Chapter Title : തിരിച്ചടി [Suru]
അഞ്ചാറു മാസം മുൻപ് വീടൊഴിഞ്ഞു പോയതിനാൽ അത് ഒഴിഞ്ഞുകിടക്കുകയാണ്. അതു കൊണ്ട് പകൽ വളരെ ഏകാന്തതയായിരുന്നു അഖിലക്ക്. എന്നാൽ ഞങ്ങളുടെ ഭാഗ്യവശാലോ അതോ നിർഭാഗ്യവശാലോ എന്നറിയില്ല രണ്ടാഴ്ചക്കുള്ളിൽ അവിടെ പുതിയ വീട്ടുകാരെത്തി. ഭാര്യയും ഭർത്താവും രണ്ടു പെൺകുട്ടികളുമുള്ള ഒരു കുടുംബം. അന്നു വൈകിട്ടവർ വീട്ടിൽ വന്ന് പരിചയപ്പെട്ടു. ഭർത്താവ് ഗൾഫിൽ നിന്നും ലീവിനു വന്നിട്ടുള്ളതാണ്. ഒരു മാസം കഴിഞ്ഞു തിരിച്ചു പോകും. ഭാര്യ ഗീത ഏതാണ്ട് 40 വയസു ണ്ടാകും. നല്ല സുന്ദരിയാണ്.
രണ്ടു പെൺകുട്ടികളിൽ മൂത്തവൾ Bടc നഴ്സിങ്ങിന് അവസാന വർഷവും ഇളയവൾ MCA ആദ്യവർഷവും സേലത്ത് പഠിക്കുന്നു. ഒരാഴ്ച കഴിഞ്ഞാൽ അവരും തിരിച്ചു പോകും. ഞങ്ങൾ തൊട്ടടുത്ത് താമസിക്കുന്നുണ്ടെന്ന് അറിഞ്ഞാണ് അവർ വീട് വാടകക്കെടുത്തത്. കാരണം ഗീത വീട്ടിൽ ഒറ്റക്കായിരിക്കുമല്ലോ. അടുത്ത വർഷം ലീവിനു വരുമ്പോൾ ഒരു പുതിയ വീടു വാങ്ങി താമസം മാറുമെന്നാണവർ പറഞ്ഞത്. അവർ പോയി കഴിഞ്ഞപ്പോൾ, ഇനി നേരം പോകാൻ ഒരാളായി എന്ന് അഖില എന്നോട് പറഞ്ഞു. വല്ല്യ അടുപ്പത്തിനൊന്നും പോകണ്ട ആ സ്ത്രീയുടെ മുഖം കണ്ടിട്ട് ഒരു വശപിശകുള്ള പോലെ തോന്നുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ ഒന്നു പോ ഏട്ടാ, എല്ലാ ആണുങ്ങൾക്കുമുള്ളതാ ഈ കുശുമ്പ് എന്നു പറഞ്ഞെന്നെ അവൾ കളിയാക്കി.
പിറ്റേന്ന് വൈകിട്ട് ജോലി കഴിഞ്ഞെത്തിയപ്പോൾ മോൻ ഒരു വലിയ ടോയ് വിമാനം വെച്ചു കളിക്കുന്നു. പുതിയ വീട്ടുകാർ കൊടുത്തതാണെന്ന് മനസ്സിലായി. അഖില എന്നെ കാത്തു നിൽക്കുകയായിരുന്നു എന്നെനിക്ക് തോന്നി. എന്നെ കണ്ട വഴി ഭയങ്കര സന്തോഷത്തിൽ ചിരിച്ചു കൊണ്ട് വന്നേ ഒരു കൂട്ടം കാട്ടിത്തരാമെന്ന് പറഞ്ഞ്
💬 Comments
View all comments