Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]
രണ്ടു കമ്പ് കൊണ്ട് വിലങ്ങനെ മറച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ .
ഒറ്റ നിമിഷം കൊണ്ട് ഇരുവരും അപ്പുറം കടന്നു പടികൾ കയറി വീട്ടിലെത്തി
''എന്റെ ദേവീ ... നീയെന്റെ പ്രാർത്ഥന കേട്ടില്ലല്ലോ . കേസ് കൊടുക്കില്ലന്നാ ഞാങ്കരുതിയെ ''
കവറുകള്‍ സെറ്റിയിലേക്കിട്ടിട്ട് പിറുപിറുത്തു കൊണ്ട് കാവേരി തന്റെ റൂമിലേക്ക് കയറിപോയപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുവായിരുന്നു മഹി .
''എടിയേച്ചീ ... ''
'' ഡാ ..ഒരഞ്ച് മിനുറ്റ് .. ഇപ്പൊ വരാം '' കാവേരി അങ്ങനെ പറഞ്ഞെങ്കിലും മഹി അവിടെ നിന്ന് പോയില്ല .
വിളി തുടര്‍ന്നപ്പോള്‍ കാവേരി വാതില്‍ തുറന്നു . അവളുടെ മുഖം കരഞ്ഞു വീര്‍ത്തിരുന്നു .
''എടിയേച്ചീ ... നീയിങ്ങനെ കരയാതെ . നമുക്കൊരു വക്കീലിനെ കാണാം ''
അത് കേട്ടതും കാവേരിയുടെ മുഖത്തൊരാശ്വാസം പടര്‍ന്നു
''എന്നാലും ഞാന്‍ കാരണം നീ ജയിലില്‍ പോകേണ്ടിവരുമല്ലോ എന്നോര്‍ക്കുമ്പോ '' പെട്ടന്ന് തന്നെ കാവേരി വിമ്മിപൊട്ടുകയും ചെയ്തു .
''അമ്മ വരട്ടെ .. അമ്മയോട് പറഞ്ഞിട്ട് പോകാം . ''
''അയ്യോ അമ്മയോട് പറയാനോ ?'' കാവേരി ഭയചകിതയായി .
'' പിന്നെ പറയാതെ? പോലീസ് ഇവിടെ വന്ന് നമ്മളേ അന്വേഷിച്ചിട്ടുണ്ട് . വന്നില്ലാന്ന് അമ്മ പറഞ്ഞപ്പോ സെലീനാമ്മയോട് ചോദിയ്ക്കാന്‍ പോയെക്കുന്നതാ . '' മഹിക്ക് കാര്യം മനസ്സിലായി !!
''അയ്യോ ..അപ്പൊ കാറ് കിടക്കുന്നത് കാണും .. മോനെ മഹീ ..എനിക്ക് പേടിയാകുന്നെടാ .. നീ പുറകിലൂടെ പോയി ഒരു വക്കീലിനെ കാണ് . കാറ് കാണുമ്പോ അവരിങ്ങോട്ട് തന്നെ വരും '' കാവേരി അവന്റെ കയ്യില്‍ പിടിച്ചു കൊണ്ട് കേണു
'' വേണ്ട ..നിന്നെ തനിച്ചാക്കിയിട്ടു ഞാന്‍ പോകുന്നില്ല .. നീ കിടന്നോ . അമ്മ വന്നു വിളിച്ചാല്‍ മാത്രം വാതില്‍ തുറന്നാല്‍ മതി . ഞാന്‍ സ്റ്റോര്‍ റൂമില്‍ കാണും . അമ്മ വന്നാലുടൻ കാര്യം പറഞ്ഞിട്ട് ഞാൻ പൊക്കോളാം . കാറിനടുത്തെത്തിയിട്ടല്ലേ അവർ തിരിച്ചു വരൂ . അന്നേരത്തേക്ക് കുറച്ചു സമയം കിട്ടും . അഥവാ അവർ വന്നാൽ ഞാൻ പുറകിലൂടെ
💬 Comments
View all comments