Chapter Title : തിരിച്ചറിഞ്ഞ പ്രണയം 2 [കാവൽക്കാരൻ]
തിരിഞ്ഞ് നിന്ന് അന്നമ്മയുടെ മുഖം ഇരു കൈകളാൽ ഉയർത്തി നെറ്റിയൽ ഒരു ഉമ്മ വെച്ചു
ഇന്ന് എൻ്റെ പൊന്നു ഭയങ്കര സന്തോഷത്തിൽ ആണല്ലോ
അങ്ങനെ ഒന്നും ഇല്ല ചേച്ചിയമ്മേ
പിന്നെ എൻ്റെ പൊന്നുനെ ഞാൻ എന്ന് മുതല് കാണുന്നതാ.ഈ മുഖത്തെ എല്ലാ മാറ്റങ്ങളും എനിക്ക് പെട്ടന്ന് മനസ്സിലാകും
അതേ ഞാൻ.ഡ്രസ്സും മാറി വാഷ് റൂമിലും കേറി വരാം അന്നേരത്തേക്ക് ചേച്ചിയമ്മ ചായ എടുക്ക് കെട്ടോ സുന്ദരികുട്ടി
ഉം .ഉം.വിഷയം മാറ്റി പോക്കൊ ഞാൻ പിന്നെ പിടിച്ചോളാം
റൂമിലേക്ക് പോയ അന്നമ്മ യുടെ, ( ആത്മ) ആദ്യ ഞാൻ അതൊന്ന് ശരിയാക്കട്ടെ എന്നിട്ട് എൻ്റെ ചേച്ചിയമ്മയേടെ ആദ്യം അത് പറയു
ഡ്രസ്സും മാറ്റി തിരിച്ച് വരുമ്പോൾ ചേട്ടൻ്റെയും ചേട്ടത്തിയുടെയും മക്കൾ രണ്ട് പേരും സ്കൂൾ കഴിഞ്ഞ് വന്ന് ചായ കുടിക്കുന്നു
ആ ആൻ്റിടെ പൊന്നു മണികൾ വന്നോ അവരുടെ നടുക്ക് കസേര വലിച്ചിട്ട് ഇരുന്നിട്ട് പറഞ്ഞു
ഇനി രണ്ട് പേരും ആൻ്റിക്ക് ഒരു ഉമ്മ തന്നെ ഉടനെ മാളു അന്നമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു (മാളു എന്ന് വീട്ടിൽ വിളിക്കുന്ന പേരാ ഒർജിനൽ റിൻസി അലക്സ് കുര്യൻ
എടാ കുറുമ്പാ നീ ആൻ്റിക്ക് ഉമ്മ തരുന്നില്ലേ
പോ ഞാൻ പിണക്കമ
അതെന്തിനാ ആൻറിടെ പാപ്പിക്കുഞ്ഞ് പെണങ്ങിയിരിക്കുന്നത്
അത് എനിക്ക് ആൻ്റി ഇന്നലെ ചോക്കോബാർ മേടിച്ച് തന്നില്ലല്ലോ
അതിന് എൻ്റെ പാപ്പിക്കുഞ്ഞിന് ഞാൻ ഇന്ന് മേടിച്ച് വെച്ചിട്ടുണ്ടല്ലോ
സത്യായിട്ടും മേടിച്ചിട്ടുണ്ടോ
ഉം ആണ്ടെ ആൻ്റി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട് ഇനി എനിക്ക് ഉമ്മ തരാല്ലോ
അപ്പോൾ കാപ്പിയുമായി വന്ന ചേട്ടത്തി
നീയാ ഇവനെ വഷളാക്കുന്നത്
അത് സാരമില്ല ചേച്ചിയമ്മേ അവൻ എൻ്റെ മുത്തല്ലേ പിന്നെ കുളി കഴിഞ്ഞ് പടിത്തവും ഭക്ഷണവും കഴിഞ്ഞ് ചോക്കോബാർ കഴിച്ചാൽ മതിട്ടോ
,,,,,,,,,,,,,,,,,,,,,,,,,,
ജേലി കഴിഞ്ഞ് ജിമ്മിലെത്തിയ ബിജു വർക്കു ഔട്ട് ചെയ്യന്ന ആൻ്റണിയുടെ അടുത്തേക്ക് നടന്നു ചെന്നു എന്നിട്ട് വർക്ക് ഔട്ട് ചെയ്യാൻ തുടങ്ങി
ബിജു, അവൻ വിളിച്ചോ
ഉം അവിടുന്ന് ഇറങ്ങി എന്ന് പറഞ്ഞു
അവനിന്ന് ജിമ്മിൽ കയറുന്നുണ്ടോ
ഇല്ല അവൻ നേരേ അങ്ങോട്ട് വന്നേക്കാം
💬 Comments
View all comments