Chapter Title : തൊണ്ണൂറുകളിലെ യൗവ്വനം 2 [Joel]
പുതിയ ഫ്രണ്ട്‌സ് ...പുതിയ ഹോസ്റ്റല്‍ ലൈഫ് ...ഇനി നിനക്ക് അടിപൊളിയല്ലേ... ഞാനോ ...ഞാനിവിടെ മൂഞ്ചി നടക്കും..നീ ഭാഗ്യവാനാടാ...''
'' നീ ഗള്‍ഫിലേക്ക് നോക്കെടാ നിന്റെ അമ്മാവന്‍ ദുബായിലില്ലേ....''
'' അതൊക്കെ എന്താവുമെന്ന്് കണ്ടറിയണം'' ബിജു നിരാശയോടെ പറഞ്ഞു
ചെങ്കല്‍ കുന്നലെ ചാഞ്ഞുകിടന്ന കശുമാവില്‍ കയറിയിരുന്നു ആ കൂട്ടുകാര്‍ ഭാവി പരിപാടികളെ പറ്റി ചര്‍ച്ച ചെയ്തു.
അതായിരുന്നു അവന്റെയും കൂട്ടുകാരുടേയും പ്രധാന താവളം.
'' ഡാ നമുക്ക് ഇന്ന് 'കാതലന്‍' സിനിമ കാണാന്‍ പോയാലോ... അടിപൊളി പടമല്ലെ....'' ജെയ്‌സന്‍ ബിജുവിനോടു പറഞ്ഞു
''നിനക്കെന്താ വട്ടായോ .ഇപ്പോള്‍തന്നെ 4 പ്രാവശ്യം കാതലന്‍ നീ കണ്ടില്ലേ ...''
'' ഡാ അതല്ലെഡാ ... അടിപൊളി സിനിമയല്ലേ.. എന്താ അതിലെ പാട്ടുകള്‍ ഹിറ്റ് പാട്ടുകളല്ലേ...പിന്നെ പ്രഭുദേവയുടെ ഡാന്‍സ് ഹോ .... സിനിമ കണ്ടിട്ടു മതിയാകുന്നില്ലഡാ..'' ജെയ്‌സന്‍ പറഞ്ഞു
'' നിനക്കു വട്ടാ... സിനിമ അടിപൊളി ആണു എന്നാലും എത്ര ഹിറ്റ് പടവും ഒന്നില്‍ കൂടുതല്‍ തവണ കാണാന്‍ എനിക്ക് താല്പര്യമില്ല... ഡാ നീ ഒരു കാര്യം ശ്രദ്ധിച്ചോ... അതിലെ നായികയെ ശ്രദ്ധിച്ചോ....''
'' ഉം അറിയാം നഗ്മ എന്നാ പേര് അവളുടെ ..നല്ല ഭംഗി അല്ലെ അവളെ കാണാന്‍...നീ കാതലനിലെ എന്തു ഡീറ്റെയില്‍സ് ചോദിച്ചോ ഞാന്‍ പറയാം...''
'' നിനക്ക് അവളെ കണ്ടിട്ടു'് എന്തെങ്കിലും തോന്നിയോ?'' ബിജു ചോദിച്ചു..
'' എന്തു തോന്നാന്‍.. നല്ല അടിപൊളി സുന്ദരിയാന്നു തോന്നി''
'' ആരുടെയങ്കിലും ഛായ തോന്നിയോ''
'' ആരുടെ''
'' ഡാ ജെയ്‌സാ.... നഗ്മക്ക് നിന്റെ മമ്മി ഡെയ്‌സി ആന്റിയുടെ നല്ല ഛായ ഉണ്ട്
💬 Comments
View all comments