Chapter Title : തൂവൽ സ്പർശം [വിനയൻ]
സുഷമെച്ചിയുടെയും ഞങ്ങളുടെയും പറമ്പിൻ്റെ അതിര് ചേരുന്ന സ്ഥലത്ത് ലേക്ഷ്മിയെച്ചിയും സുഷ മെച്ചിയും ചില സമയങ്ങളിൽ അടക്കി പിടിച്ചു സം സാരിക്കുന്നതും ഇടക്ക് വാ പൊത്തി ചിരിക്കുന്നതും കാണാമായിരുന്നു .......... അപ്പോഴൊക്കെ അവരു ടെ അടുത്തേക്ക് ഞാൻ ചെന്നാൽ " വീട്ടി പോടാ " എന്ന് പറഞ്ഞു ലേക്ഷ്മിയെച്ചി എന്നെ ആട്ടിയോടി ക്കുമായിരുന്നു ........... എങ്കിലും എന്തായിരുന്നു അവർ തമ്മിൽ ഇത്രേം രസകരമായി ആസ്വദിച്ചു പറഞ്ഞു ചിരിച്ചത് എന്ന് അറിയാൻ ഒരു കൗമാര ക്കാരൻ ആയ എനിക്കും ആഗ്രഹം ഉണ്ടായിരു ന്നു !.......... എങ്കിലും അത് ഇപ്പോഴും ഒരു ദുരാ ഗ്രഹമായി തന്നെ നിൽക്കുന്നു എന്നത് അല്ലാതെ ഇതുവരെയും അറിയാൻ കഴിഞ്ഞിട്ടില്ല .........
. എനിക്ക് പതിനാറു വയസ്സ് ഉള്ളപ്പോഴാണ് ലക്ഷ്മിയെച്ചിയെ പട്ടാളക്കാരൻ ആയ ദേവേട്ടന് വിവാഹം കഴിച്ചു കൊടുക്കുന്നത് .......... വിവാഹ ശേഷം ഒരു മാസം കഴിഞ്ഞ് ചേച്ചിയെ ദേവേട്ടൻ ജോലി ചെയ്തിരുന്ന ജാർഘണ്ടിലെക്ക് കൂടെ കൊണ്ടു പോയി .......... അതോടെ എന്തിനും ഏതിനും ചേച്ചിയെ ആശ്രയിച്ചിരുന്ന ഞാൻ വീട്ടിൽ ഒറ്റപ്പെട്ടത് പോലെ ആയി .........
ചേച്ചിയുടെ വിവാഹം കഴിഞ്ഞു ഒരു വർഷം ആയപ്പോഴാണ് ഹാർട്ട് അട്ടാക്കിൻ്റെ രൂപത്തിൽ മരണം അച്ഛൻ്റെ ജീവൻ കവർന്നത് .........അതിനു ശേഷം ആണ് അവർക്ക് ഒരു ആൺ കുട്ടി ജനിച്ചത് ഞാൻ പ്ലസ് ടൂ കഴിഞ്ഞു എൻജിനീ യറിങ്ങ് ൻ്റെ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുമ്പോൾ ആണ് ലക്ഷ്മിയെച്ചിയെ ഞാൻ അവസാനമായി കണ്ടത് .......... ദേവെട്ടൻ്റെ അച്ഛൻ മക്കൾക്ക് സ്വത്ത് വീതം വച്ച് കൊടുക്കുന്നത് മായി ബന്ധപ്പെട്ട് ആണ് അപ്പോൾ അവർ വന്നത്
💬 Comments
View all comments