0%
Chapter 1

തില്ലാന 1 [കബനീനാഥ്]

Author : കബനീനാഥ് | Read All Parts | 👁 755 |

തില്ലാന 1

Thillana | Author : Kabaninath


“” ഗീതദുനികു തക ധീം നതൃകിടതോം……

നാച് രഹേ ഗോരി……

താ തിതൈ തെയ് തിതൈ തിരകതോം……”

സ്വാതി തിരുനാളിന്റെ തില്ലാനയായിരുന്നു ഫോണിൽ നിന്നും കേട്ടുകൊണ്ടിരുന്നത്…

അതിന്റെ  താളത്തിൽ ജയമഞ്ജുഷ നൃത്തമാടിക്കൊണ്ടിരുന്നു..

അതവളുടെ ശീലവും ദിനചര്യകളിലൊന്നുമാണ്.

വർഷങ്ങളായി മുടക്കം വരാത്ത നൃത്തസപര്യ……

അനുവാചകരോ ആസ്വാദകരോ ഇല്ലെങ്കിലും അവളതിന് മുടക്കം വരാത്തതിന് കാരണം മറ്റൊന്നുമല്ലായിരുന്നു…

നൃത്തമായിരുന്നു അവൾക്കെല്ലാം…

അതേ……….

ഒരു നൃത്ത ശിൽപ്പം തന്നെയായിരുന്നു ജയമഞ്ജുഷ……!

ആരേയും മോഹിപ്പിക്കുന്ന ഒരു നർത്തകീ ശിൽപ്പം…

കടഞ്ഞെടുത്ത അഴക്……

കാവ്യാത്മകമായ സംഗീതാരോഹണാവരോഹണം പോലെ അംഗോപാംഗങ്ങളും…

ഒരു നർത്തകിയ്ക്കു വേണ്ട എല്ലാ അർത്ഥാകാരങ്ങളും ജയമഞ്ജുഷയ്ക്ക് ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ അത് തെറ്റായിപ്പോകും..

ജയമഞ്ജുഷയ്ക്കുണ്ടായിരുന്ന ആകാരഭംഗിയാണ് ഒരു നർത്തകിയ്ക്ക് വേണ്ടത് എന്നതാണ് ശരിയായ പ്രയോഗം…

സമർപ്പണം ചെയ്ത് വന്ദിച്ച ശേഷം അവൾ ഒന്നു നിവർന്നു.

ലെഗ്ഗിൻസും ടീ ഷർട്ടുമായിരുന്നു അവളുടെ വേഷം…

വീട്ടിലെ പ്രാക്ടീസിന് അതു തന്നെയാണ് സ്ഥിരം വേഷവും..

ചെവിയുടെ പിന്നിൽ നിന്നും കഴുത്തിൽ നിന്നും വിയർപ്പുമണികൾ ഉരുണ്ടിറങ്ങി , അവൾ ധരിച്ചിരിക്കുന്ന ടീ ഷർട്ട് നനഞ്ഞിരുന്നു…

ഗ്രേ കളറിലുള്ള ലെഗ്ഗിൻസിന്റെ അര ഭാഗം, അവൾ അകത്ത് ധരിച്ചിരിക്കുന്ന പാന്റീസിന്റെ ആകൃതിയിലാണ് നനഞ്ഞിരുന്നത്……

അടുത്തു കിടന്നിരുന്ന ചൂരൽക്കസേരയിൽ കിടന്ന ടവ്വലെടുത്ത് അവൾ മുഖവും കൈകളും പിൻ കഴുത്തും ഒന്നു ഒപ്പി..

ഡാൻസ് പ്രാക്ടീസ് റൂമിന്റെ ഒരു ചുവരിലുള്ള വലിയ കണ്ണാടിയ്ക്കു മുൻപിലേക്ക് അവൾ ചെന്നു നിന്നു..

ഹസ്തമുദ്ര നീട്ടി, ഉടൽ നൃത്ത സമാനമായി ഇളക്കിക്കൊണ്ട് സ്വയം തൃപ്തി വന്ന മട്ടിൽ ജയമഞ്ജുഷ കണ്ണാടിയിൽ നോക്കി ഒന്നു പുഞ്ചിരിച്ചു…

ജയ……….

മഞ്ജുഷ…

വീട്ടിലും കൂട്ടുകാർക്കിടയിലും അവൾക്ക് രണ്ടു വിളിപ്പേരുകളുണ്ട്.

കൂട്ടുകാരെന്നാൽ വളരെ കുറവാണ് അവൾക്ക്…

വിദ്യാഭ്യാസ കാലഘട്ടത്തിലും അങ്ങനെ തന്നെയായിരുന്നു..

ഒരു പരിധി വരെ അവൾ വളർന്നു വന്ന ചുറ്റുപാടുകൾ അതിന് കാരണമായിരുന്നു…

വാഴാലിക്കാവിന്റെ പ്രകൃതി മനോഹാരിതയിൽ വളർന്നു വന്ന ഒരു പെൺകുട്ടിയായിരുന്നു ജയമഞ്ജുഷ..

ഭൂപ്രഭുക്കളായിരുന്നു തറവാട്ടുകാർ…

ഷൊർണൂർ ഭാഗങ്ങളേകദേശവും മതിലകത്ത് തറവാട്ടു വകയായിരുന്നു എന്നു തന്നെ പറയാം…

ഏത് ഭാഗത്തുകൂടി സഞ്ചരിച്ചാലും ബന്ധുക്കളിലൊരാളെ കണ്ടുമുട്ടാതെ വീട്ടിലേക്കോ, കോളേജിലേക്കോ, കലാമണ്ഡലത്തിലേക്കോ പോകുവാൻ സാദ്ധ്യമല്ലായിരുന്നു…

ഗസറ്റഡ് റാങ്കിലുള്ള അച്ഛൻ……

കോളേജ് ലക്ചററായ അമ്മ……

ഒൻപത് വയസ്സിനു മൂത്ത സഹോദരൻ…

ജയയുടെ ബാല്യവും കൗമാരവും ഇനി എങ്ങനെയായിരുന്നിരിക്കാം എന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.

ജയയോട് മറ്റു വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭയ ഭക്തി കലർന്ന ഒരു ബഹുമാനം കൂടിയുണ്ടായിരുന്നു എന്നതും വസ്തുതയായിരുന്നു…

കോളേജിലേക്ക് എത്തിയതിനു ശേഷമാണ് ജയ അല്പമെങ്കിലും സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങിയത്……

അവിടെ നിന്നാണ് അവൾക്ക് ഒരു കൂട്ടുകാരിയെ കിട്ടിയതും…

ശരണ്യ……

ശരണ്യ രാധാകൃഷ്ണൻ…

റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ സ്ഥലം മാറ്റം കൊണ്ടു മാത്രം ശരണ്യ ജയയ്ക്ക് ഉറ്റ സുഹൃത്തായി…

ശരണ്യയും കുറച്ചുനാൾ നൃത്തം അഭ്യസിച്ചിരുന്നതും ഒരു കാരണമായിരുന്നു…

മാത്രമല്ല, തിരുവിതാംകൂറിലെ അത്യാവശ്യം ഭേദപ്പെട്ട കുടുംബവുമായിരുന്നു ശരണ്യയുടെ കുടുംബം .

ജയയുടെ വീട്ടിൽ വന്ന ഏക കൂട്ടുകാരി ശരണ്യ ആയിരുന്നു…

അതു പോലെ തിരിച്ചും…

കോളേജ് ഫെസ്റ്റിവലിന് ഇരുവരും ചേർന്നവതരിപ്പിച്ച

💬 Comments

View all comments