Chapter Title : തിരികെ യാത്ര [ജാസ്മിൻ]
ചുംബിച്ചു...
ഉമ്മി, ന്റെ കയ്യിൽ ഇന്ത്യൻ മണി ഒന്നുമില്ല, വണ്ടി സെറ്റ് ചെയ്യണം... പറഞു തീരും മുന്നേ സൈഹ ഇറങ്ങി അകത്തേക്ക് ഓടി ഉമ്മിയുടെ ബാഗുമായി തിരികെ എത്തി.
ഡ്രൈവറോട് നന്ദി പറഞ്ഞു ഞാൻ വീടിനുള്ളിലേക്ക് പ്രവേശിച്ചതും നനുത്ത കാറ്റിനൊപ്പം ഒരു കുഞ്ഞു മഴയും പെയ്തു... എന്റെ ബാഗുകളും പിടിച്ചു കൊണ്ട് ഉമ്മിയും സൈഹയും പടികൾ കയറി എന്നോടൊപ്പം എത്തി.
ഏഴു വർഷങ്ങൾക്ക് ശേഷം ഞാൻ നാട്ടിൽ എത്തുമ്പോൾ
ഒരു മാറ്റവും വരാത്ത ആ ഗ്രാമവും വീടും എന്നെ സന്തോഷത്തോടെ വരവേറ്റു.
ബാഗ് ഉള്ളിൽ വെച്ചശേഷം ഉമ്മിയോയോട് കുശലം പറയുമ്പോൾ റൂമിന്റെ വാതിലിന്റെ
പുറകിൽ നിന്നും ഒരാൾ എന്നെ എന്നെ ചുഴിഞ്ഞു നോക്കുന്നത്ഞാൻ കണ്ടു. അത് റൈഹയാണെന്ന് തിരിച്ചറിയാൻ എനിക്ക് ബുദ്ധിമുട്ടേതും ഇല്ലായിരുന്നു.
പെണ്ണ്കാണാൻ വന്ന പയ്യനെ അളന്നു നോക്കുന്ന പോലെയുള്ള അവളുടെ നോട്ടം. റൈഹയുടെ കണ്ണുകൾ എന്നെ
അടിമുടി ഉഴിയുന്നത്ഞാൻ ശ്രദ്ദിക്കാത്ത മട്ടിൽ അവിടെയുള്ള സെറ്റിയിൽ ഇരുന്നു.
റൈഹാ... നീയിത് ആരാന്ന് കണ്ടോ?
ഉമ്മി അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു..
ഞാനവളെ കണ്ടിരുന്നെങ്കിലും ഉമ്മിക്ക് അവൾ നിന്ന സ്ഥലത്തേക്കുറിച്ച് ധാരണ ഏതുമില്ലായിരുന്നു.
കതകിന് പുറകിൽ നിന്ന് മുന്നിലേക്ക് വന്ന അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു...
സുഖമാണോ ഇക്കച്ചി...
ഏകദേശം രണ്ടു വർഷങ്ങൾക്ക് ശേഷം അവളുടെ സ്വരം കേട്ട ഞാൻ വണ്ടറടിച്ചപോലെയായി.
സുഖം...
ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു..
"റൈഹ, ഇക്കച്ചിക്ക് ജൂസ് ഉണ്ടാക്കി കൊടുക്ക് മോളേ"
ഉമ്മി അത് പറഞ്ഞപ്പോൾ ഒരു
പുഞ്ചിരിയോടെ അവൾ അകത്തേക്ക്പോയി.
എന്റെ കഴുകൻ കണ്ണുകൾ അവളെ പിന്തുടർന്നു
💬 Comments
View all comments