0%

Chapter Title : തിരോധാനം 2 [കബനീനാഥ്]

പോലെ തന്നെ ജയന്തിചേച്ചിയെ ഉമ്മ എന്നും കാണാറുള്ളതല്ലേ… ?””

മൈമുന അതിന് മറുപടി പറഞ്ഞില്ല……….

കാരണം അവർ ജയന്തിയെ ഒട്ടുമിക്ക ദിവസങ്ങളിലും കാണാറുള്ളതാണ്…

മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ മനസ്സ് അവർക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു…

“” അയാളെന്തു പറഞ്ഞു…… ?”

“” ഒന്നും പറഞ്ഞിട്ടൊന്നുമില്ല… ഒന്നുകൂടി അയാളെ കാണണം… “

ഷാഹുൽ കാപ്പിക്കപ്പ് സ്ലാബിലേക്കു വെച്ചു…

“” പോകുന്നതൊക്കെ കൊള്ളാം… ഞങ്ങൾക്കും നീ മാത്രമേ ഉള്ളൂ എന്നൊരു ഓർമ്മ വേണം… “

മൈമുന മകനെ ഓർമ്മപ്പെടുത്തി……

“” താത്തമാരെ ഒന്നിനെ കാണാതിരുന്നാൽ എന്റെ അവസ്ഥ എന്താകും… ? അതു തന്നെയാ ടോണിയുടെയും അവസ്ഥ…. “

ഷാഹുൽ പറഞ്ഞിട്ട് കുളിക്കുവാനായി ഷർട്ടഴിച്ചു തുടങ്ങി…

“” ആ ടോണിയേയും കൂട്ടി ഒരു ദിവസം നീ വാ… എനിക്കും അവനെ ഒന്നു കാണണം…””

മകന്റെ മറുപടി കേൾക്കാത്ത മട്ടിൽ മൈമുന പറഞ്ഞു…

🎗️  🎗️   🎗️   🎗️   🎗️   🎗️

ചാമംപതാൽ

കുളി കഴിഞ്ഞ് ഡേവിസ് വീതിയുള്ള കറുത്ത കരയുള്ള ഖദർ  മുണ്ട് അരയിൽ ചുറ്റി…

കയ്യില്ലാത്ത ബനിയൻ തല വഴി ഇട്ടപ്പോഴേക്കും സോഫിയ വാതിൽക്കടന്ന് അകത്തേക്കു വന്നു…

സോഫിയ……...........!

തൻപ്രമാണിത്തത്വത്തിന്റെ സ്ത്രീ രൂപം…

നാല്പതു കഴിഞ്ഞ ഒന്നാം തരം കോട്ടയം അച്ചായത്തി…

“ എങ്ങോട്ടാണാവോ എഴുന്നള്ളത്ത്… ?”

ബനിയൻ നെഞ്ചിലേക്ക് വലിച്ചിട്ടു കൊണ്ട് ഡേവിസ് ഭാര്യയെ തുറിച്ചു നോക്കി…

“” നിന്റമ്മേടെ പതിനാറിന്………. “

“” അതിനു നീ വെച്ച വെള്ളം അങ്ങു വാങ്ങി വെച്ചേരെ ഡേവിസേ… എന്റെ കൊച്ചിനെ കൊലയ്ക്കു കൊടുത്തതും നിന്റെ അവിഹിതത്തിന്റെ  സകല കഥകളും സഭയിലും നാട്ടുകാരിലും അറിയിച്ചിട്ടേ എന്റെ അമ്മ കണ്ണടയ്ക്കൂ… “”

ഡേവിസ് മറുപടി പറയാതെ വാച്ചെടുത്ത് കയ്യിൽ ചുറ്റി…

“ സെമിത്തേരിയിലേക്കെടുക്കുമ്പോൾ എന്റെ തലയ്ക്കു പിടിക്കാനുണ്ടായ ആണൊരുത്തനേയാ നീ നിന്റെ മുടിഞ്ഞ രാഷ്ട്രീയം കാരണം ഇല്ലാതാക്കിയത്…””

ഹാംഗറിൽ നിന്ന് എടുത്ത ഖദർ ഷർട്ട് ഭാര്യയുടെ മുഖത്തടിക്കുന്നതു പോലെ ഡേവിസ് ഒന്നു വീശിക്കുടഞ്ഞു…

ഹാംഗർ കിടക്കയിലേക്ക് എറിഞ്ഞിട്ടിട്ട് അയാൾ ഷർട്ട് പുറത്തു കൂടെ വീശിയെടുത്തു…

“ നിന്നെ പള്ളിയിലേക്കെടുക്കുമ്പോൾ തലയ്ക്കു പിടിക്കാനും ചങ്കത്തടിച്ചു നിലവിളിക്കാനും മക്കളും ഭാര്യമാരും വേറെ ഉണ്ടല്ലോ……....””

ഹാളിലേക്കു വന്ന അയാളുടെ പിന്നാലെ സോഫിയ ചെന്നു…

വാതിൽക്കലെത്തിയ ശേഷം ഡേവിസ് ഒന്നു തിരിഞ്ഞു നിന്നു..

കർത്താവിന്റെ ക്രൂശിത രൂപത്തിലേക്ക് ഒന്നു നോക്കിയതും അയാളുടെ മിഴികളിൽ കണ്ണീർപാട വന്നു മൂടി…

സോഫിയ അത് കാണാതിരിക്കാൻ അയാൾ പെട്ടെന്ന്

💬 Comments

View all comments