാനികൾ ആയവരാ! നമ്മള് തറവാട്ടുകാര് ജീവൻ പോയാ സമ്മതിക്കുവോ? ഒരിക്കൽ രണ്ടും കൂടി പുല്ലു മലയിൽ കെട്ടിപ്പിടിച്ച് ഉമ്മവെച്ച്

💬 Comments

View all comments