തിരുവിതാംകൂർ കോളനി 1 [ഭീം]

📝 Ongoing

👁 132870 views ❤ 217 likes 💬 60 comments

എന്റെ ഇതുവരെയുള്ള ജീവിതത്തിൽ നിന്നും ഒരു വർഷം കൂടി കടന്നു പോകുന്നു. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എല്ലാവർക്കും വേണ്ടി ഈ കഥ സമർപ്പിക്കുന്നു.
പണ്ടെന്നോ കുത്തി കുറിച്ച് വെച്ച ഒരു ചെറുകഥയാണ് നിങ്ങൾക്ക് മുന്നിൽ ചെറിയ വിശാലത വരുത്തി എത്തിക്കുന്നത് .എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും അതിലുപരി Dr: കുട്ടേട്ടനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. തെറ്റുകൾ സദയം ക്ഷമിക്കാനപേക്ഷ.സ്നേഹത്തോടെ?
ഭീം♥️
തിരുവിതാംകൂർ കോളനി 1
Thiruvathamkoor Colony Part 1   | Author : Bhim
തിരിച്ചറിവില്ലാത്തവരുടെ കോളനി എന്നറിയപ്പെടുന്ന തിരുവിതാംകൂർ കോളനിയിലെ 5 സെന്റിൽ പുതിയൊരു അവകാശികൂടിയെത്തി. രാജവല്ലിയും രണ്ട് ആൺമക്കളും.
തിരുവനന്തപുരം ജില്ലയിലെ അണ്ടൂർകോണം പഞ്ചായത്തിൽ മൂവായിരം ഏക്കറോളം നെൽപ്പാട്ടത്തിന്റെ നടുക്ക് ഒരു തുരുത്തു പോലെ ഉയർന്നു നിൽക്കുന്ന പ്രദേശത്താണ് തിരുവിതാംകൂർ കോളനി സ്ഥിതി ചെയ്യുന്നത്.
ഈ കോളനിക്ക് ചുറ്റും പച്ച പുതച്ച് നിൽക്കുന്ന വയലേലകൾക്കരികിലൂടെ ഒഴുകുന്ന പുഴയാണ് സീത പുഴ. പൊൻമുടിയിലെ വനാന്തരങ്ങളിലെ പാറയിടുകളിൽ നിന്നാണ് ഈ പുഴയുടെ ഉത്ഭവം.
പുരാണങ്ങളിലൂടെ സഞ്ചരിച്ചാൽ ... സീതാരാമലക്ഷ്മണ വനവാസകാലത്ത് അഗസ്ത്യാർകൂട വനത്തിലേയ്ക്കുള്ള യാത്രാമദ്ധ്യ പൊൻമുടിയിലെ പാറ മുകളിലെ വലിയൊരു കുളത്തിൽ സീത ഇറങ്ങി കുളിച്ചതുകൊണ്ടാണ് അതിനെ സീത കുളം എന്നറിയപെടുന്നതെന്നും പിൽകാലത്ത് അറിയപ്പെട്ടു. ഒരിക്കലും വറ്റാത്

📚 Chapters

1 published

Related Stories

💬 Comments

View all comments