Chapter Title : ത്രീ റോസസ്സ് 6 [Freddy]
ശരിയാവുന്ന കേസല്ല...
പിറ്റേന്നും നമ്മടെ വിദ്ധ്വാൻ അവിടെ തന്നെ കാണും.... അത് കൊണ്ട് ഒരു മുൻകൂർ പ്ലാൻ ഞാൻ തന്നെ ഉണ്ടാക്കി....
കാലത്ത് എഴുന്നേറ്റ ഉടൻ അമ്മേടെ വക ഒരു റെക്കമെൻഡേഷൻ....
"മോനെ.... ശരത്തെ... ഞങ്ങടെ ഫരീദയുടെ ഉമ്മാക്ക് ഇന്ന് അത്ര സുഖം പോരാ മോനെ"....
"അവരെയൊന്നും ആശുപത്രീലോട്ട് കൊണ്ടുപോകണം"....
"അവള് എനിക്ക് ഫോൺ ചെയ്തിരുന്നു... നീയൊന്ന് ഫരീദയെടെ കൂടെ പോയിട്ട് വാ മോനെ"...
"നല്ല കുട്ടിയല്ലേ...?? ഒരു ചെറിയ സഹായമല്ലേ.....??? "
ഓ... ഈയമ്മ... !!
"അമ്മയെന്തിനാ ഇത്തരം പുലിവാലൊക്കെ ഏൽക്കണത്."....??
"ഞാനിത്തിരി വെറുതെ ഇരിക്കുന്നതു കാണുമ്പോൾ അമ്മയ്ക്ക് അസൂയ തോന്നുന്നതാണോ"....?
"ടാ മോനെ... അസുഖം ആർക്കാ എപ്പളാ വരുക എന്നാർക്കും നിശ്ചയില്ല കേട്ടോ... അത് എപ്പോഴും ഓർക്കുന്നതു നന്നായിരിക്കും."..
"ഓ.. പിന്നെ... നിങ്ങൾക്ക് നിങ്ങളുടെ കാര്യങ്ങൾ തന്നെ നോക്കാൻ നേരം കിട്ടുന്നില്ല.."..
"അപ്പഴാ ഇനി അയൽ വാസികളുടെ പ്രശ്നങ്ങൾ കൂടി എടുത്ത് തലയിലോട്ട് വയ്ക്കാൻ."....
"നീ ഒന്ന് അവരുടെ കൂടെ പോയിട്ട് വാ ടാ."...
"ഈ അമ്മക്ക് വേറെ പണിയൊന്നും ഇല്ലാത്തോണ്ട് ആണോ...?"
"പോകാമെന്ന് ഏൽക്കുന്നതിന് മുൻപ് എന്നോട് ഒരു വാക്ക് ചോദിക്കാൻ പാടില്ലേ...?? "
"ഇന്നിപ്പോ, എനിക്ക് അത്യാവശ്യമായി കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ പോകാനുണ്ട്... അത് വിട്ടിട്ട് ആശുപത്രിയിലോട്ട് പോകാനിരുന്നാൽ എന്റെ കാര്യം അവതാളത്തിലാകും.".
"അതിനെന്താ ഇപ്പൊ പോയാൽ അതോടൊപ്പം നിന്റെ കാര്യങ്ങൾ കൂടി കഴിഞ്ഞിട്ട് വൈകീട്ടാവുമ്പോ തിരിച്ചെത്താല്ലോ നിനക്ക്."..
"അതെന്തിനാ വൈകുന്നോടം വരെ ഇപ്പൊ തന്നെ വിട്ടാൽ പെട്ടെന്ന് തിരിച്ചു വന്നൂടെ."..??
"അതിനു ഇവിടെയാന്ന് ആരുപറഞ്ഞു...?"
"പിന്നെ."..
"എടാ.. മോനെ.. അത് ...കോഴിക്കോട് മിംസിൽ അല്ലേ... പിന്നെന്താ."..
"ഓ.... ഈ അമ്മേക്കൊണ്ട് തോറ്റു"...
"എനിക്കെങ്ങും വയ്യ... ഇത്രയും ദൂരം വണ്ടി ഓടിക്കാൻ"....
"എടാ... നീ ഒന്ന് ചെല്ല്... നീ ഇവിടെ ഉള്ളത് കൊണ്ടല്ലേ നിന്നോട് വരാൻ പറ്റുമോന്ന് ചോദിച്ചത്."..
"അവരുടെ വണ്ടി അവരുടെ പെട്രോൾ... നിനക്കെന്താ ടാ... നഷ്ട്ടം."
"ഒന്നാലോചിച്ചു നോക്ക്, ആ കെളവിത്തള്ളയെയും കൊണ്ട് അവൾക്കിത്ര ദൂരം വരെ ഒറ്റയ്ക്ക് വണ്ടിയോടിക്കാൻ പറ്റുമോ"...
"കൂടെ പോകാൻ ആരുമില്ലാത്തതു കൊണ്ട് അവള് ഒരു
💬 Comments
View all comments