Chapter Title : തില്ലാന 2 [കബനീനാഥ്]
കണ്ടാൽ മാത്രം മതി… അല്ലെങ്കിൽ ഒരുമിച്ചു മരിക്കാനും ഞാൻ തയ്യാറാണ് ……….””
ശരണ്യയ്ക്ക് ജയ അവസാനം എഴുതിയ കത്തിലെ ഏതാണ്ട് രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു…
“” പിണങ്ങിപ്പോകാൻ നമ്മൾ ഒന്നു കൊണ്ടും പിണങ്ങിയിട്ടില്ലായിരുന്നല്ലോ………. “
ശരണ്യയുടെ സ്വരം ഏതോ ഗഹ്വരത്തിൽ നിന്നെന്നവണ്ണം, ഓർമ്മകളിൽ നിന്ന് വിടുതൽ നേടവേ ജയ കേട്ടു…
“” ഏതോ മാഷ് പറഞ്ഞാണ് നിന്റെയും മുരളിയുടെയും കാര്യം വീട്ടിലറിഞ്ഞത്… എന്റെ അച്ഛനെ കാണാൻ നിന്റെ അച്ഛൻ വന്നിരുന്നു…””
ഒരുൾക്കാളലിൽ ജയ നടുങ്ങി , ശരണ്യയുടെ മുഖത്തേക്ക് നോക്കി…
അവളുടെ മുഖത്തെ അവിശ്വസനീയത ശരണ്യ കണ്ടു…
“” സത്യം… എന്റെ ഫ്രണ്ട്ഷിപ്പു കൊണ്ടാണ് നീ വഴി തെറ്റിയത് എന്നായിരുന്നു സംസാരം…… ഇന്ന് ഞാൻ നിന്റെ വീട്ടിൽ വന്നപ്പോഴും പഴയതൊന്നും മറക്കാത്ത അച്ഛനെയും അമ്മയേയും ഞാൻ കണ്ടു…"
ശരണ്യയുടെ സ്വരം ശാന്തമായിരുന്നു…
തിരികെ വരുമ്പോൾ ശരണ്യ തലവേദനയാണെന്ന് പറഞ്ഞത് ജയ ഓർത്തു…
“” അതു കഴിഞ്ഞ് നിന്റെ ചേട്ടൻ എന്നെ വന്നു കണ്ടു… നീയുമായി ഒരു ബന്ധവും പാടില്ലെന്നും നിന്റെ വിവാഹമാണ്, നീ വിളിച്ചേക്കും, അതിനു പോലും വരരുതെന്നും വിലക്കിയിരുന്നു… …. “
ജയയുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു…
വർഷങ്ങളായി താനറിയാത്ത കാര്യങ്ങൾ……
പറയുന്നത് ശരണ്യ ആകയാൽ അവിശ്വസിക്കേണ്ട കാര്യമില്ല…
ഇത്രയും വർഷങ്ങൾ കഴിഞ്ഞ് നുണ പറയേണ്ട കാര്യം അവൾക്കുമില്ല…
തറവാട്ടിൽ അന്ന് തനിക്കുണ്ടായിരുന്ന അനുഭവങ്ങളൊക്കെ അത് വെളിവാക്കുന്നതാണ്…
നിയന്ത്രണമില്ലാത്ത നിയന്ത്രണം……....!
ആരുടെയെങ്കിലും രണ്ടു കണ്ണുകൾ തന്റെ പിന്നാലെ ഉണ്ടായിരുന്നതായി അവളോർത്തു……
പെണ്ണുകാണൽ ചടങ്ങു നടന്ന ശേഷം തന്റെ മുറിയിലേക്ക് വിവാഹം വരെ അമ്മ കിടപ്പു മാറ്റിയതും അവൾക്ക് ഓർമ്മ
💬 Comments
View all comments