Chapter Title : തൃഷ്ണ 3 [മന്ദന്‍ രാജാ]
മെനു കാർഡ് അവളുടെ നേർക്ക് നീട്ടി.
'' മഹി കഴിക്കുന്നത് മതി '' മാധവി അവനെ നോക്കാതെയാണ് പറഞ്ഞത്
'' ബിരിയാണി പറയട്ടെ .. ഇഷ്ടമാണോ ?. ''
''ഹ്മ്മ്മ് ...''
''ഏതാ ..ചിക്കനോ മട്ടനോ ?''
'' മഹി പറയുന്നത് മതി ... '' വീണ്ടും പതിഞ്ഞ ശബ്ദം.
''ഞാൻ അവിടെ തായ്‌ലൻഡ് റെസ്റ്റോറന്റിൽ പോകും . അടുത്തതാ ഉള്ളത് ... അവിടെ പട്ടിയിറച്ചി കിട്ടും . ഞാൻ സാധാരണ പട്ടി ബിരിയാണിയാണ് കഴിക്കുന്നത് .അത് പറയട്ടെ ? കഴിക്കുമോ ''
''ഹക് ക് ക് '' മാധവിക്ക് ചിരിപൊട്ടി . അവൾ കർചീഫ് കൊണ്ട് മുഖം തുടച്ചെങ്ങോ നോക്കിയിരുന്നു .
''രണ്ട് ചിക്കന്‍ ബിരിയാണി ... ഒരു തണുത്ത പെപ്‌സി .. പിന്നെ കുറച്ചു കഴിയുമ്പോൾ രണ്ട് ഫ്രൂട്സ് സലാഡും എടുത്തോ ?''' അപ്പോഴേക്കും വെയിറ്റർ വന്നിരുന്നു .
മഹി ഓർഡർ കൊടുത്തിട്ട് മാധവിയെ നോക്കി .
അവനെ എതിരിടാനാവാതെ മുക്കാൽ ഭാഗം പൊക്കമുള്ള ക്യാമ്പിന് മുകളിലൂടെ കാണുന്ന സീലിംഗ് ലൈറ്റുകളുടെ മനോഹാരിതയുമൊക്കെ നോക്കിയിരിക്കുവായിരുന്നു മഹി .
മഹി ടേബിളിന് മുകളിൽ ഇരിക്കുന്ന അവളുടെ ഇടത്തെ കയ്യിൽ പിടിച്ചപ്പോൾ മാധവിയൊന്നു ഞെട്ടി കൈ പിൻവലിക്കാൻ നോക്കിയെങ്കിലും അതെ മട്ടിലിരുന്നു . അവൻ അവളുടെ ഉരുണ്ട കൈത്തണ്ടയിലൂടെ കയ്യൊടിച്ചപ്പോൾ രോമകൂപങ്ങൾ എഴുന്നത് മഹിയറിഞ്ഞു .
'' നിന്റെ വായിൽ നാക്കില്ലേ മാധവീ ?'''
''ഏഹ് ... ഉ .. ഉണ്ട് '' മഹി ചോദിച്ചപ്പോൾ മാധവി പെട്ടന്നൊന്ന് ഞെട്ടിയെങ്കിലും അവനെ നോക്കി പറഞ്ഞിട്ട് മുഖം കുനിച്ചു .
'' ഞാനാണ് ഇതുവരേം സംസാരിച്ചത് .. മിണ്ടാന്‍ ഇഷ്ടമില്ലേല്‍ ഞാനിനി ഒന്നും ചോദിക്കുന്നുമില്ല പറയുന്നുമില്ല ''
മഹി ബിരിയാണി വന്നപ്പോള്‍ അവളുടെ പ്ലേറ്റിലേക്ക് പകര്‍ന്നുകൊണ്ട് പറഞ്ഞപ്പോള്‍ മാധവി അവനെ വിഷണ്ണയായി നോക്കി .
''നിന്റെ സ്വന്തം വീടെവിടെയാ ? അവിടെ ആരൊക്കെയുണ്ട് ? പോകാറില്ലേ അവിടെ ?''
''' അവിടെ ആങ്ങളേം നാത്തൂനും മാത്രമേ ഉള്ളൂ ... പോകാറില്ല ... '' മാധവി പെട്ടന്ന് തന്നെ ഉത്തരം പറഞ്ഞു
💬 Comments
View all comments