0%

Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 783

മൂലം എബിനും അവന്റെ അമ്മയും ഇപ്പോള്‍ കോഴിക്കോടിലെ തറവാട് വീട്ടില്‍. അവന്റെ അമ്മ കോഴിക്കോട് ഹെഡ് പോസ്റ്റാഫീസില്‍ ജോലി ചെയ്യുന്നു. എന്നെ പോലെ എബിയും എന്നും വീട്ടില്‍ നിന്നാ കോളേജിലേക്ക് വരുന്നത്. അച്ചന്റെ വക പോക്കറ്റ് മണിയായി എല്ലാ മാസവും ആയിരം രുപാ കിട്ടുമത്രെ. പിന്നെ ആവശ്യം വന്നാല്‍ അവന്റെ അമ്മയും അവനെ സഹായിക്കും. അവന്‍ എതാണ്ട് ആറു മാസക്കാലമായി കരാട്ടെ പഠിക്കുന്നുണ്ട്. കോളേജ് വിട്ടാല്‍ നേരെ കരാട്ടെ ക്ലാസ്സില്‍ പോകും. ഒരു മണിക്കൂര്‍ കരാട്ടെ അഭ്യാസം. അതുകഴിഞ്ഞാല്‍ നേരെ വീട്ടില്‍ പോകും. രാവിലെ ആറു മണിമുതല്‍ ഏഴുവരെ പല വിധത്തിലുള്ള എക്‌സര്‍സൈസ്. ആരോഗ്യകാര്യത്തില്‍ നല്ല ചിട്ടയാ. പഠിപ്പ് കഴിഞ്ഞാല്‍ എങ്ങിനെയെങ്കിലും പോലീസില്‍ കയറണം എന്നാ എബിന്റെ ആഗ്രഹം.
അന്നുമുതല്‍ എവിടെ പോകുമ്പോഴും ഞാനും മേരിയും സൂസനും എബിയും അപ്പുവും റിയാസും ഉണ്ടാകും. അതോടെ റോഷന്റേയും വാല്‍മാക്രികളുടേയും ശല്യം ഒഴിവായി. വല്ലപ്പോഴും സിനിമക്കോ, കാപ്പികുടിക്കാനോ ഒക്കെ പോകുമ്പോള്‍ പരസ്പരം കൈകള്‍ ചേര്‍ത്ത് പിടിക്കുമെന്നല്ലാതെ ഒരു മോശം പെരുമാറ്റം പോലും അവരില്‍ നിന്നും ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ലാ അത്രയും നല്ല ഫ്രണ്ട്‌സ് ആയി തന്നെ ഞങ്ങള്‍ കോളേജില്‍ പഠനം തുടര്‍ന്നു. കോളേജില്‍ എന്തെങ്കിലും സമരമോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാര്യത്തിനു ക്ലാസ് ഇല്ലെങ്കില്‍ ഞങ്ങള്‍ നേരേ അപ്പുവിന്റെ വീട്ടില്‍ പോകും. അവിടെ അവനും അവന്റെ അമ്മൂമ്മയും മാത്രമേയുള്ളു. പ്രായമുള്ള അവന്റെ അമ്മൂമ്മ ഒന്നുകില്‍ ഭക്തി പാട്ടുകള്‍ കേട്ടുകൊണ്ട് കിടക്കുകയായിരിക്കും അല്ലെങ്കില്‍ പൂജാ മുറിയില്‍ ഏതെങ്കിലും പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരിക്കുകയായിരിക്കും. അപ്പുവിന്റെ അച്ചനും അമ്മയും ഗള്‍ഫിലാ. അങ്ങിനെ കൂടുമ്പോള്‍ വല്ലപ്പോഴും അവന്റെ വീട്ടില്‍ വെച്ച്

💬 Comments

View all comments