0%

Chapter Title : ത്രീ റോസസ്സ് 6 [Freddy]

Author : freddy Read All Parts 320

ഉറക്കം...

ഉമ്മാക്ക് വെള്ളം കൊടുത്ത ശേഷം വീണ്ടും വണ്ടി വിട്ടു....

അവിടെ നിന്നും വണ്ടി വിട്ട ശേഷം കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ഫരീ ത്ത വീണ്ടും പഴയത് പോലെ എന്റെ സീറ്റിന്റെ പുറകിൽ ഒട്ടിയമർന്നു.....

"നീ എപ്പോഴാ തിരിച്ചു പോകുന്നെ"... ?

"എനിക്ക് ഇനി ഇരുപത് ദിവസം കൂടി ഉണ്ട്.."...

അത് കേട്ടുകഴിഞ്ഞപ്പോൾ അവരിൽ നിന്നും ഒരു നെടുവീർപ്പും നിശ്വാസവും ഞാൻ കേട്ടു...

"എന്താ ഇത്ത ഒരു നിരാശപോലെ"... ?

"നമ്മുക്കൊക്കെ നിരാശയല്ലാത്ത വേറെ എന്തുണ്ട് ജീവിതത്തിൽ ഓർത്തിരിക്കാനും കാത്തിരിക്കാനും"... !?

"എന്താണ് ഇത്ത... ഇപ്പോഴേ ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയാൽ... നിങ്ങളുടെ കുഞ്ഞു മക്കൾളുടെ സ്ഥിതി"...

അത് കേട്ട് അവരൊന്നും മിണ്ടിയില്ല...

"അളവില്ലാതെ കുറെ സ്വത്തും വലിയൊരു വീടും ആവശ്യത്തിലധികം പണവും ഒക്കെ ഉള്ളത് കൊണ്ട് ജീവിതം ആയോ"... ?

"പുറമെ നിന്ന് മറ്റുള്ളവർ നമ്മളെ കാണുമ്പോൾ, തോന്നാൻ എന്ത് കുറ്റവും കുറവുമാണുള്ളത്.."....

"സ്വത്തിനു സ്വത്ത്, വീടിന് വീട്, വണ്ടിക്കു വണ്ടി, ആവശ്യത്തിലധികം പണം... വീട്ടിൽ ആകെപ്പാടെ ഉള്ളത് ഒരു പ്രായമായ ഉമ്മ, അവരുടെ കാലം കഴിഞ്ഞാൽ, അവരുടെ പേരിലുള്ള സ്വത്തും പൊന്നും, ബാങ്കിലുള്ളതും എല്ലാം ഞങ്ങൾടെ പേർക്ക് തന്നെ."..

"ഇതിലപ്പുറം ഇനിയെന്ത് വേണം"... ?

"അതൊക്കെ ശരിയാവും ഇതാത്ത... ഇങ്ങള് വെഷമിക്കാണ്ടിരി..ന്ന് "

"അത് ശരിയാണ്... എല്ലാം ശരിയാവും.... തീരും...... എന്റെ മയ്യത്തു കട്ടില്, പള്ളിപ്പറമ്പിലോട്ട് എടുക്കുമ്പം... ആ വെഷമവും മാറും "

"ശോ... എന്റെ ഇത്താ... യെന്തു വർത്താനമാണ് നിങ്ങളീ പറയുന്നത് "...

"നമ്മുടെ സമുദായത്തിലുള്ള ഒരു കൊഴപ്പാ ഇത്.... പെണ്ണുങ്ങളുടെ സമ്മതമോ, ഇഷ്ടങ്ങളോ, ഒന്നും നോക്കില്ല."..

"പ്രായമായാൽ അങ്ങ് കെട്ടിച്ചു വിടും, വീട്ടിലെ ഭാരം ഒഴിപ്പിക്കൽ എന്ന പോലെ."..

"ആ പെൺകുട്ടികൾടെ മനസ്സിൽ ഉള്ള ഇഷ്ടങ്ങളും ആഗ്രഹങ്ങളും എന്താണെന്ന് അന്വേഷിക്കാൻ പോലും മെനക്കെടാറില്ല നമ്മുടെ കാർന്നോന്മാർ"...

"അൽപ്പം സ്വത്തും കൂടി ഉണ്ടെന്നു കണ്ടാൽ പിന്നെ പറയുകയും വേണ്ട... മറ്റെല്ലാ സുഖങ്ങളും നൂറു ശതമാനം ഉണ്ടെന്ന് അവര് തന്നെ അങ്ങോട്ട്‌ വിലയിരുത്തും"...

"എല്ലാം കാര്യങ്ങളും അവര് തന്നെ അങ്ങട്ട് തീരുമാനിക്കും.... അതാണ്‌ നടക്കുന്നത്... അതാണ്

💬 Comments

View all comments