Chapter Title : തിരിച്ചടി [Suru]
മുൻപു സന്തോഷമുണ്ടായിരുന്നില്ല എന്നല്ല ഇതിനർത്ഥം, വേറെ എന്തോ ഒരു മൂഡി ലായിരുന്നു ഇപ്പോൾ അവൾ.
ചിലപ്പോൾ വെറുതെ നിന്നു മന്ദഹസിക്കുന്നത് കാണാം, ചായ വെക്കുമ്പോളും അടുപ്പിലേക്ക് നോക്കി നിന്ന് ചിരിക്കുന്നത് കാണാം. അവൾ ഈ ലോകത്തൊന്നുമല്ലെന്ന് അപ്പോൾ തോന്നും. ഇടക്ക് ഫോണിൽ വിളിച്ചാൽ എൻഗേജ്ഡ് ആയിരിക്കും ചോദിക്കുമ്പോൾ അമ്മ വിളിക്കുകയായിരുന്നു എന്ന് പറയും. ഒരിക്കൽ വിളിച്ചപ്പോൾ നന്നായി കിതച്ചു കൊണ്ടാണവൾ മറുപടി പറയുന്നത്. എന്താണ് കിതക്കുന്നതെന്ന് ചോദിച്ചപ്പോൾ ഫോണടി കേട്ട് മുറ്റത്തു നിന്ന് ഓടി വന്നതുകൊണ്ടാണെന്നവൾ പറഞ്ഞു. എന്നാലും ഇത്ര കിതപ്പുണ്ടാകുമോ എന്ന് ഞാൻ സംശയിച്ചു.
എൻ്റെ മനസ്സിൽ അവളെ പറ്റി തെറ്റായി ഒരു ചിന്തയും ഉണ്ടായിരുന്നില്ല. ഇവൾക്കിതെന്ത് പറ്റിയെന്ന് ഞാൻ ആലോചിക്കും. ആഴ്ചയിൽ നാലഞ്ചു ദിവസമുണ്ടായിരുന്ന ഞങ്ങളുടെ പരിപാടി ചുരുങ്ങിച്ചുരുങ്ങി ഒന്നുരണ്ടെണ്ണമായി. അതും ഒരു കടത്തു കഴിക്കുന്ന പോലെയായി. ഞാൻ മുൻകൈയ്യെടുത്ത് തുടങ്ങുമ്പോൾ ഏട്ടാ എനിക്കിന്ന് നല്ല ക്ഷീണം നാളെയാകാം എന്നവൾ പറയും. ആദ്യമൊക്കെ ഒരിക്കലും അവൾ വേണ്ടെന്ന് പറഞ്ഞിട്ടില്ല. നിനക്കെന്താ പറ്റിയത്? ഡോക്ടറെ കാണണമോ എന്ന് ചോദിച്ചാൽ എനിക്കൊരു കുഴപ്പവുമില്ല ഏട്ടൻ പേടിക്കാതിരിക്കു എന്നാണവൾ മറുപടി പറയുക.
വീട്ടുകാര്യമൊക്കെ പണ്ടത്തെപ്പോലെ തന്നെ ഭംഗിയായി ചെയ്തിരുന്നു അവൾ. ഏതാണ്ടൊരു മാസം കഴിഞ്ഞു കാണും. ഞാൻ വീട്ടിലുള്ളപ്പോൾ അവളറിയാതെ ഞാനവളെ ശ്രദ്ധിച്ചു പോന്നു. ഇപ്പോൾ പഴയതുപോലെ ഒറ്റക്കു നിന്നുള്ള ചിരിയൊക്കെ മാറി. പകരം മുഖത്ത് എന്തോ വിഷമമുള്ളതുപോലെ തോന്നിത്തുടങ്ങി. ചിലപ്പോൾ ഞാൻ കാണാതെ അവൾ കണ്ണു തുടക്കുന്നത് കാണാം. രാത്രിയിൽ അവൾക്ക് ഉറക്കം കുറവായി അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു മറിഞ്ഞു കിടക്കുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്.പണ്ടൊക്കെ ഉറക്കം പിടിച്ചാൽ ഭൂമികുലുക്കമുണ്ടായാലും
💬 Comments
View all comments