0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.3K

പുറത്തേക്ക് വന്നതും ഒന്നിച്ചായിരുന്നു

''അമ്മ ..അമ്മെ നേരത്തെ എണീറ്റോ ?'

പെട്ടന്നമ്മയെ കണ്ടപ്പോൾ ഒന്ന് പമ്മിയെങ്കിലും കാവേരി ചിരിച്ചു കൊണ്ട് ചോദിച്ചു

'' ആ ... എന്നുമെണീക്കുന്ന സമയത്തെണീറ്റതാ ? നിനക്ക് കുറഞ്ഞോ തലവേദന ?'

''ഹ്മ്മ് ... കുറഞ്ഞു . ''

'' പത്തുമണിയാകാതെ എംപ്ലോയ്‌മെന്റിൽ ചെന്നിട്ടു കാര്യമൊന്നുമില്ലല്ലോ . ഒമ്പതരയ്ക്ക് ഇറങ്ങിയാൽ മതി . നീയൊന്നൂടെ കിടന്നുറങ്ങിക്കോ . കുളിച്ചില്ലേ .. ഒമ്പതോക്കെ ആയിട്ടെണീറ്റാൽ മതി . അന്നേരത്തേക്ക് ഞാൻ വരും . വിളിച്ചേക്കാം . ഞാൻ സുലോചനേടെ അടുത്ത് വരെ പോകും . പണി ഒന്നുമില്ല ..ചിട്ടിപൈസ കൊടുക്കാനാ . ''

''ഹ്മ്മ്മ് ... '' കാവേരി മൂളിക്കൊണ്ട് ട്രേയിൽ നിന്ന് കപ്പ് എടുത്തു .

'' ഇതെന്നാമ്മേ ഫ്ലാസ്കിൽ ചായ .. ''' . കപ്പിൽ ചായ ഇല്ലാതിരുന്നപ്പോൾ കാവേരി സാവിത്രിയെ നോക്കി .

''ചൂടാറണ്ടല്ലോ എന്ന് കരുതി . ഇന്നലെ ശെരിക്കുറങ്ങിയില്ലല്ലോ . എണീക്കുമ്പോ കുടിച്ചോളും എന്ന് കരുതിയാ ഫ്ലാസ്കിലെടുത്തെ . ഇതാ പോയി കിടന്നോ .. നല്ല ഉറക്കക്ഷീണം ഉണ്ട് '' സാവിത്രി പറഞ്ഞപ്പോൾ കാവേരിയുടെ മുഖം കുനിഞ്ഞു . അവൾ ഫ്ലാസ്കുമെടുത്തു തന്റെ മുറിയിലേക്ക് നടന്നു .

''നീയെങ്ങോട്ടാ പോകുന്നെ ... ?''

''ഏഹ് .. മുറീലേക്ക് .അമ്മയല്ലേ കിടന്നോളാൻ പറഞ്ഞെ ?''' സാവിത്രി പുറകിൽ നിന്ന് ചോദിച്ചപ്പോൾ കാവേരി തിരിഞ്ഞു നിന്നു

'' അവിടെയാണോ ഇന്നലെ കിടന്നേ ... ?'' സാവിത്രിയവളെ സൂക്ഷിച്ചുനോക്കിയപ്പോൾ കാവേരി കരയുമെന്ന മട്ടിലായി .

''' അമ്മെ ..ഞാ... ൻ ...ഞാൻ

💬 Comments

View all comments