Chapter Title : തില്ലാന 1 [കബനീനാഥ്]
ശരണ്യയുടെയും വീട്ടിലെയും വസ്ത്രങ്ങൾ വാഷ് ചെയ്യുന്ന ജോലികൾ ചെയ്തു തീർത്തു……
മുരളി, തന്റെ കോഴ്സിന് പോകേണ്ട കോളേജുകളും അനുബന്ധ കാര്യങ്ങളുമായി ഫോണിൽ തന്നെയായിരുന്നു..
പതിനൊന്നു മണി കഴിഞ്ഞപ്പോഴാണ് ശരണ്യ ഉണർന്നത്……
അവൾ ഒന്നുകൂടി ഫ്രഷായി, വസ്ത്രം മാറിയ ശേഷം അവർ വാഴാലിക്കാവിന് പോകാൻ തീരുമാനമായി…
പോർച്ചിൽ കിടന്ന ലാൻഡ് റോവർ ഡിഫൻഡർ ഇറക്കിയത് മുരളിയാണ്…
അതിനടുത്തു തന്നെ അവന്റെ ഹിമാലയൻ ബുള്ളറ്റും ഉണ്ടായിരുന്നു…
“” കൃഷ്ണൻ എങ്ങോട്ടും പോയില്ലേ… അതോ കൂട്ടുകാരൊന്നുമില്ലേ…?””
ലാൻഡ് റോവർ ഗേയ്റ്റിറങ്ങുമ്പോൾ ശരണ്യ പിന്നിലിരുന്ന് ചോദിച്ചു……
ശരണ്യയുടെ അടുത്തു തന്നെയായിരുന്നു ജയയും ഇരുന്നിരുന്നത്……
“” കൂട്ടുകാരൊക്കെ ഇഷ്ടം പോലെയുണ്ട്…… വൈകിട്ട് ഗ്രൗണ്ടിൽ ക്രിക്കറ്റുമുണ്ട്…….....””
മുരളി പറഞ്ഞു……
“” എല്ലാത്തിനും ഞാൻ സപ്പോർട്ടാണ് ശാരൂ… കൃഷ്ണന്റെ എൻട്രൻസ് വന്നപ്പോൾ ഞാൻ ഒരു ലൈനിട്ടു… “”
ജയ പറഞ്ഞു……
“എൻട്രൻസ് എക്സാം കഴിഞ്ഞു ആന്റി… എന്നാലും ബോർഡർ ആന്റ് റൂൾ പിൻവലിച്ചിട്ടില്ല……””
“” ഇന്ന് നീ വരുന്നത് പ്രമാണിച്ച് ഞാൻ പറഞ്ഞു എവിടേയ്ക്കും പോകണ്ട എന്ന്… അതാണ് കാര്യം…”
ജയ തുടർന്നു…
“” കൃഷ്ണന് എല്ലാ കാര്യത്തിലും ഞാൻ ഫ്രീഡം കൊടുത്തിട്ടുണ്ട്…… പക്ഷേ, ലിമിറ്റുണ്ട്…… എന്റെ ടീനേജ് ശാരുവിന് അറിയാമല്ലോ… …. “
ശരണ്യ വെറുതെ തലയിളക്കി…
“” പിന്നെ ഇപ്പോഴത്തെ പിള്ളേരല്ലേ… പേപ്പർ നോക്കാനും ന്യൂസു കാണാനും പേടിയായിത്തുടങ്ങി…””
“” കൃഷ്ണന് ലൈനൊന്നുമില്ലേടാ കുട്ടാ… “
സീറ്റിൽ ഒന്നിളകിയിരുന്നു കൊണ്ട് ശരണ്യ ചോദിച്ചു……
“” എവിടുന്ന്……….അഥവാ അങ്ങനെ വല്ലതും ഉണ്ടായാൽ അമ്മയാദ്യം സ്നിഫ് ചെയ്തിരിക്കും……””
വളരെ കരുതലോടെയാണ് ജയ മകനെ വളർത്തുന്നതെന്ന് ശരണ്യയ്ക്ക് മനസ്സിലായി…
💬 Comments
View all comments